- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടനാട് വികസനസമിതി നടത്തുന്ന കർഷക സമരത്തിന് പിൻതുണ പ്രഖ്യാപിച്ച് ദ പീപ്പിൾ
ആലപ്പുഴ: നെല്ല് സംഭരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് സംഭരണവില നൽകാൻ സർക്കാർ തയ്യാറാകത്തത് അങ്ങേയറ്റം ധിക്കാരപരമാണെന്നും സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയ്ക്ക് കർഷകനെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും അടിയന്തര നടപടികളുണ്ടാകണമെന്നും കർഷക ഐക്യവേദിയായ ദ പീപ്പിൾ കോർഡിനേറ്റർ ഷെവലിയർ അഡ്വ. വി സി സെബാസ്റ്റ്യൻ. സംഘടിത
ആലപ്പുഴ: നെല്ല് സംഭരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് സംഭരണവില നൽകാൻ സർക്കാർ തയ്യാറാകത്തത് അങ്ങേയറ്റം ധിക്കാരപരമാണെന്നും സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയ്ക്ക് കർഷകനെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും അടിയന്തര നടപടികളുണ്ടാകണമെന്നും കർഷക ഐക്യവേദിയായ ദ പീപ്പിൾ കോർഡിനേറ്റർ ഷെവലിയർ അഡ്വ. വി സി സെബാസ്റ്റ്യൻ.
സംഘടിത ജീവനക്കാരുടെ ശമ്പളം മുടങ്ങുവാൻ അനുവദിക്കാത്ത സർക്കാർ അസംഘടിത കർഷകരുടെ ഉൽപ്പന്നത്തിന് കടം പറയുന്നത് വഞ്ചനയും നാടിന് അപമാനകരവുമാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലായി സംഭരണത്തുകയായ 450 കോടി രൂപയോളം സർക്കാർ നൽകാനുണ്ട്. കുട്ടികളുടെ ഉപരിപഠനം, കാർഷിക വായ്പ തിരിച്ചടയ്ക്കൽ, രണ്ടാം കൃഷി ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ നെല്ലുവില കിട്ടാൻ വൈകുന്നതു മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് വി സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
കർഷകരുടെ നെല്ലിന്റെ വില നൽകാൻ ബജറ്റിൽ 500 കോടി രൂപയുടെ റിവോൾവിംങ് ഫണ്ട് ഏർപ്പെടുത്തുകയും കർഷകരുടെ കുടുംബങ്ങളുടെ എല്ലാ വായ്പകളും കൃഷിവായ്പയായി അംഗീകരിക്കുകയും വേണം. സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുട്ടനാട് വികസനസമിതിയുടെ നേതൃത്വത്തിൽ നെൽകർഷകർ ജൂൺ എട്ടാം തീയതി മുതൽ രാമങ്കരിയിൽ പിച്ചചട്ടിയും വഹിച്ചുകൊണ്ട് നടത്തു പട്ടിണി സമര പ്രതിഷേധ റാലിക്കും സത്യാഗ്രഹത്തിനും തുടർ സമരങ്ങൾക്കും കർഷക ജനകീയ ഐക്യവേദിയായ ദ പീപ്പിളിന്റെ എല്ലാവിധ പിൻതുണയും പ്രഖ്യാപിച്ചതായി കോർഡിനേറ്റർ ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ അറിയിച്ചു.