- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്.. വായു വലിച്ചു കേറ്റാനായി രൂപപ്പെടുത്തിയത്; മലയാളികളെ ഭയപ്പെടുന്ന ഈ ശബ്ദത്തിന്റെ ഉടമ കേരളത്തിലേക്ക് വരാത്തത് എന്തുകൊണ്ട്?
ന്യൂഡൽഹി: 'ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്.. വായു വലിച്ചു കേറ്റാനായി രൂപപ്പെടുത്തിയത്'.. പുകവലിക്കാരായ മലയാളികളുടെ മനസിൽ ഇടിത്തീപോലെ വന്നുപതിച്ച ഈ ഖനഗംഭീര ശബ്ദത്തെ അങ്ങനെ എളുപ്പമൊന്നും ആരും മറക്കാൻ ഇടയില്ല. സിനിമാ തീയറ്ററിൽ പോയാൽ ഈ പുകവലി പരസ്യം കണ്ടശേഷമേ സിനിമ കാണാൻ ഒക്കൂ. ഈ പരസ്യം മലയാളികൾ മുഴുവനും ശ്രദ്ധയിൽപെടാറുണ്ടെങ്കിലും ആരെങ
ന്യൂഡൽഹി: 'ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്.. വായു വലിച്ചു കേറ്റാനായി രൂപപ്പെടുത്തിയത്'.. പുകവലിക്കാരായ മലയാളികളുടെ മനസിൽ ഇടിത്തീപോലെ വന്നുപതിച്ച ഈ ഖനഗംഭീര ശബ്ദത്തെ അങ്ങനെ എളുപ്പമൊന്നും ആരും മറക്കാൻ ഇടയില്ല. സിനിമാ തീയറ്ററിൽ പോയാൽ ഈ പുകവലി പരസ്യം കണ്ടശേഷമേ സിനിമ കാണാൻ ഒക്കൂ. ഈ പരസ്യം മലയാളികൾ മുഴുവനും ശ്രദ്ധയിൽപെടാറുണ്ടെങ്കിലും ആരെങ്കിലും പുകവലി ഉപേക്ഷിച്ചതായി അറിവില്ല. മലയാളത്തിലെ മിമിക്രിക്കാർ അനുകരിച്ച് അരങ്ങു തകർത്തിട്ടുണ്ട് ഈ ശബ്ദം വച്ച്. എന്നാൽ ആരാണ് ഈ ശബ്ദത്തിന്റെ ഉടമ എന്ന് ആർക്കും ഒരു പിടിയുമുണ്ടായിരുന്നില്ല. അടുത്തകാലത്താണ് ഇദ്ദേഹത്തെ കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിൽ വന്നത്. ഡൽഹി ആകാശവാണിയിലെ വാർത്താ വായനക്കാരനായ ഗോപനാണ് ഈ ഗംഭീര ശബ്ദത്തിന്റെ ഉടമ.
ആകാശവാണിയിലെ ഗോപന്റെ ശബ്ദം കേട്ടാൽ ആരും തിരിച്ചറിയുന്ന കാലമുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. റിട്ടയർ ചെയ്‌തെങ്കിലും ഗോപൻ സ്‌പോൺസേഡ് പരിപാടികളിലൂടെ ഇപ്പോഴും ഗംഭീര ശബ്ദവുമായി തുടുരുന്നു. തിരുവനന്തപുരം സ്വദേശിയായ ഗോപൻ ഇപ്പോഴും ഡൽഹിയിലാണ് കാരണം. അദ്ധ്യാപനം ആഗ്രഹിച്ച ഗോപൻ ആകാശവാണിയിൽ എത്തിയത് അവിചാരിതമായിട്ടായിരുന്നു. 1962 -ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് എം എ ഹിസ്റ്ററി പാസായ ശേഷമാണ് അദ്ധ്യാപകനാകാൻ പോയത്. കാശ്മീർ യൂണിവേഴ്‌സിറ്റിയിൽ ഒഴിവുണ്ടെന്ന് അറിഞ്ഞു. തുടർന്ന് സർദാർ കെ എം പണിക്കരുടെ നിർദ്ദേശപ്രകാരം അവിടെ അദ്ധ്യാപകനായി ചേരാൻ തിരുവനന്തപുരം വിട്ടു.
