- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭിണിയാണെന്ന് ഭർത്താവിനോടും വീട്ടുകാരോടും കള്ളം പറഞ്ഞു; വൈദ്യപരിശോധനാഫലം എതിരായപ്പോൾ കള്ളം മറികടക്കാൻ ആധിയേറി; തൃശൂരിൽ ഡോക്ടർ ചമഞ്ഞ് യുവതി നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
തൃശ്ശൂർ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾ സംസ്ഥാനത്ത് വീണ്ടും സജീവമായെന്ന സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് തൃശൂരിലുണ്ടായ സംഭവം വ്യാപകമായി പ്രചരിച്ചത്. എന്നാൽ, ഡോക്ടർ ചമഞ്ഞ് ഇഞ്ചക്ഷൻ ചെയ്യാനെന്ന പേരിൽ നവജാത ശിശുവിനെയും കൊണ്ട് യുവതി കടക്കാൻ ശ്രമിച്ച സംഭവത്തിൽ വഴിത്തിരിവുണ്ടായിരിക്കുകയാണ്. താൻ ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞ കള്ളംപൊളിയാതിരിക്കുന്നതിനുവേണ്ടിയാണ് കുഞ്ഞിനെയും കൊണ്ട് കടക്കാൻ ശ്രമിച്ചതെന്നാണ് നഴ്‌സായ യുവതി പറയുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് നേഴ്‌സായ യുവതി ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡിൽ നിന്നും രണ്ട് ദിവസം പ്രായമുള്ള കുട്ടിയെയും കൊണ്ട് രക്ഷപെടാൻ ശ്രമിച്ചത്.ഇവരെ പിടികൂടുന്ന വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ തിരക്കിയപ്പോഴാണ് തൃശൂർ ഈസ്റ്റ് പൊലീസ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്.നേഴ്‌സിങ് പഠനം പൂർത്തിയാക്കിയ യുവതി തൃശൂരിൽ ഒരു സ്ഥാപനത്തിൽ ട്യൂട്ടർ ആയി ജോലിചെയ്തുവരികയായിരുന്നു. തനിക്ക് ഗർഭിണിയാവാൻ സാധിക്കില്
തൃശ്ശൂർ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾ സംസ്ഥാനത്ത് വീണ്ടും സജീവമായെന്ന സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് തൃശൂരിലുണ്ടായ സംഭവം വ്യാപകമായി പ്രചരിച്ചത്. എന്നാൽ, ഡോക്ടർ ചമഞ്ഞ് ഇഞ്ചക്ഷൻ ചെയ്യാനെന്ന പേരിൽ നവജാത ശിശുവിനെയും കൊണ്ട് യുവതി കടക്കാൻ ശ്രമിച്ച സംഭവത്തിൽ വഴിത്തിരിവുണ്ടായിരിക്കുകയാണ്. താൻ ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞ കള്ളംപൊളിയാതിരിക്കുന്നതിനുവേണ്ടിയാണ് കുഞ്ഞിനെയും കൊണ്ട് കടക്കാൻ ശ്രമിച്ചതെന്നാണ് നഴ്‌സായ യുവതി പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് നേഴ്‌സായ യുവതി ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡിൽ നിന്നും രണ്ട് ദിവസം പ്രായമുള്ള കുട്ടിയെയും കൊണ്ട് രക്ഷപെടാൻ ശ്രമിച്ചത്.ഇവരെ പിടികൂടുന്ന വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ തിരക്കിയപ്പോഴാണ് തൃശൂർ ഈസ്റ്റ് പൊലീസ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്.നേഴ്‌സിങ് പഠനം പൂർത്തിയാക്കിയ യുവതി തൃശൂരിൽ ഒരു സ്ഥാപനത്തിൽ ട്യൂട്ടർ ആയി ജോലിചെയ്തുവരികയായിരുന്നു.
തനിക്ക് ഗർഭിണിയാവാൻ സാധിക്കില്ലന്ന് വൈദ്യപരിശോധനയിൽ വ്യക്തമായിരുന്നെങ്കിലും യുവതി ഈ വിവരം ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും മറച്ചുവച്ചു.ആറ് മാസം മുമ്പ് ഇവർ ഭർത്താവിനോടും വീട്ടുകാരോടും താൻ രണ്ടുമാസം ഗർഭിണിയാണെന്ന് ധരിപ്പിച്ചിരുന്നു.തൃശൂരിൽ പേയിങ് ഗസ്റ്റായി താമസിച്ചാണ് ഇവർ ജോലിക്ക് പോയിരുന്നത്.വല്ലപ്പോഴുമേ വീട്ടിലെത്താറുള്ളു.തടിച്ച ശരീര പ്രകൃതിയാിരുന്നതിനാൽ വീട്ടുകാർക്ക് സംശയവും ഉണ്ടായില്ല.
ഗർഭിണിയാണെന്ന് പറഞ്ഞ ശേഷം എട്ടുമാസം പിന്നിട്ടതോടെ താൻ പിടിക്കപ്പെടുമോ എന്ന വേവലാതിയുമായിട്ടാണ് യുവതി ദിവസങ്ങൾ തള്ളിനീക്കിയത്. ഇത് സംമ്പന്ധിച്ച ആശങ്ക മൂത്തതോടെ യുവതിയുടെ മാനസിക നില വഷളായി.പിന്നീട് എങ്ങനെയെങ്കിലും ഒരു കുഞ്ഞിനെ സ്വന്തമാക്കണമെന്ന ലക്ഷ്യത്തിലുള്ള നെട്ടോട്ടത്തിലായിരുന്നു ഇവർ.ട്യൂട്ടർ ആയതിനാൽ ആശുപത്രിയിൽ കടക്കുന്നതിനും മറ്റും കൃത്യമായ തയ്യാറെടുപ്പുകൾ ഇവർ നടത്തിയിരുന്നു.വെള്ള കോട്ടിട്ട് പ്രസവ വാർഡിൽ കടന്ന ഇവർ ഡോക്ടർ എന്നുപരിചയപ്പെടുത്തിയാണ് അമ്മമാരോടും കൂട്ടിരിപ്പുകാരിൽ ചിലരെയും പരിചയപ്പെട്ടത്.
ഇഞ്ചക്ഷൻ ചെയ്യാനെന്ന പേരിൽ രണ്ട് ദിവസം പ്രായമായ കുട്ടിയെ ഡോക്ടർ കൊണ്ടുപോകുന്നതിൽ മാതാവിനുണ്ടായ സംശയമാണ് ഇവർ പിടിയിലാവാൻ കാരണമെന്നാണ് പുറത്തായ വിവരം.കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ നിരവധി സംഘങ്ങൾ ഇറങ്ങിയതായുള്ള വാർത്തകൾക്കിടെ പുറത്ത് വന്ന ഈ സംഭവം സാമൂഹ്യമാധ്യമങ്ങൾ ആഘോഷമാക്കിയതോടെയാണ് പൊലീസ് വിവരങ്ങൾ പുറത്ത് വിട്ടത്.