- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ആഞ്ഞടിച്ച കാറ്റിലും മഴയിലും ഉണ്ടായ നഷ്ടം 85 മില്യൻ റിയാലിന്റേത്; വെള്ളം കയറി നശിച്ച അൽനഹ്ദ ആശുപത്രി മാറ്റാൻ സാധ്യത; നാശനഷ്ടം സംഭവിച്ചവയിൽ റോഡുകളും കെട്ടിടങ്ങളും മുതൽ വാഹനങ്ങൾ വരെ
തിങ്കളാഴ്ച ഒമാനിൽ ആഞ്ഞടിച്ച മഴയിലും കാറ്റിലും ഉണ്ടായ ദുരിതത്തിൽ നിന്ന് കരകയറാതെ ഇരിക്കുകയാണ് സമൂഹം. മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റും വിതച്ച ദുരിതങ്ങൾ നിരവധിയാണ്. ഏകദേശം 85 മില്യൻ റിയാലിന്റെ നഷ്ടമാണ് ഈ പ്രളയത്തിലൂടെ രാജ്യത്തുണ്ടായെ തെന്നാണ് വിലയിരുത്തൽ. സ്വകാര്യ വാഹനങ്ങൾക്കും വ്യക്തികൾക്കുമുണ്ടായ നഷ്ടത്തിന് പുറമെയാണിത്. നിരവധി റോ
തിങ്കളാഴ്ച ഒമാനിൽ ആഞ്ഞടിച്ച മഴയിലും കാറ്റിലും ഉണ്ടായ ദുരിതത്തിൽ നിന്ന് കരകയറാതെ ഇരിക്കുകയാണ് സമൂഹം. മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റും വിതച്ച ദുരിതങ്ങൾ നിരവധിയാണ്. ഏകദേശം 85 മില്യൻ റിയാലിന്റെ നഷ്ടമാണ് ഈ പ്രളയത്തിലൂടെ രാജ്യത്തുണ്ടായെ തെന്നാണ് വിലയിരുത്തൽ. സ്വകാര്യ വാഹനങ്ങൾക്കും വ്യക്തികൾക്കുമുണ്ടായ നഷ്ടത്തിന് പുറമെയാണിത്. നിരവധി റോഡുകളും പാലങ്ങളും മ!ഴയിൽ തകർന്നിട്ടുണ്ട്. ഇവ പുനർനിർമ്മിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്
മഴയോടൊപ്പം മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയിരുന്നത്. ആകെ 35 മി മി മഴയാണ് രേഖപ്പെടുത്തിയത്. റോഡുകൾ, പാലങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, സ്വകാര്യ ഭവനങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയവയുടെ പുനർനിർമ്മാണത്തിന് 85 മില്യൻ റിയാൽ വേണ്ടിവരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.
വാദികളിലുണ്ടായ മലവെള്ള പാച്ചിലിൽ നിരവധി വാഹനങ്ങളും കെട്ടിടങ്ങളുടെ ഭാഗങ്ങളും ഒഴുകിപ്പോയി. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വൻ നാശനഷ്ടമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തിയത്. ഇൻഷൂറൻസ് കമ്പനികൾക്ക് മാത്രം പത്ത് ദശലക്ഷം റിയാലിന്റെ ബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്?.
രാജ്യത്ത് ഡീസാലിനേഷൻ പ്ലാന്റുകൾ, ഇലക്ട്രിസിറ്റി ലൈനുകൾ, കുടിവെള്ള ലൈനുകൾ തുടങ്ങിയവ വ്യാപകമായ നാശങ്ങൾ നേരിട്ടിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. നിരവധി കാറുകൾ ഒലിച്ചുപോയി. കാറുകൾക്ക് നഷ്ടപരിഹാരം നൽകാനായി ഇൻഷൂറൻസ് കമ്പനികൾക്ക് 10 മില്യൻ റിയാൽ വേണ്ടിവരും. രാത്രികാലങ്ങളിൽ പാർകിങ് സ്ഥലങ്ങളിൽ നിർത്തിയിട്ട്ിരുന്ന കാറുകൾക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. വാദികൾ മുറിച്ചു കടക്കുമ്പോൾ കേടുപാടുകൾ വന്നാൽ ഇൻഷൂറൻസ് കമ്പനിക്ക് ഉത്തരവാദിത്തമില്ല. ഇൻഷൂർ ചെയ്ത വീടുകൾക്കും സ്ഥാപനങ്ങൾക്കും മാത്രമായിരിക്കും കമ്പനി നഷ്ടപരിഹാരം നൽകുക.
ഹംരിയ, റൂവി, മത്ര ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ സ്വത്തുക്കൾക്ക് നാശമുണ്ടായിരിക്കുന്നത്. കനത്ത മഴയിൽ വൈള്ളം കയറിയ അൽനഹ്ദ ഹോസ്പിറ്റൽ അവിടെ നിന്നും മാറ്റാൻ ആലോചിക്കുന്നു. ഇതുസംബന്ധിച്ച് മന്ത്രിമാരുടെ യോഗം കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു. സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് ആശുപത്രി മാറ്റാനാണ് ആലോചിക്കുന്നത്. ആശുപത്രിയിലെ ഓരോ യൂണിറ്റുകൾ ഘട്ടംഘട്ടമായി മാറ്റും.