- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനി ബാധിച്ച് അവശയായി; ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം; കുളത്തുപ്പുഴയിൽ മരണമടഞ്ഞ യുവതിക്ക് കോവിഡ്
കുളത്തൂപ്പുഴ: പനി ബാധിച്ച് അവശനിലയിലായ ഗർഭിണിയായ യുവതി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. കുളത്തൂപ്പുഴ നെടുവന്നൂർക്കടവ് പതിനഞ്ചേക്കർ മിനിവിലാസം വീട്ടിൽ രാജേഷിന്റെ ഭാര്യ റീനയാണ് മരിച്ചത്.ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.
പുനലൂർ താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രയിൽ വഴിമധ്യേ മരിച്ചത്. എട്ടുമാസം ഗർഭിണിയായ റീന പനി ബാധിച്ച് കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് പോകാൻ നിർദേശിക്കുകയായിരുന്നു.
യാത്രക്കിടെ മരണം സംഭവിച്ചു. താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൃതദേഹപരിശോധനക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മകൻ: നിഖിൽ
മറുനാടന് മലയാളി ബ്യൂറോ