- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക അവഗണനയ്‌ക്കെതിരെ രാഷ്ട്രീയ നിലപാടുകൾക്ക് ആഹ്വാനവുമായി ദ പീപ്പിൾ നേതൃസമ്മേളനം
കൊച്ചി: കാർഷികമേഖലയിലെ പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സർക്കാരിന്റെയും രാഷ്ട്രീയനേതൃത്വങ്ങളുടെയും ഇടപെടലുകൾ പരാജയപ്പെട്ടിരിക്കുമ്പോൾ കർഷക അവഗണനയ്‌ക്കെതിരെ രാഷ്ട്രീയ തെരഞ്ഞെടുപ്പ് നിലപാടുകൾക്ക് കർഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിൾ നേതൃസമ്മേളനം കർഷകരെ ആഹ്വാനം ചെയ്തു.മൂവാറ്റുപുഴയ്ക്കടുത്ത് വാഴക്
കൊച്ചി: കാർഷികമേഖലയിലെ പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സർക്കാരിന്റെയും രാഷ്ട്രീയനേതൃത്വങ്ങളുടെയും ഇടപെടലുകൾ പരാജയപ്പെട്ടിരിക്കുമ്പോൾ കർഷക അവഗണനയ്‌ക്കെതിരെ രാഷ്ട്രീയ തെരഞ്ഞെടുപ്പ് നിലപാടുകൾക്ക് കർഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിൾ നേതൃസമ്മേളനം കർഷകരെ ആഹ്വാനം ചെയ്തു.മൂവാറ്റുപുഴയ്ക്കടുത്ത് വാഴക്കുളം ഇൻഫാം ഹാളിൽ നടന്ന നേതൃസമിതിയിൽ ദ പീപ്പിൾ കോർഡിനേറ്ററും ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ജനറലുമായ ഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
കാർഷികപ്രശ്‌നങ്ങളിൽ മുതലക്കണ്ണീരൊഴുക്കുന്നവരുടെയും വഴിപാടുസമരങ്ങൾ നടത്തുന്നവരുടെയും നിരന്തരം വാഗ്ദാനങ്ങൾ നൽകുന്നവരുടെയും പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുകൊണ്ടുള്ള അടവുനയം കർഷകരുടെയടുക്കൽ ഇനി വിലപ്പോവില്ല. കണ്ണീരൊപ്പാൻ ആരുമില്ലാത്ത ദുർവിധിയറിഞ്ഞ് വൈകിയ വേളയിലെങ്കിലും കർഷകർ സംഘടിച്ചു മുന്നേറണം. കഴിഞ്ഞ നാളുകളിൽ സ്ഥിരനിക്ഷേപം പോലെ കർഷകരെ അടിമകളാക്കിവച്ച് നേട്ടംകൊയ്തവരുടെ വഞ്ചനാപരമായ നിലപാടുകൾ കർഷകർ തിരിച്ചറിയണമെന്നും സമ്മേളനം സൂചിപ്പിച്ചു.
സർക്കാർ അവതരിപ്പിക്കുന്ന ബജറ്റുകളിേന്മൽ പൗരന്മാർക്ക് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. ബജറ്റും സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ യാഥാർത്ഥ്യങ്ങളും തമ്മിൽ ഒരു ബന്ധംപോലുമില്ലാത്ത സാഹചര്യം ഗൗരവമേറിയതാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാനും കൈയടി നേടാനുമായി ബജറ്റിനെ കണക്കിന്റെ കളിയാക്കി മാറ്റിയാൽ ജനാധിപത്യ സംവിധാനത്തിന്റെ മഹത്വമാണ് തകരുന്നത്. ബജറ്റിനെ നാടിന്റെ ഭാവിയുടെ ദൃഢമായ കാല്‌വയ്പാണെന്ന് ഉറപ്പുവരുത്തുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടുവെന്നും നടപ്പിലാക്കാത്ത വാഗ്ദാനങ്ങൾ നൽകിയുള്ള ജനവഞ്ചനയ്‌ക്കെതിരെ അധികാരകേന്ദ്രങ്ങളെ വിചാരണ ചെയ്യുവാൻ നിയമം ആവിഷ്‌കരിക്കുന്നതിനെക്കുറിച്ച് പൊതുസമൂഹം ചർച്ചചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കാർഷിക വിദ്യാഭ്യാസ വായ്പകളിന്മേൽ കർഷകരെ തെറ്റിദ്ധരിപ്പിച്ച് പൊതുമേഖലാ ബാങ്കുകൾ നടത്തുന്ന വൻചൂഷണങ്ങൾ അവസാനിപ്പിക്കണമെന്നും ബാങ്കുകളുടെ കർഷകചൂഷണത്തിനെതിരെ സംഘടിതമായി പ്രതികരിക്കണമെന്നും സമ്മേളനം കർഷകരോട് അഭ്യർത്ഥിച്ചു. ഇതിനായി ബാങ്ക് ആൻഡ് ഫിനാൻസ് അക്കൗണ്ട് ഹോൾഡേഴ്‌സ് വെൽഫെയർ അസോസിയേഷൻ ദ പീപ്പിളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതാണ്.
കാർഷിക മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ.ജോസഫ് മോനിപ്പള്ളി, ഫാർമേഴ്‌സ് ഗൈഡൻസ് ആൻഡ് റിസർച്ച് സെന്റർ ചെയർമാൻ പി.സി.ജോസഫ് എക്‌സ് എംഎൽഎ, സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ മാനേജിങ് ട്രസ്റ്റി ഡിജോ കാപ്പൻ, ഇൻഫാം സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട്, ബാങ്ക് ആൻഡ് ഫിനാൻസ് അക്കൗണ്ട് ഹോൾഡേഴ്‌സ് വെൽഫെയർ അസോസിയേഷൻ നാഷണൽ കോർഡിനേറ്റർ അജയകുമാർ ടി. (ഡൽഹി) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെ.മൈതീൻ ഹാജി (മൂവാറ്റുപുഴ), കെ.കെ.ഡാനി (കോതമംഗലം), ജോസ് ആനിത്തോട്ടത്തിൽ (കൊല്ലം), ഡോ.എം.സി.ജോർജ്, ജോയി തെങ്ങുംകുടിയിൽ, അഡ്വ.പി.എസ്.മൈക്കിൾ, പ്രെഫ.പി.സി.ദേവസ്യ, എ.എം.ജോസഫ് (കടുത്തുരുത്തി) എന്നിവർ സംസാരിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ കേന്ദ്രങ്ങളിൽവച്ച് ദ പീപ്പിളിന്റെ തുടർസമ്മേളനങ്ങൾ ചേരുന്നതാണ്