- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മാവിനെ ശരീരത്തിൽ നിന്ന് വേർപെടുത്തി സ്വതന്ത്ര സഞ്ചാരപ്രാപ്തി നേടുന്ന യോഗികളുടെ സിദ്ധി ചുളുവിൽ കിട്ടുമെന്ന് അതിമോഹം; 'ആസ്ട്രൽ പ്രൊജക്ഷൻ' അതിനുള്ള എളുപ്പവഴിയെന്ന് കണ്ട് മയങ്ങി അരുംകൊല; യോഗസിദ്ധി നേടാമെന്ന വ്യാമോഹത്തോടെ കേഡൽ കുടുംബത്തെ കുരുതി കൊടുത്തതിൽ ഞെട്ടി പൊലീസ്; പത്തുവർഷത്തിലേറെ പഠനം നടത്തിയിട്ടും കമ്പ്യൂട്ടർ വിദഗ്ധൻ ഈ വെട്ടിൽ വീണതെങ്ങനെ?
തിരുവനന്തപുരം: ആത്മീയതയുടെ അവസാന വാക്യം തേടിപ്പോയപ്പോഴാണോ കേഡൽ കൊടും കൊലയാളിയാകുന്നത്. അതിന് സ്വന്തം കുടുംബത്തെ കുരുതികൊടുത്താൽ മതിയെന്ന നിലയിൽ ഇന്റർനെറ്റ് മുഖേന കേഡൽ ജീൻസണ് ഉപദേശം ലഭിച്ചോ എന്നും ആത്മാവിനെ ശരീരത്തിൽ നിന്ന് മോചിപ്പിച്ച് സ്വതന്ത്ര സഞ്ചാരത്തിന് സാധ്യമാക്കാൻ ഇത്തരമൊരു കൂട്ടക്കുരുതികൊണ്ട് ശക്തി ലഭിക്കുമെന്നും ഈ യുവാവിനെ ആരെങ്കിലും തെറ്റിദ്ദരിപ്പിച്ചോ എന്നുമാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. കുടുംബാംഗങ്ങളെ അരുംകൊലചെയ്ത് സ്വന്തം ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ശ്രമമാണ് കേഡൽ നടത്തിയതെന്നാണ് അയാൾ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുള്ളത്. ഹിന്ദു ആത്മീയതയുടെ വികലമായ ചിത്രീകരണങ്ങളിലാണ് ഈ യുവാവ് ആകൃഷ്ടനായതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആത്മാവിനെ ശരീരത്തിൽ നിന്ന് വേർപെടുത്തി അതിനെ സ്വതന്ത്രമാക്കി, സഞ്ചാര പ്രാപ്തമാക്കുന്ന ഭാരതീയ സങ്കൽപം പല രീതികളിൽ എളുപ്പം എത്തിപ്പിടിക്കാമെന്ന് ചൈനീസ് സങ്കൽപത്തിന്റെ അകമ്പടിയോടെ ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ ഒരു പ
തിരുവനന്തപുരം: ആത്മീയതയുടെ അവസാന വാക്യം തേടിപ്പോയപ്പോഴാണോ കേഡൽ കൊടും കൊലയാളിയാകുന്നത്. അതിന് സ്വന്തം കുടുംബത്തെ കുരുതികൊടുത്താൽ മതിയെന്ന നിലയിൽ ഇന്റർനെറ്റ് മുഖേന കേഡൽ ജീൻസണ് ഉപദേശം ലഭിച്ചോ എന്നും ആത്മാവിനെ ശരീരത്തിൽ നിന്ന് മോചിപ്പിച്ച് സ്വതന്ത്ര സഞ്ചാരത്തിന് സാധ്യമാക്കാൻ ഇത്തരമൊരു കൂട്ടക്കുരുതികൊണ്ട് ശക്തി ലഭിക്കുമെന്നും ഈ യുവാവിനെ ആരെങ്കിലും തെറ്റിദ്ദരിപ്പിച്ചോ എന്നുമാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
കുടുംബാംഗങ്ങളെ അരുംകൊലചെയ്ത് സ്വന്തം ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ശ്രമമാണ് കേഡൽ നടത്തിയതെന്നാണ് അയാൾ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുള്ളത്. ഹിന്ദു ആത്മീയതയുടെ വികലമായ ചിത്രീകരണങ്ങളിലാണ് ഈ യുവാവ് ആകൃഷ്ടനായതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആത്മാവിനെ ശരീരത്തിൽ നിന്ന് വേർപെടുത്തി അതിനെ സ്വതന്ത്രമാക്കി, സഞ്ചാര പ്രാപ്തമാക്കുന്ന ഭാരതീയ സങ്കൽപം പല രീതികളിൽ എളുപ്പം എത്തിപ്പിടിക്കാമെന്ന് ചൈനീസ് സങ്കൽപത്തിന്റെ അകമ്പടിയോടെ ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ ഒരു പ്രചരണമാണ് സാത്താൻ സേവയെന്ന മട്ടിൽ പ്രചരിപ്പിക്കപ്പെടുന്ന ആസ്ട്രൽ പ്രൊജക്ഷൻ.
