ചെറുതോണി: രാഷ്ട്രീയേതര കർഷക സംഘടനകളുടെ നേതൃസമ്മേളനം ദ പീപ്പിൾ എന്ന പേരിൽ കർഷകസംഘടനകളുടെ ഐക്യവേദി രൂപീകരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുള്ള മുപ്പതോളം സംഘടനകളുടെ നേതാക്കൾ ഒരുമിച്ചുചേർന്നാണു കൂട്ടായ്മയ്ക്കു രൂപംനൽകിയത്. ഇടുക്കി ബിഷപ്‌സ് ഹൗസ് ഓഡിറ്റോറിയത്തിൽ കൂടിയ കർഷകസംഘടനകളുടെ യോഗമാണ് ദി പീപ്പിളിനു രൂപംനൽകിയത്.

ഇൻഫാം രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് സംരക്ഷണസമിതി രക്ഷാധികാരി സി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ഇടുക്കി ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ മുഖ്യസന്ദേശം നൽകി. ഷെവ. അഡ്വ. വി സി. സെബാസ്റ്റ്യൻ വിഷയാവതരണം നടത്തി.

അന്നാ ഹസാരെയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ഭൂമി ഏറ്റെടുക്കൽ നിയമത്തിനെതിരെയുള്ള സമരത്തിനു സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ഹൈറേഞ്ച് സംരക്ഷണസമിതി അംഗം കട്ടപ്പന ഇമാം മൗലവി മുഹമ്മദ് റഫീക് അൽകൗസരി സ്വാഗതപ്രസംഗം നടത്തി.
മലയോര ജനതയുടെ ജീവിത വെല്ലുവിളികൾ എന്ന വിഷയത്തിൽ ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, റബർ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധിയും സർക്കാരുകൾക്കു മുന്നിലുള്ള പരിഹാര മാർഗങ്ങളും എന്നവിഷയത്തിൽ സെന്റർ ഫോർ ഫാർമേഴ്‌സ് ഗൈഡൻസ് ആൻഡ് റിസർച്ച് ചെയർമാൻ മുൻ എംഎൽഎ പി.സി. ജോസഫ്, നെല്ല് സംഭരണത്തിലെ പ്രതിസന്ധി എന്ന വിഷയത്തിൽ ദേശീയ കർഷകസമാജം സെക്രട്ടറി മുതലാംതോട് മണി, മത്സ്യബന്ധന മേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി. പീറ്റർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചർച്ചയ്ക്കു സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ മാനേജിങ് ട്രസ്റ്റി ഡിജോ കാപ്പൻ മോഡറേറ്ററായിരുന്നു.

പി.സി.സിറിയക്, വി.വി.അഗസ്റ്റിൻ, ഫാ.ജോസഫ് ഒറ്റപ്ലാക്കൽ, മുതലാംതോട് മണി, ഫാ.ആന്റണി കൊഴുവനാൽ, ഫാ.ജോസ് മോനിപ്പള്ളി, ടി.പീറ്റർ, എം.കെ. പ്രഭാകരൻ മാസ്റ്റർ,  ജോസ് മാത്യു ആനിത്തോട്ടത്തിൽ, ജോസ് പുത്തേട്ട്, ജിനറ്റ് മാത്യു, പി.എം.സണ്ണി, ജോയി  ജോസഫ് നിലമ്പൂർ, കെ.മൊയ്തീൻ ഹാജി, ഡോ.എം.സി.ജോർജ്ജ്, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ജോസ് ചെമ്പേരി, ജോയി തെങ്ങുംകുടി, കെ.കെ.ദേവസ്യ, എം.എം.ലംബോധരൻ, കെ.പി.ഏലിയാസ്, വി.വിജയരാഘവൻ, കെ.എം.ഹരിദാസ്,  കെ.പ്രേമകുമാരൻ, പി.കെ.ഹാരിഷ്, ജോജോ കുടക്കച്ചിറ, കെ.കെ.ഡാനി എന്നിവർ സംസാരിച്ചു.

യോഗത്തിൽ ഇൻഫാം, ഹൈറേഞ്ച് സംരക്ഷണസമിതി, പശ്ചിമഘട്ട ജനസംരക്ഷണ സമിതി, കുട്ടനാട് വികസന സമിതി, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, ദേശീയ കർഷകസമാജം, സനാതനം കർഷക സമിതി, കർഷകവേദി, വെസ്റ്റേൺ ഗാട്ട് പീപ്പീൾസ് പ്രൊട്ടക്ഷൻ കൗൺസിൽ, പരിയാരം കർഷകര സമിതി, കേരകർഷക സംഘം, സംസ്ഥാന ഇഎഫ്എൽ പീഡിത കൂട്ടായ്മ, റബർ കർഷക സംരക്ഷണസമിതി, അഗ്രികൾച്ചർ ഫോറം, സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ, സെന്റർ ഫോർ ഫാർമേഴ്‌സ് ഗൈഡൻസ് ആൻഡ് റിസർച്ച്, ഫാർമേഴ്‌സ് ക്ലബ് അസോസിയേഷൻ തുടങ്ങിയ കർഷക പ്രസ്ഥാനങ്ങളും സംഘടനകളും പങ്കെടുത്തു.