- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദി പയനിയേർസ് ബഹ്‌റൈൻ ഇരുപതാം വാർഷികാഘോഷം; പുരസ്‌കാര സമർപ്പണവും സംഗീത സദസും ഇന്ന്
ദി പയനിയേർസ് ബഹ്‌റൈൻ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി മികച്ച പൊതുസേവനത്തിനുള്ള പുരസ്‌കാര സമർപ്പണവും2010 മുതൽ നടത്തിവരുന്ന സ്വരലയ സംഗീത സദസും സംഘടിപ്പിക്കുന്നതായി പയനിയർ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 20 വർഷമായി ബഹറിൻ പ്രവാസി സമൂഹത്തിൽ എല്ലാ ജാതി-മത-രാഷ്ട്രീയ പരിഗണനകൾക്കും അതീതമായി പ്രവർത്തിക്കുന്ന സംഘടനയാണ് ദി പയനിയർ. മെയ് മാസം 10-)0 തിയതി വ്യാഴാഴ്ച വൈകീട്ട് 7.30 മുതൽ ഇന്ത്യൻ സ്‌കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ മലയാളം യൂണിവേഴ്‌സിറ്റിവൈസ് ചാൻസിലറും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ ഐ.എ.സ് മുഖ്യാഥിതി ആയിരിക്കും. ദി പയനിയർ ലീഡർഷിപ്പ്എക്‌സലൻസ് അവാർഡ് പമ്പാവാസൻ നായർക്ക് സമർപ്പിക്കുന്നതിനാണ് . അദ്ദേഹം ബഹ്‌റൈൻ മലയാളിസമൂഹത്തിൽ നടത്തിയിട്ടുള്ളഇടപെടലുകൾ വിലമതിച്ചാണ് അവാർഡ് നൽകുന്നതിന് തീരുമാനിച്ചിട്ടുള്ളത്. അതോടപ്പം ദി പയനീർ അവാർഡ് ഫോർ ഔട്ട് സ്റ്റാൻഡിങ്‌സോഷ്യൽ വർക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ചന്ദ്രൻ തിക്കോടിയെയാണ്. അദ്ദേഹം തന്റെ ജോലിസമയം കഴിഞ്ഞാൽ മുഴുവൻസമയവും സൽമാനിയ ഹോസ്പിറ്റലി
ദി പയനിയേർസ് ബഹ്‌റൈൻ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി മികച്ച പൊതുസേവനത്തിനുള്ള പുരസ്‌കാര സമർപ്പണവും2010 മുതൽ നടത്തിവരുന്ന സ്വരലയ സംഗീത സദസും സംഘടിപ്പിക്കുന്നതായി പയനിയർ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 20 വർഷമായി ബഹറിൻ പ്രവാസി സമൂഹത്തിൽ എല്ലാ ജാതി-മത-രാഷ്ട്രീയ പരിഗണനകൾക്കും അതീതമായി പ്രവർത്തിക്കുന്ന സംഘടനയാണ് ദി പയനിയർ.
മെയ് മാസം 10-)0 തിയതി വ്യാഴാഴ്ച വൈകീട്ട് 7.30 മുതൽ ഇന്ത്യൻ സ്‌കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ മലയാളം യൂണിവേഴ്‌സിറ്റിവൈസ് ചാൻസിലറും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ ഐ.എ.സ് മുഖ്യാഥിതി ആയിരിക്കും. ദി പയനിയർ ലീഡർഷിപ്പ്എക്‌സലൻസ് അവാർഡ് പമ്പാവാസൻ നായർക്ക് സമർപ്പിക്കുന്നതിനാണ് . അദ്ദേഹം ബഹ്‌റൈൻ മലയാളിസമൂഹത്തിൽ നടത്തിയിട്ടുള്ളഇടപെടലുകൾ വിലമതിച്ചാണ് അവാർഡ് നൽകുന്നതിന് തീരുമാനിച്ചിട്ടുള്ളത്. അതോടപ്പം ദി പയനീർ അവാർഡ് ഫോർ ഔട്ട് സ്റ്റാൻഡിങ്‌സോഷ്യൽ വർക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ചന്ദ്രൻ തിക്കോടിയെയാണ്.