ആർക്കും പിടികൊടുക്കാത്തപോലെ പെരുമാറുന്ന കേഡലിന്റെ മനസ്സിൽ എന്തായിരുന്നുവെന്ന് അറിയാൻ മനോരോഗ വിദഗ്ധനെ വരെ വച്ച് ചുരുളഴിക്കാൻ കേരള പൊലീസ് ശ്രമം തുടരുമ്പോഴും കേഡൽ എന്തിന് ഈ അരുംകൊലകൾ ചെയ്തുവെന്ന ചോദ്യം ബാക്കിയാകുന്നു. സാത്താൻ സേവയെന്നും ഡെവിൾ വർഷിപ്പെന്നുമെല്ലാം പൊലീസ് പറയുന്ന ഈ കൊലപാതകങ്ങൾ എന്തിനാണ് കേഡൽ ചെയ്തത്? കേഡൽ ജിൻസൻ രാജയെന്ന ചെറുപ്പക്കാരൻ തന്റെ മനസ്സിനെ ശരീരത്തിൽ നിന്ന് വേർപെടുത്താൻ നടത്തിയ ഒരുതരം 'കൂടോത്രം' ആയിരുന്നു ഈ അരുംകൊലയെന്ന് പറയുമ്പോൾ തന്നെ അതിന്റെ പിന്നിലെ യഥാർത്ഥ പ്രചോദനം എന്തെന്ന് പൊലീസ് പോലും അമ്പരന്നു നിൽക്കുന്നു.
മയക്കുമരുന്നിന് അടിമപ്പെട്ട് മാനസികനില തെറ്റിയ ഒരാളുടെ ചെയ്തിയെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ വീട്ടിന് പരിസരത്ത് നടന്ന ഈ കൂട്ടക്കൊല ആദ്യം ചിത്രീകരിക്കപ്പെട്ടത്. ഒരു തീപ്പിടിത്തമെന്ന നിലയിൽ ഓടിയെത്തിയ ഫയർഫോഴ്‌സും പൊലീസുമെല്ലാം ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു അവിടെ കണ്ടത്. നാലുപേർ കൊലചെയ്യപ്പെട്ടിരിക്കുന്നു എന്നും വീട്ടിലെ ഓമനയായ സന്തതിയെ കാണാനില്ലെന്നും തിരിച്ചറിഞ്ഞതോടെയാണ് കേഡലിനെതിരെ അന്വേഷണം തുടങ്ങുന്നത്. ഇയാൾ പിടിയിലായപ്പോഴാണ് ഒരു മയക്കുമരുന്നിന് അടിമയെന്ന നിലയിലല്ല ഈ കൊലപാതകങ്ങൾ ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.
അതോടെ ഈ കൊലപാതകത്തിന്റെ പ്രചോദനത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ് കേരളം ഇതുവരെ കാണാത്ത ഒരു 'ഓൺലൈൻ പ്രചോദനം' ആണ് ഈ കൊലയ്ക്കുപിന്നിൽ എന്ന് കേഡൽ മൊഴി നൽകുമ്പോഴും അത് അതേപടി വിശ്വസിക്കാനാവാതെ നിൽക്കുകയാണ് അന്വേഷണ സംഘം. 'യോഗനിദ്ര' എന്ന, സാധാരണക്കാർക്കുവരെ പ്രാപ്യമായ ഒരു നിദ്രാ സങ്കൽപം മുതൽ ആത്മാവിനെ ശരീരത്തിൽ നിന്ന് വേർപെടുത്തി സങ്കൽപലോകത്ത് സഞ്ചാരപ്രാപ്യമാക്കുന്ന അനേകം ഉപാധികളുണ്ട് ഹൈന്ദവ സംസ്‌കാരത്തിൽ.
