കൊച്ചി: റേഡിയോ ജോക്കിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഓച്ചിറ സ്വദേശി സാലിഹബ് ബിൻ ജലാൽ നാട്ടിൽ അറിയപ്പെടുന്ന ബോഡി ബിൽഡറായിരുന്നു. കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പല ജിംനേഷ്യങ്ങളിലും ട്രെയിനറായി ജോലി ചെയ്തിട്ടുമുണ്ട്.സാലിഹും നൃത്താധ്യാപികയുടെ ഭർത്താവുമായിരുന്ന സത്താറും ഉറ്റസുഹൃത് ബന്ധത്തിലും.

സാലിഹിന് നാട്ടിൽ ക്വട്ടേഷൻ സംഘം തന്നെയുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടിലെ ഏന്ത് പ്രശ്നത്തിനും സാലിഹ് ഇടപെട്ട് പരിഹാരം കാണും. അതിന് സർവസജ്ജമായ ക്വട്ടേഷൻ ടീമും ഓച്ചിറയിലുണ്ടായിരുന്നു. ഓച്ചിറയിൽ വിലസി നടന്ന സമയത്താണ് സത്താർ ഖത്തറിൽ ജിംനേഷ്യം തുടങ്ങുന്നത്. കൂടാതെ മറ്റു ചെറിയ ബിസിനസ്സുകളും സത്താറിനുണ്ടായിരുന്നതിനാൽ വിശ്വസിക്കാവുന്ന ഒരാളുടെ സഹായം വേണ്ടി വന്നു. അങ്ങനെയാണ് സാലിഹിനെ ഇയാൾ ഖത്തറിലേക്ക് കൊണ്ടു പോയത്. ജിംനേഷ്യത്തിലെ ട്രെയിനറായിട്ടാണ് സാലിഹിനെ കൊണ്ടുപോയതെങ്കിലും ഒരു ബോഡീ ഗാർഡായിട്ടാണ് ഇയാളെ കൊണ്ടു നടന്നത്.

സത്താർ നൃത്താധ്യാപികയെ പരിചയപ്പെട്ട് വിവാഹം കഴിച്ചതിന് ശേഷമാണ് ജിംനേഷ്യം ആരംഭിച്ചത്. ഇതിനുള്ള പണം നൃത്താധ്യാപികയാണ് നൽകിയത്. കേരള സമാജത്തിന്റെ സ്‌കൂളിൽ മികച്ച ശമ്പളത്തിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ഇവരുടെ ദാമ്പത്യ ബന്ധത്തിൽ വിള്ളലുണ്ടായതോടെ സത്താറിന് പണമൊന്നും നൽകാതായി. ഇതോടെ ബിസിനസ്സിൽ മുടക്കാൻ പണമില്ലാതായി. ദാമ്പത്യത്തിൽ വിള്ളലുണ്ടായത് റേഡിയോ ജോക്കിയാ രാജേഷുമായി ഇവർ പരിയപ്പെട്ടതോടെയാണ്.

ബന്ധം പിരിഞ്ഞെങ്കിലും ഒരേ ഫ്ളാറ്റിൽ മുകളിലും താഴെയുമായാണ് കഴിഞ്ഞിരുന്നത്. ബന്ധം പിരിയാൻ കാരണം രാജേഷാണെന്ന് മനസ്സിലായതോടെ അയാളെ ഒതുക്കാൻ സത്താർ കരുക്കൾ നീക്കി. അങ്ങനെയാണ് സത്താറുമായി ചേർന്ന് ക്വട്ടേഷൻ നടപ്പിലാക്കിയത്.
ഇരുപത്തി എട്ടുകാരനായ സാലിഹ് വിവാഹം കഴിച്ചിട്ടില്ല. പത്താം ക്ലാസ്സുവരെ പ്രയാർ സ്‌കൂളിലും പ്ലസ്ടുവും ഡിഗ്രിയും സ്വകാര്യ കോളേജിലുമാണ് പഠിച്ചത്. ഇയാളുടെ സഹോദന് ഓച്ചിറ പോസ്റ്റോഫീസിന് സമീപം ഒരു ഹോട്ടൽ ഉണ്ട്. ഇതിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ജീവിച്ചിരുന്നത്.

ഇതിനിടയിലാണ് സത്താർ ഖത്തറിലേക്ക് സാലിഹിനെ കൊണ്ടു പോകുന്നത്. അലിഭായി എന്ന പേര് ആദ്യമായി കേൾക്കുകയാണെന്നാണ് ഇയാളുടെ സുഹൃത്തുക്കളും നാട്ടുകാരും പറയുന്നത്. മാധ്യമ സൃഷ്ടിയാണ് അലിഭായി എന്ന പേര്. അടുത്ത സുഹൃത്തുക്കളോട് സംഭവശേഷം സാലിഹ് തന്നെ ചോദിച്ചു എന്റെ പേരെങ്ങനെ അലിഭായി ആയി എന്ന്. കഴിഞ്ഞ രാത്രി ഉറ്റ സുഹൃത്തായ ഓച്ചിറ സ്വദേശിയായ യുവാവിനോട് ഇന്ന് രാവിലെ നാട്ടിലെത്തുമെന്നും പൊലീസിൽ കീഴടങ്ങുമെന്നും പറഞ്ഞിരുന്നു.

