- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14ാം വയസിൽ ആദ്യ വിവാഹം, 17ാം വയസിൽ വിവാഹ മോചനവും; വൈദികനുമായുള്ള പ്രണയത്തിനൊടുവിൽ മതംമാറി രണ്ടാം വിവാഹം: ആശ്രമത്തിൽ നിന്നും 31 ലക്ഷം മോഷ്ടിക്കുന്നതിൽ കത്തോലിക്ക വൈദികന് പ്രേരണയായത് സുറുമി തന്നെ
കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച് പ്രണയിച്ച യുവതിയെ വിവാഹം ചെയ്തതിന്റെ പേരിൽ ആശ്രമത്തിൽ നിന്നും കുടുംബത്തിൽ നിന്നും എതിർപ്പു നേരിടുന്ന വൈദികന്റെയും യുവതിയുടെയും കഥയിലെ വഴിത്തിരിവായിരുന്നു 31 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ ഇരുവരെയും അറസ്റ്റു ചെയ്ത സംഭവം. വൈദികനായിരുന്ന വേളയിൽ ആശ്രമത്തിന്റെ അക്കൗണ്ടിൽ നിന്നും പണം മാറ്റിയെന്ന കുറ്റത്
കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച് പ്രണയിച്ച യുവതിയെ വിവാഹം ചെയ്തതിന്റെ പേരിൽ ആശ്രമത്തിൽ നിന്നും കുടുംബത്തിൽ നിന്നും എതിർപ്പു നേരിടുന്ന വൈദികന്റെയും യുവതിയുടെയും കഥയിലെ വഴിത്തിരിവായിരുന്നു 31 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ ഇരുവരെയും അറസ്റ്റു ചെയ്ത സംഭവം. വൈദികനായിരുന്ന വേളയിൽ ആശ്രമത്തിന്റെ അക്കൗണ്ടിൽ നിന്നും പണം മാറ്റിയെന്ന കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ട ജെയിൻ വർഗീസും വൈപ്പിൻ സ്വദേശിനി സുറുമിയെന്ന മേരിയും ഇപ്പോൾ ജയിലിൽ റിമാൻഡ് തടവുകാരായി കഴിയുകയാണ്.
കേസിന്റെ അന്വേഷണം പുരോഗമിക്കവേ വൈദികൻ നിരപരാധിയാണെന്നും സുറുമിയാണ് എല്ലാത്തിനും കാരണക്കാരിയെന്ന ആക്ഷേപമാണ് ജെയിനിന്റെ ബന്ധുക്കളും ഉന്നയിക്കുന്നത്. സുറുമിയുടെ പൂർവകാലം ജീവിതം പൊലീസിനെയും ആശയക്കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്. മാദ്ധ്യമങ്ങളെ പോലും സമർത്ഥമായി തെറ്റിദ്ധരിപ്പിക്കാൻ സുറുമിക്ക് സാധിച്ചെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അറസ്റ്റിലായ വൈദികന് മാനസിക വിഭ്രാന്തിയുണ്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കൾ ഇപ്പോഴും. ഇക്കാര്യം ഡോക്ടർമാർക്ക് ബോധ്യമുണ്ടെങ്കിലും അന്നത്തെ മാദ്ധ്യമ റിപ്പോർട്ടുകൾ കാരണമാണ് കൂടുതൽ പ്രതിരോധത്തിന് നിൽക്കാൻ തയ്യാറാകാത്തെന്നും ബന്ധുക്കൾ പറയുന്നു.