ഇതിന്റെ വിവിധ വകഭേദങ്ങൾ വളച്ചൊടിച്ച് പാശ്ചാത്യലോകത്തും പലതരത്തിൽ പ്രചാരങ്ങൾ നടക്കുന്നു. അവയിൽ പലതും വികലമായതും യോഗീ സങ്കൽപത്തിന് യോജിക്കാത്തതുമാകും. ദശാബ്ദങ്ങളുടെ തപസ്യയിലൂടെ നേടാനായേക്കുമെന്ന് ഹൈന്ദവ സങ്കൽപങ്ങൾ പറയുന്ന ഉപാധികൾ എളുപ്പവഴിയിൽ നേടാൻ രക്തബന്ധത്തിലെ കൂട്ടക്കുരുതിയുൾപ്പെടെ നിർദേശിച്ചുകൊണ്ട് ഇന്റർനെറ്റ് പ്രചാരണങ്ങൾ സജീവമാണ്.
മറ്റു പല രാജ്യങ്ങളിലും ഇതിന് ആരാധകരും ഏറെയാണ്. അതിന്റെ ചുവടുപിടിച്ചാണ് ഇതിൽ ആകൃഷ്ടനായി കേഡൽ ഇത്തരൊരു കൊടുംക്രൂരത ചെയ്തതെന്നാണ് ഇപ്പോൾ പൊലീസിന്റെ അനുമാനം. സാത്താൻ സേവയുടെ ഭാഗമായി ശരീരത്തിൽനിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണു താൻ നടത്തിയതെന്നാണ് കേഡൽ മൊഴി നൽകിയിട്ടുള്ളത്. 'ആസ്ട്രൽ പ്രൊജക്ഷൻ' എന്ന പരീക്ഷണമാണു നടത്തിയത്. ശരീരത്തിൽനിന്ന് മനസ്സിനെ മറ്റൊരു ലോകത്തെത്തിക്കുന്നതിനുള്ള ശ്രമമാണിതെന്നും ജീൻസൺ മൊഴി നൽകി. എഡിജിപി: ബി.സന്ധ്യയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതിയുടെ കുറ്റസമ്മതം നടന്നത്. മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതിനാൽ വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്കു ശേഷമാകും വിശദമായ ചോദ്യം ചെയ്യലെന്ന് പറയുമ്പോഴും ഇത് എന്തുതരം വിഭ്രാന്തിയാണെന്ന് പൊലീസിന് തിരിച്ചറിയാനാകുന്നില്ല.
പത്ത് വർഷത്തിലേറെയായി കുടുംബാംഗങ്ങൾ അറിയാതെ സാത്താൻ സേവ നടത്തുകയായിരുന്നെന്നാണു കാഡൽ ജീൻസൺ പൊലീസിനു മൊഴി നൽകിയത്. ഓസ്‌ട്രേലിയയിൽനിന്നു നാട്ടിൽ എത്തിയശേഷം ഇന്റർനെറ്റിലൂടെയാണു സാത്താൻ സേവയുടെ ഭാഗമായത്. ശരീരത്തെ കുരുതി നൽകി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണു താൻ നടത്തിയതെന്നും കേഡൽ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. ഒരേ ദിവസം തന്നെ നാലുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.
