- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല ദർശനം: ഒമ്പത് വയസ്സുകാരിയുടെ ഹർജിയിൽ വിശദീകരണം തേടി; ഹർജ്ജി സമർപ്പിച്ചത് 10 വയസ്സിൽ താഴെയുള്ളവരെ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാൻ അനുവദിക്കത്തതിനതിരെ
കൊച്ചി: കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള നിയന്ത്രണത്തിൽ ഇളവുനൽകി ശബരിമല ദർശനം അനുവദിക്കണമെന്നാവശ്യപ്പെട്ട ഒമ്പത് വയസ്സുകാരിയുടെ ഹർജിയിൽ ഹൈക്കോടതി
തിരുവിതാംകൂർ ദേവസ്വത്തിന്റെ വിശദീകരണം തേടി. വൈക്കം സ്വദേശി അബിരാജിന്റെ മകൾ നന്ദിത രാജിന്റെ ഹർജിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും അടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
കോവിഡ് നിയന്ത്രണമുള്ളതിനാൽ വെർച്വൽ ക്യൂ വഴിയാണ് ദർശനത്തിന് ബുക്കുചെയ്യേണ്ടത്. 10 വയസ്സിൽ താഴെയുള്ളവരെ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാൻ അനുവദിക്കില്ല. ഇതിൽ ഇളവുതേടിയാണ് ഹർജി.
Next Story