ഖത്തറിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സാലിഹിനെ പിടികൂടിയത്.ഖത്തറിൽ നിന്നും ഇയാൾ കേരളത്തിലെത്തുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ വിമാനത്താവളത്തിലും പൊലീസ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. കീഴടങ്ങാൻ സന്നദ്ധമാണെന്ന തന്റെ അഭിഭാഷകൻ മുഖേന അലിഭായി പൊലീസിനെ അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കീഴടങ്ങുന്നതിന മുമ്പുതന്നെ അറസറ്റ് ചെയ്യാനുള്ള നീക്കമാണ പൊലീസ് നടത്തിയത. കൊല നടത്താൻ അലിഭായിക്കൊപ്പമുണ്ടായിരുന്ന ഒരാളെ പൊലീസ അറസറ്റ് ചെയ്യുകയും മറ്റൊരാളെ കസറ്റഡിയിലെടുക്കുകയും ചെയതിട്ടുണ്ട. ഷംസീർ എന്ന ഒരാളാണ കസറ്റഡിയിലുള്ളത്. രാജേഷിനെ കൊലപ്പെടുത്തിയത അലിഭായിയുടെ നേതൃത്വത്തിൽ തന്നെയാണെന്നാണ പൊലീസ പറയുന്നത്.

കൊല നടത്താൻ വേണ്ടി മാത്രം കേരളത്തിലെത്തിയ അലിഭായി രാജേഷിനെ കൊന്ന ശേഷം കാർ മാർഗം ബംഗളൂരുവിലേക്ക കടന്ന അവിടെനിന്ന നേപ്പാൾ വഴി വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഖത്തറിലുള്ള അലിഭായിയെ കേരളത്തിലെത്തിക്കാൻ പൊലീസ ശ്രമം നടത്തിവരുകയായിരുന്നു. എംബസി വഴിയായിരുന്നു ഇത്. വിദേശത്തുനിന്നുള്ള ക്വട്ടേഷനാണ കൊലക്ക് പിന്നിലെന്നാണ പൊലീസ പറയുന്നത്. രാജേഷിന്റെ വിദേശത്തുള്ള വനിതാ സുഹൃത്തിന്റെ മുൻഭർത്താവിന്റെ ക്വട്ടേഷൻ ഏറ്റെടുത്തായിരുന്നു അലിഭായി കൊല നടത്തിയതെന്നാണ പൊലീസ പറയുന്നത്. ഇത് തെളിയിക്കാൻ വേണ്ടിയുള്ള തെളിവും പൊലീസിന് കിട്ടിയിട്ടുണ്ട്. മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രസികൻ രാജേഷ് എന്ന രാജേഷ ്കുമാറിനെ നാലംഗ സംഘമാണ് കൊലപ്പെടുത്തിയത്.


അടുത്തിടെ വിവാഹമോചിതയായ ആലപ്പുഴക്കാരിയായ യുവതിയെ നാട്ടിലെത്തിക്കും. യുവതിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലെ സന്ദേശം ചില വ്യക്തമായ സൂചനകൾ പൊലീസിന് നൽകി. ആക്രമണസമയത്ത് ഖത്തറിലുള്ള ഈ പെൺസുഹൃത്തുമായി രാജേഷ് ഫോണിൽ സംസാരിക്കുകയായിരുന്നു. ഫോണിലൂടെ രാജേഷിന്റെ നിലവിളി ഈ സ്ത്രീ കേട്ടിരുന്നുവെന്നാണു സൈബർ സെല്ലിന്റെ പരിശോധനയിലൂടെ അന്വേഷണസംഘത്തിന് മനസിലായത്. ഈ നിലവിളിയിൽ നിന്നും അക്രമത്തെ കുറിച്ച് യുവതി മനസ്സിലാക്കി. ഇതിന് ശേഷമാണ് കണ്ണാ.. എന്റെ പ്രാർത്ഥനയുണ്ട്... ഒന്നും വരില്ല... എന്ന പോസ്റ്റ് രാത്രിയിൽ ഫെയ്‌സ് ബുക്കിലെത്തിയത്.

ഈ യുവതി, രാജേഷിന്റെ മറ്റൊരു സുഹൃത്തിനെ ഫോണിൽവിളിച്ച് ആക്രമണവിവരം അറിയിച്ചതായും പൊലീസിന് വിവരം കിട്ടി. മൂന്നുവർഷം മുൻപ് പത്തുമാസത്തോളം ഖത്തറിൽ റേഡിയോ ജോക്കിയായിരുന്നപ്പോഴാണ് യുവതിയുമായി പരിചയപ്പെട്ടത്. ഇവരുടെ ധനസഹായത്തോടെയാണ് നാട്ടിൽ റെക്കാർഡിങ് സ്റ്റുഡിയോ തുറന്നു. യുവതിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി സംശയിക്കുന്നതായി പൊലീസും പറഞ്ഞു. ഖത്തറിലെ സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്നമാണു കൊലപാതകം എന്ന തരത്തിലാണു രാജേഷിന്റെ സുഹൃത്തുക്കളുടേയും മൊഴി. ഖത്തറിൽ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് രാജേഷ് ഈ സ്ത്രീയുമായി പരിചയത്തിലാവുന്നത്.

പുലർച്ചെ രണ്ടരയ്ക്ക് മടവൂർ ജംഗ്ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റെക്കാർഡിങ് സ്റ്റുഡിയേയിൽ വച്ചാണ് രാജേഷിനെ വെട്ടിക്കൊന്നത്. ചുവന്ന സ്വിഫ്റ്റ് കാറിൽ നാലംഗ സംഘമാണ് ക്വട്ടേഷനെത്തിയത്. ഇതിൽ മുഖംമറച്ച ഒരാൾ ഇറങ്ങി വാളുകൊണ്ട് രാജേഷിന്റെ കൈകളിലും കാലുകളിലും തുരുതുരാ വെട്ടുകയായിരുന്നു. ഈ സമയം കാറിൽ ഒരാളുണ്ടായിരുന്നു.