- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കും: ദ പീപ്പിൾ
കോട്ടയം: നിലവിലുള്ളതിൽനിന്നും ആറുമടങ്ങായി വർദ്ധിപ്പിച്ചിരിക്കുന്ന ഭൂമിയുടെ നികുതി അടിയന്തരമായി സർക്കാർ പിൻവലിച്ചില്ലെങ്കിൽ സംസ്ഥാനത്തുടനീളം വില്ലേജോഫീസുകൾ നിശ്ചലമാക്കുന്നതുൾപ്പെടെ സംഘടിതമായി പ്രക്ഷോഭമാരംഭിക്കുമെന്ന് കർഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിൾ.കാർഷികമേഖലയിൽ വലിയ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുട
കോട്ടയം: നിലവിലുള്ളതിൽനിന്നും ആറുമടങ്ങായി വർദ്ധിപ്പിച്ചിരിക്കുന്ന ഭൂമിയുടെ നികുതി അടിയന്തരമായി സർക്കാർ പിൻവലിച്ചില്ലെങ്കിൽ സംസ്ഥാനത്തുടനീളം വില്ലേജോഫീസുകൾ നിശ്ചലമാക്കുന്നതുൾപ്പെടെ സംഘടിതമായി പ്രക്ഷോഭമാരംഭിക്കുമെന്ന് കർഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിൾ.
കാർഷികമേഖലയിൽ വലിയ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. അതിനിടയിൽ രഹസ്യമായി സർക്കാർ ഭൂമിയുടെ നികുതി ആറിരട്ടിയായി വർദ്ധിപ്പിച്ചിരിക്കുന്നത് കർഷകർക്ക് ഇരുട്ടടിയായി മാറിയിരിക്കുന്നു. നികുതിയടയ്ക്കുവാൻ വില്ലേജ് ഓഫീസുകളിൽ ചെല്ലുമ്പോൾ മാത്രമാണ് പലപ്പോഴും നികുതിദായകർ വൻവർദ്ധനവിന്റെ വിവരം അറിയുന്നത്. സർക്കാരിന്റെ റവന്യൂ വരുമാനം വർദ്ധിപ്പിക്കുവാൻ കർഷകരുടെമേൽ സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്നതിനെ ശക്തമായി എതിർക്കുമെന്നും വരും ദിവസങ്ങളിൽ വർദ്ധിപ്പിച്ച നികുതിയടയ്ക്കാതെ നിസഹകരിക്കേണ്ടി വരുമെന്നും നികുതിയടച്ച രസീത് ബാങ്ക് ലോൺ ഉൾപ്പെടെ പല കാര്യങ്ങൾക്കും അടിസ്ഥാനരേഖയാണെന്നിരിക്കെ സർക്കാർ അടിയന്തരമായി നിലപാട് വ്യക്തമാക്കണമെന്നും ദ പീപ്പിൾ കോർഡിനേറ്ററും ഇൻഫാം ദേശീയ സെക്രട്ടറി ജനറലുമായ ഷെവലിയർ വിസി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.