തിരുവനന്തപുരം: തിയ്യറ്ററിൽ പോയി സിനിമകാണാത്തവർ കുറവായിരിക്കും. പുകവലിക്കുന്ന ശീലമുള്ളവരാണെങ്കിൽ തിയ്യറ്ററിൽ കയറുന്നതിന് മുമ്പ് ഒന്ന് പുകച്ചിട്ട് അകത്ത് കയറിയിരിക്കും. ഇടവേളസമയത്തും ഓടി മൂത്രപുരയുടെ അടുത്ത് പോയി ഒന്ന് പുകയ്ക്കും. ഇതൊക്കെ സാധാരണ കാര്യങ്ങൾ. എന്നാൽ തിയ്യറ്ററിൽ ഇങ്ങനെ കയറി ഇരുന്ന് സിനിമ തുടങ്ങുന്നതിന് മുമ്പ് കുറേ പരസ്യങ്ങൾ വരാൻ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പും ഉൾപ്പെടും. പുകവലിക്കും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചാലും ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതാണിത്.

ശ്വസകോശം സ്‌പോഞ്ച് പോലെയാണ്.. എന്നുതുടങ്ങുന്ന പുകവലിക്കെതിരായ പരസ്യം ശ്രദ്ധേയമാണ്. എത്ര വർഷങ്ങളായി പുകവലിക്കുന്ന ആളാണെങ്കിലും ആ പരസ്യം കേൾക്കുമ്പോൾ ഒന്ന് ദീർഘശ്വാസം വലിക്കും. സ്വന്തം ശ്വാസകോശത്തെക്കുറിച്ച് ഒന്ന് ആലോചിക്കുകയും പുകവലിക്കുന്നതിനെക്കുറിച്ചും ആലോചിക്കും. അതിൽ ഏറ്റും ആകർഷിക്കുന്നത് ആ വ്യക്തിയുടെ ശബ്ദം ആണ്. ആ ശബ്ദത്തിന്റെ ഗാഭീര്യവും കനവും ആരുടെയും ശ്രദ്ധപിടിച്ചു പറ്റുന്നവയാണ്.

മലയാളികളുടെ മുഴുവൻ ശ്രദ്ധയെയും ആകർഷിക്കുന്ന ആ ശബ്ദത്തിന്റെ ഉടമയുടെ പേര് ഗോപൻ എന്നാണ്. 39 വർഷം ആകാശവാണിയിൽ ജോലിചെയ്ത ഇദ്ദേഹം ഇപ്പോൾ ഡൽഹിയിലാണ് ജീവിക്കുന്നത്. പുകവലിക്കുന്നവർക്കും ലഹരിമരുന്ന്ഉപയോഗിക്കുന്നവർക്കും പരസ്യം കേൾക്കുമ്പോൾ ഭീകരതോന്നണം എന്ന നിർദേശത്തെതുടർന്നാണ് താൻ ഇങ്ങനെ ഒരു ശബ്ദം ഉപയോഗിച്ചതെന്ന് മോഹൻ പറയുന്നു. ആകാശവാണിയിൽ നിന്ന് പിരിഞ്ഞിട്ട് 11 വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ചില പരസ്യചിത്രങ്ങൾക്കും ആകാശവാണിയിലും പരിപാടികൾ ചെയ്യുന്നുണ്ട്. എന്തായാലും ആ പരസ്യത്തെ ഹിറ്റാക്കിയ ശബ്ദത്തിന്റെ ഉടമയെകുറിച്ച് കൂടുതൽ താഴെയുള്ള വീഡിയോയിൽ കാണാം.