അദ്ദേഹം തന്റെ ജോലിസമയം കഴിഞ്ഞാൽ മുഴുവൻസമയവും സൽമാനിയ ഹോസ്പിറ്റലിലെ നിരാലംബരായി എത്തിച്ചേരുന്ന രോഗികളെ പരിചരിക്കാൻ സമയം കണ്ടെത്തുന്നു. നിസ്വാർത്ഥസേവനംകൊണ്ട് നൂറുകണക്കിന് രോഗികൾക്ക് താങ്ങായി പ്രവർത്തിക്കുന്ന അദ്ദേഹം പൊതുപ്രവർത്തകർക്ക് മാതൃകയാണ്.
പ്രവാസി സമൂഹത്തിൽ മികച്ചസമൂഹ്യ പ്രവർത്തനം നടത്തുന്ന സംഘടനക്കുള്ള ദി പയനിയർ അവാർഡ് ഫോർ എക്‌സലൻസ് കമ്മ്യൂണിറ്റി സർവീസിനായി തിരഞ്ഞടുക്കപെട്ടത് കെഎംസിസി ബഹ്‌റൈനാണ്. ബെയ്തുൽറഹ്മ പദ്ധതിയിൽ പ്രവാസം അവസാനിപ്പിച്ചു തലചായ്ക്കാൻ ഒരിടം പോലും ഇല്ലാതെ തിരിച്ചുപോകുന്ന നിരവധിയായ നിരാലംബരായ പ്രവാസികൾക്കാണ് കെഎംസിസി വീട് വച്ച് നൽകിയിട്ടുള്ളത്. പലപ്രവാസി സംഘടനകളും വീട് വച്ച് നൽകുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും അതൊന്നുംതന്നെ പ്രവാസി സമൂഹത്തിന് ഉപകാരപ്പെടുന്നതല്ല. എന്നാൽ കെഎംസിസി യുടെ ഈ രംഗത്തുള്ള ഇടപെടൽ മാതൃകാപരമാണ്.
ഇതെല്ലാമാണ് കെഎംസിസിയെ ഈ അവാർഡിന് അർഹമാക്കിയത്. ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂളിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 20 കുട്ടികളുടെ ഫീസ് നൽകുന്നതിന് പയനിയർ തീരുമാനിച്ചതായി ആക്ടിങ് പ്രസിഡണ്ട് ബാബു ജി നായരും, ജനറൽ സെക്രട്ടറി ബിനോജ് മാത്യുവും പറഞ്ഞു. ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥി കെ.ജയകുമാർ ഐഎസ് അവാർഡുകൾ സമർപ്പണം നടത്തും.
അതോടപ്പം സ്വരാലയ 2018 ന്റെ ഭാഗമായ സംഗീതനിശയിൽ പ്രമുഖ പിന്നണിഗായകരായ അമൃത സുരേഷ്, ഷിബിന റാണി, രവിശങ്കർ തുടങ്ങിയവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോയും, കലാഭവൻ സതീഷ്അവതരിപ്പിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കും. പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. എല്ലാവരെയും പരിപാടിയിലേക്ക്‌സാദരം ക്ഷണിക്കുന്നു. സ്വരലയ 2018 വിജയിപ്പിക്കുന്നതിന് വിപിൻ പി.എം ജനറൽ കൺവീനറും കെ.ശ്രീകുമാർ ജനറൽ കോഡിനേറ്ററുമായ കമ്മറ്റിയാണ് പ്രവർത്തിക്കുന്നത്. പത്ര സമ്മേളനത്തിൽ പ്രസിഡണ്ട് ബാബു ജി നായർ, ജനറൽസെക്രട്ടറി ബിനോജ് മാത്യു , ജനറൽ കൺവീനർ വിപിൻ പി.എം, നേതാക്കളായ ഷിബു. സി. ജോർജ്, എ സി എ, ബക്കർ, മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.