എന്നാൽ ഈ വെളിപ്പെടുത്തൽ പൂർണ്ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കേഡൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്നു പൊലീസിന്റെ ചോദ്യം ചെയ്യൽ തൽക്കാലത്തേക്ക് അവസാനിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴും തന്റെ ആത്മാവ് സ്വതന്ത്രമാണെന്ന നിലപാട് സ്വീകരിക്കുകയാണ് പ്രതിയെന്നാണ് വിവരം. ഇതോടൊപ്പം പൊലീസിന് തെളിവെടുപ്പും പ്രശ്‌നമായിരിക്കുകയാണ്. നാട്ടുകാർ പ്രകോപിതരാകാനുള്ള സാധ്യതയുള്ളതിനാൽ പ്രതിയെ രഹസ്യമായി സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
കാഡൽ ജിൻസണിന്റെ മാനസികാവസ്ഥ വെളിവാകാൻ പത്തുദിവസത്തെയെങ്കിലും നിരീക്ഷണം അനിവാര്യമെന്ന് മനോരോഗ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇയാൾ വീടുവിട്ടുപോയത് എന്തിനെന്നും മറ്റും കണ്ടെത്താനും മറ്റാരുടേയെങ്കിലും ഉപദേശം ഈ കൃത്യത്തിന് പിന്നിലുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വീട്ടിലോ താനുമായി ബന്ധപ്പെടുന്നവരിലോ ഒരു സംശയവും നൽകാതെയാണ് ഇയാൾ ഈ കൃത്യത്തിന് തയ്യാറായതെന്നാണ് സൂചനകൾ. 'ആസ്ട്രൽ പ്രൊജക്ഷൻ' അഥവാ ശരീരത്തിൽനിന്നു ആത്മാവിനെ മോചിപ്പിക്കുന്ന വിദ്യ പരീക്ഷിക്കാൻ കാഡലിനെ പ്രേരിപ്പിച്ചത് ഇരട്ട വ്യക്തിത്വത്തിനു തെളിവാണെന്ന് പൊലീസ് കരുതുന്നു. മനോരോഗ വിദഗ്ധരും ഇക്കാര്യം ശരിവയ്ക്കുന്നു. യോഗവിദ്യയിലൂടെ നേടാവുന്നതെന്ന് വേദങ്ങളിൽ പറയുന്ന യോഗവിദ്യ വീട്ടുകാരെ കുരുതികൊടുത്ത് നേടാമെന്ന് ഇയാളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണോയെന്നും അതല്ല ഇന്റർനെറ്റിന്റെ പ്രചോദനം മാത്രമാണോ ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും സംശയം ഉയരുന്നുണ്ട്.
ശരീരത്തിൽ നിന്നും ആത്മാവിനെ വേർപിരിക്കുന്ന ആസ്ട്രൽ പ്രൊജക്ഷൻ എന്ന ശൈലി കുറേയേറെ വർഷമായി പരിശീലിക്കുന്നുണ്ടെന്നാണ് മൊഴി. ആത്മാവാണ് ഇതൊക്കെ ചെയ്തതെന്നാണ് കേഡൽ പറയുന്നത്. ഇതോടെയാണ് മനഃശാസ്ത്ര വിദഗ്ധനായ ഡോ.മോഹൻ റോയുടെ സഹായത്തോടെ പ്രതിയെ ചോദ്യം ചെയ്തത്. വിദേശത്തുവച്ചാണ് ആഭിചാര ശൈലികളോട് കൂടുതൽ ഇഷ്ടമുണ്ടായതെന്നാണ് കേഡൽ പറയുന്നത്. ചോദ്യം ചെയ്യാനായി കേസിലെ സാക്ഷികളെയും തിരുവനന്തപുരം പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിൽ പങ്കെടുത്തു.
കൊലപാതകത്തിനു ശേഷം ചെന്നൈയിലേക്ക് പോയതും പിന്നീട് മടങ്ങിയെത്തിയതും കുറ്റബോധം തരിമ്പും പ്രകടിപ്പിക്കാത്തതും ഇരട്ട വ്യക്തിത്വത്തിന്റെ തെളിവാണെന്ന് പൊലീസ് കരുതുന്നു. അതേസമയം ഇത് അഭിനയമാണോയെന്നും സംശയം ഉയർന്നിട്ടുണ്ട്. സമൂഹത്തിൽനിന്ന് ഒഴിഞ്ഞുമാറി ജീവിക്കുന്ന വ്യക്തികളാണ് ഇത്തരത്തിലുള്ള അപകടകരമായ മനോനിലയിലെത്തുന്നത്. കേരള ചരിത്രത്തിൽ തന്നെ ഇതുവരെ നടന്നിട്ടില്ലാത്ത കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച അപൂർവമായ കേസ് തെളിയിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.