ആലുവയിലെ ഇറ്റാലിയൻ സന്യാസിസഭയുടെ കീഴിലുള്ള സെമിനാരിയിലെ വൈദികനായിരുന്ന ജെയിൻ വർഗീസ് പ്രണയബന്ധത്തിന് ഒടുവിലാണ് തിരുവസ്ത്രം ഉപേക്ഷിച്ച് വൈപ്പിൻ സ്വദേശിനിയായ സുറുമിയെന്ന മേരിയെ വിവാഹം ചെയ്തത്. സഭയ്ക്കും വീട്ടുകാരുടെയും എതിർപ്പിനെയും മറികടന്ന് കൈക്കൊണ്ടായിരുന്നു ഈ തീരുമാനം. തുടർന്നാണ് ജെയിനിനെ ബന്ധുക്കൾ പൈങ്കുളത്തെ മാനസികരോഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഭർത്താവിനെ മോചിപ്പിക്കാൻ കുത്തിയിരുപ്പ് സമരവുമായി സുറുമി രംഗത്തെത്തിയതോടെയാണ് കഥ മാറിയത്. ഭർത്താവിനെ മാനസിക രോഗിയാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സുറുമിയുടെ കുത്തിയിരുപ്പ് സമരം മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായി.
ഇതേക്കുറിച്ചുള്ള വസ്തുത വിശദീകരിക്കാൻ ഡോക്ടർമാരും വീട്ടുകാരും ശ്രമിച്ചെങ്കിലും മാദ്ധ്യമങ്ങൾ കേൾക്കാൻ പോലും തയ്യാറായില്ലെന്ന ആക്ഷേപവും ജെയിനിന്റെ ബന്ധുക്കൾ ഉന്നയിക്കുന്നു. സുറുമിയുടെ പ്രേരണയാലാണ് ജെയിൻ ആശ്രമത്തിൽ പിന്നും പണം മോഷ്ടിക്കുന്ന കാര്യത്തിലേക്ക് എത്തിയതെന്നാണ് പൊലീസിന്റെയും നിരീക്ഷണം. പണവുമായി നാടുവിടാൻ ഇവർ സമർത്ഥമായി പദ്ധതി തയ്യാറാക്കിയിരുന്നുവെന്നാണ് പൊലീസ് പക്ഷം.
വർഷങ്ങളായി ആശ്രമത്തിന്റെ പേരിൽ അക്കൗണ്ടുള്ള ഫെഡറൽ ബാങ്കിന്റൈ ആലുവ ശാഖയിൽനിന്ന് സ്ഥിരനിക്ഷേപത്തിന്റൈ രസീതിലും ചെക്കിലും അക്കൗണ്ട് ഉടമ ഫാ.ടോജി ഉള്ളാട്ടുകളത്തിന്റൈ വ്യാജ ഒപ്പിട്ട് ഏപ്രിൽ 25ന് ആറ് ലക്ഷത്തിലധികവും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ആലുവ ശാഖയിലെ ആശ്രമത്തിന്റൈ പേരിലുള്ള സ്ഥിരനിക്ഷേപ രസീത് കൈവശപ്പെടുത്തി അതിൽ ഫാ.ഉണ്ണി പോട്ടോക്കാരന്റെ വ്യാജ ഒപ്പിട്ട് മെയ് 14ന് 25 ലക്ഷവുമാണ് ജയിൻ തട്ടിയെടുത്തത്.
ഇങ്ങനെ തട്ടിയെടുത്ത പണം കൈയിൽ വന്നപ്പോഴാണ് ജയിൻ സുറുമിയുമായി നാടുവിട്ടതും പിന്നീട് വിവാഹിതരായതും. ധ്യാനകേന്ദ്രത്തിൽ വച്ച് സുറുമിയുമായി പ്രണയത്തിലായ വൈദികൻ സുറുമിയുമായി ബാംഗ്ലൂരിലേക്ക് ഒളിച്ചോടുകയായിരുന്നു. സംഭവം ബന്ധുക്കളും ആശ്രമം അധികൃതരും അറിഞ്ഞതോടെ പെരുമ്പാവൂർ സബ്രജിസ്ട്രാർ ഓഫീസിലത്തെി വിവാഹം രജിസ്റ്റർ ചെയ്തു. ഇതിനിടെയാണ് ജെയിനിന്റെ ബന്ധുക്കൾ ഇയാളെ വൈക്കത്തെ മാനസിക രോഗാശുപത്രിയിൽ എത്തിച്ചത്. വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴായിരുന്നു ജെയിനിനെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നായിരുന്നു സുറുമിയുടെ കുത്തിയിരുപ്പ് സമരവും. ഇങ്ങനെ രംഗത്തെത്താൻ സുറുമിയെ പ്രേരിപ്പിച്ചതും ജെയിനിന്റെ പക്കലുള്ള പണമായിരുന്നു.