എന്നാൽ ഈ സമയം കെ എം പണിക്കർ മൈസൂർ യൂണിവേഴ്‌സിറ്റിയിൽ വൈസ് ചാൻസലറായി സ്ഥലം മാറ്റം കിട്ടിപ്പോയി എന്നറിഞ്ഞു. അതുകൊണ്ട് ഡൽഹിയിൽ ചുവടുവച്ചു. പിന്നീട് ഡൽഹി വിട്ട് പോകേണ്ട അവസ്ഥ ഉണ്ടായിട്ടില്ല ഗോപന്. മെയിൻ സ്ട്രീ ജേണലിൽ ചേർന്ന് ജോലി ആരംഭിച്ച അദ്ദേഹം ആകാശവാണയിൽ സെലക്ഷൻ കിട്ടിയതിനെ തുടർന്ന് മലയാളം സെക്ഷനിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീട് നീണ്ട് 40 വർഷം ആകാശവാണിയുടെ മലയാളം സെക്ഷനിൽ ജോലി ചെയ്തു. ഡൽഹിയിൽ നിന്നുള്ള മലയാളം വാർത്തകൾ വായിച്ചു. പലരും കേരളത്തിലേക്ക് സ്ഥലം മാറ്റം വാങ്ങിപോയെങ്കിലും താൻ ഡൽഹി വിട്ടില്ലെന്ന് ഗോപൻ പറയുന്നു. അത്രമേൽ ഡൽഹിക്കാരനായി ഗോപൻ മാറിയിരുന്നു.
ജോലി ചെയ്യുന്ന വേളയിൽ തന്നെ സർക്കാർ പരസ്യങ്ങൾക്ക് ശബ്ദം നൽകി. അങ്ങനെയാണ് പുകവലി പരസ്യത്തിനും ശബ്ദം നൽകിയതെന്നും അദ്ദേഹം പറയുന്നു. പുകവലിക്കെതിരായ പരസ്യത്തിൽ നിരവധി പരസ്യങ്ങളുണ്ടായിരുന്നു. അക്കൂട്ടത്തിലാണ് ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന പരസ്യം പറഞ്ഞത്. ശബ്ദത്തോടൊപ്പം സ്‌പോഞ്ച് പിഴിയുന്ന ദൃശ്യങ്ങൾ കൂടിയായപ്പോഴാണ് പരസ്യം ശരിക്കും ഹിറ്റായത്.
എന്നാൽ പുകവലിക്കെതിരായ പരസ്യത്തിനു ശബ്ദം നൽകിയെങ്കിലും താനും പുകവലിക്കാരനായിരുന്നുവെന്നാണ് ഗോപൻ പറയുന്നത്. കുറച്ചുനാൾ മുമ്പാണ് പുകവലി നിർത്തിയത്. ഇതിന് കാരണം ബൈപ്പാസ് സർജർറിക്ക് വിധേയനായതു കൊണ്ടാണ്. ശബ്ദത്തിന്റെ ഗാംഭീര്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഗോപൻ ആരാധിക്കുന്ന ശബ്ദങ്ങൾക്ക് ഉടമകളുമുണ്. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് ഇവരിൽ ഒന്ന്. അലിയാരെയും ഏറെ ഇഷ്ടമാണെന്നാണ് ഗോപന്റെ പക്ഷം. മറുനാട്ടിലെ മലയാളിയായി ജീവിച്ചെങ്കിലും മലയാളം തന്നെയാണ് തന്നെ വളർത്തിയതെന്ന വ്യക്തമായ ബോധവും ഗോപനുണ്ട്. ലക്ഷക്കണക്കിന് പേരെ മലയാളികൾ ഇഷ്ടപ്പെടുന്ന ഈ മലയാളി ഡൽഹിയെയും മലയാളത്തെ പോലെ സ്‌നേഹിക്കുന്നു. താൻ നാട്ടിലെത്തിയില്ലെങ്കിലും തന്റെ ശബ്ദം എല്ലായിടത്തും എത്തുന്നില്ലേയെന്നാണ് ഗോപന്റെ ചോദ്യം.