തിരുവനന്തപുരം: സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥർക്ക് ഉന്നത തസ്തികകളിൽ പുനർനിയമനം നൽകുന്നതിൽ എന്താണ് തെറ്റ? കഴിവും പ്രാപ്തിയുമുള്ള ഉദ്യോഗസ്ഥർക്ക് നിയമനം നൽകുന്നത് മുതൽകൂട്ടാവില്ലേ? എന്നാൽ, ഇടത്-വലത് സർക്കാരുകൾ തങ്ങളോട് വിധേയത്വം പുലർത്തുന്നവരെയാണ് പലപ്പോഴും ഉന്നതസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നത്. സുപ്രധാന തസ്തികകളിലൊക്കെ വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ വരുന്നതോടെ, അവസരം നഷ്ടമാകുന്നത് യുവ ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർക്കാണ്.

സർക്കാർ ഉദ്യോഗസ്ഥർ എന്നും ഭരണകർത്താക്കളോട് വിധേയമുള്ളവരായിരിക്കും എന്നത് കാലം തെളിയിച്ചതാണ്.ഭരണകർത്താക്കൾ വെച്ച് നീട്ടുന്ന പ്രമോഷൻ പോലുള്ള അപ്പക്കഷ്ണത്തിൽ കടിക്കാത്ത ഉദ്യോഗസ്ഥരും കുറവാണ്.റിട്ടയർമെന്റിന് ശേഷം പുനർ നിയമനം ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥർ സർവ്വീസിന്റെ അവസാന കാലയളവുകളിൽ ഭരണാധികാരികളോട് കൂറും വിധേയത്വവും പുലർത്തുക സ്വാഭാവികമാണ്. അവരെ കുറ്റം പറയാൻ കഴിയില്ല.ഇതു കടുത്ത അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിവയ്ക്കുമെന്നാണ് ആരോപണം.അതുപോലെഭാവിയിലേക്ക് വളർത്തിക്കൊണ്ടു വരുന്ന ബി ടീമിന് പ്രമോഷൻ നൽകുന്നതിൽ ചട്ടം ലംഘനവുമുണ്ട്.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ നിർബന്ധിത വിരമിക്കൽ പ്രായം 56 വയസ് ആയി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരളാ ജുഡീഷ്യൽ സർവ്വീസ് ,വിജിലൻസ് ട്രിബ്യൂണൽ ,ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ ,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാർ ,ആയുർവേദ ,അലോപ്പതി ,ഹോമിയോ കോളേജ് കളിലെ പ്രിൻസിപ്പൽ അടക്കമുള്ള ജീവനക്കാർ ,1/4/2013 നോ അതിന് ശേഷമോ നിയമിതരായ സർക്കാർ ജീവനക്കാർ ,അഗ്രികൾച്ചർ ,ഇൻകം ടാക്സ് & സെയിൽ ടാക്‌സ് അപ്പലറ്റ് ട്രിബ്യൂണൽ അകൗൺസ്‌മെമ്പർമാർ എന്നിവരുടെയൊക്കെ വിരമിക്കൽ പ്രായം 60 വയസ് ആണ്.

ചീഫ് സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, എന്നിവർ വിരമിക്കലിന് ശേഷം സർക്കാർ സർവ്വീസിൽ തിരികെ പ്രവേശിക്കുന്നത് നിത്യ കാഴ്ചയാണ്.മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി റിട്ട: ചീഫ് സെക്രട്ടറി നളിനി നെറ്റോ ,മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി റിട്ട: അഡീഷണൽ ചീഫ് സെക്രട്ടറി ശ്രി സെന്തിൽ ഐഎഎസിനെയും പുനർ നിയമിച്ചതാണ് ഏറ്റവും അവസാനത്തേത്.മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിനെ സംബന്ധിച്ച ഉപദേഷ്ടാവായി രമൺ ശ്രീവാസ്തവ നിയമിതനായത് ചീഫ് സെക്രട്ടറിയുടെ പദവിക്ക് തുല്യമായ തസ്തിക സൃഷ്ടിച്ചായിരുന്നു.

മുന്നോക്കത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽകുന്ന വിഭാഗങ്ങൾക്ക് വേണ്ടിയുള്ള കേരളാ സംസ്ഥാന കമ്മിഷന്റെ മെമ്പർ സെക്രട്ടറിയായി റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീ.ഗോപാലമേനോൻ നിയമിതനായി.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഉപദേഷ്ടാക്കളായി പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ ശ്രീ.എൽ രാധാകൃഷ്ണനെയും ഇദ്ദേഹം സ്ഥാനം ഒഴിഞ്ഞപ്പോൾ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെയും നിയമിച്ചിട്ടുണ്ട്. ജിജി തോംസൺ ക്യാബിനറ്റ് മന്ത്രിയുടെ ആനുകൂല്യത്തോടെയാണ് പുനർ നിയമിക്കപ്പെട്ടത്.

റിട്ടയേർഡ് ഐ പി എസ് സിബി മാത്യംസ് വിവരാവകാശ കമ്മീഷണറാണ് .ജൂഡീഷ്യറിയിൽ നിന്നും വിരമിച്ചവർ നിരവധി നോൺ ജൂഡീഷ്യറി ഫോറങ്ങളിൽ സേവനമനുഷ്ടിക്കുന്നുണ്ട്.സർക്കാരിന് സ്വീകാര്യമായ ഉദ്യോഗസ്ഥരെയാണ് പുനർ നിയമിക്കുക എന്നതിനാൽ സർവീസിലിരിക്കെ ഭരണാധികാരികളോട് വിധേയത്വം പ്രകടിപ്പിക്കാൻ പുനർ നിയമനം ആഗ്രഹിക്കുന്നവർ ശ്രമിക്കൂന്നത് സ്വാഭാവികം.

റിട്ടയർമെന്റിന് ശേഷം പുനർ നിയമനം നേടുന്നത് സഹപ്രവർത്തകരുടെയും ജൂനിയർ ഉദ്യോഗസ്ഥരുടെയും ആത്മവീര്യം കുറയ്ക്കുന്നതിനൊപ്പം സ്ഥാനലബ്ദി ലക്ഷ്യമിടുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ അതിരു കടന്ന വിധേയത്വം നീതി നിർവഹണത്തിന് തടസവുമായി പരിണമിക്കും.

ഉമ്മൻ ചാണ്ടി സർക്കാർ പ്രത്യേക താത്പര്യമെടുത്ത് പ്രമോഷൻ നൽകിയ നിർമൽ ചന്ദ്ര അസ്താന ,രാജേഷ് ദിവാൻ , ശങ്കർ റെഡ്ഡി ,ഹേമചന്ദ്രൻ തുടങ്ങിയ ഐ പി എസ് ഉദ്യോഗസ്ഥരുടെ പ്രമോഷൻ എ ജി ഒബ്ജക്ട് ചെയ്തിട്ട് പോലും പിണറായി സർക്കാരും അംഗീകരിച്ചതും വിജിലൻസ് അന്വഷണത്തിലിരിക്കുന്ന നൂറ് കണക്കിന് കേസുകളിൽ സ്വയം തിരിച്ചടി വാങ്ങുന്നതും കൂട്ടി വായിച്ചാൽ സർക്കാർ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും സർവ്വീസ് ആനന്ദകരമാക്കുന്നതോടൊപ്പം റിട്ടയർമെന്റ് സമയം സർക്കാർ ചെലവിൽ എൻജോയ് ചെയ്യാൻ മനപ്പായസം ഉണ്ണുന്നവരുമാണെന്ന് വ്യക്തമാണ്.