ചെറുപ്പത്തിൽ ദാരിദ്ര്യ പൂർണ്ണമായ സാഹചര്യത്തിൽ കഴിഞ്ഞ സുറുമിയെ 14ാം വയസ്സിൽ കുന്നംകുളം സ്വദേശിയായ യുവാവ് വിവാഹം ചെയ്തിരുന്നു. 17ാം വയസ്സിൽ വിവാഹബന്ധം വേർപെടുത്തി. ഇതിൽ ഏഴ് വയസ്സുള്ള കുട്ടിയുണ്ട്. പിന്നീടാണ് വൈദികനുമായി പ്രണയത്തിലായതോടെ സുറുമി മതംമാറി മേരിയെന്ന പേര് സ്വീകരിച്ചതും. പണം മോഹിച്ച് സുറുമി വൈദികനെ വലയിൽ വീഴ്‌ത്തുകയായിരുന്നു എന്നാണ് ഉയരുന്ന ആക്ഷേപം.
മിഷണറി പ്രവർത്തനത്തിന്റെ ഭാഗമായി ഗുജറാത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സുറുമി ഫാദർ ജയിൻ വർഗീസിനെ പരിചയപ്പെടുന്നത്. തുടർന്ന് ആലുവയിൽ ആശ്രമത്തിൽ ധ്യാനത്തിനായി സുറുമി എത്തിയിരുന്നു. ഇവിടെ വച്ചാണ് ജെയിൻ വർഗീസുമായുള്ള പരിചയം പ്രണയത്തിന് വഴിമാറുന്നത്. മതം മാറി മേരിയായി മാറിയ സുറുമിയെ കഴിഞ്ഞ മെയ് മാസത്തിലാണ് ജയിൻ വിവാഹം ചെയ്തത്. ആശ്രമത്തിന്റെ പണം സ്വന്തമാക്കാൻ പദ്ധതി തയ്യാറാക്കിയതിൽ സുറുമിയും പങ്കാളിയായിരുന്നു. എന്നാൽ പിടിക്കപ്പെടുമെന്ന ഘട്ടം വന്നപ്പോൾ മാദ്ധ്യമപിന്തുണയ്ക്കായി സുറുമി തന്നെ നേരിട്ട് തങ്ങളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് പറയുകയും ചെയ്തു.
സ്വന്തമാക്കിയ പണം ഉപയോഗിച്ച് ജെയിൻ വർഗീസ് രണ്ട് ആഢംബര വാഹനങ്ങൾ വാങ്ങിയിരുന്നു. പെരുമ്പാവൂർ സ്വദേശിയായ വാഹന ബ്രോക്കർ മുഖേനയാണ് വാഹനം വാങ്ങിയത്. ഇതിനിടെയാണ് പണം തട്ടിയെടുത്തതായി ആരോപിച്ച് ആശ്രമം അധികാരികൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഇതേ വാഹന ബ്രോക്കർ അഞ്ച് ലക്ഷം രൂപ നൽകിയാൽ കേസൊതുക്കാമെന്ന് പറഞ്ഞ് വൈദികനെ സമീപിക്കുകയും ഒരു ലക്ഷം രൂപ വാങ്ങുകയും ചെയ്യുകയുമുണ്ടായി.
പണം മോഷ്ടിച്ചെന്ന ഫാദർ.ടോജി ഉള്ളാട്ടുകളത്തിന്റേത് വ്യാജ പരാതിയാണെന്ന് ദമ്പതികൾ പറഞ്ഞെങ്കിലും ഇത് പൊലീസിന്റെ മുന്നിൽ വിലപ്പോയില്ല. തുടർന്നാണ് ഇവരെ അറസ്റ്റു ചെയ്തതതും കോടതി റിമാൻഡ് ചെയ്തതും. സുറുമിയുടെ ജീവിത പശ്ചാത്തലത്തെ കുറിച്ചുള്ള കൂടുതൽ അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.