- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൻസ്പീഡിൽ കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്ത് കയർക്കലും കയ്യേന്തി മർദ്ദനവും; ട്രാഫിക് സിഗ്‌നലിൽ വനിതാ കണ്ടക്ടർക്ക് നേരേ അശ്ലീല ആംഗ്യങ്ങൾ കാട്ടി അധിക്ഷേപവും; സ്വകാര്യ ബസ് ഡ്രൈവറെ ചൊടിപ്പിച്ചത് യാത്രക്കാർ മുഴുവൻ ആദ്യ ബസിൽ കയറിയത്; വടകരയിൽ കെഎസ്ആർടിസി ഡ്രൈവർ സ്വകാര്യ ബസ് ജീവനക്കാരനെ മർദ്ദിക്കുന്നതായി പ്രചരിപ്പിച്ച വീഡിയോയുടെ സത്യാവസ്ഥ തേടിയപ്പോൾ
വടകര: സോഷ്യൽ മീഡിയയിൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ കെഎസ്ആർടിസി ബസ് ഡ്രൈവർ സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുന്നു എന്ന് പറഞ്ഞ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ പുറത്ത് വന്നു. കെഎസ്ആർടിസി ജീവനക്കാർ തന്നെയാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് കയ്യേന്തി ഡ്രൈവറെ മർദ്ദിച്ചതിനാലും, കൂടെയുണ്ടായിരുന്ന വനിതാ കണ്ടക്ടറോട് മോശമായി പെരുമാറിയതിനാലുമാണ് വടകര ബസ്റ്റാന്റിൽ വെച്ച് അത്തരം സംഭവങ്ങളുണ്ടായത്. എന്നാൽ കെഎസ്ആർടിസി ഡ്രൈവർ സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുന്നു എന്ന് കാണിച്ചാണ് ഒരു ചെറിയ വീഡിയോ ക്ലിപ്പ് പ്രചരിച്ചത്. മുൻവിധിയോട് കൂടി കെഎസ്ആർടിസി ജീവനക്കാരന്റെ ക്രൂരമുഖം എന്ന് പറഞ്ഞ കിട്ടിയവരെല്ലാം അത് ഷെയർ ചെയ്യുകയും ചെയ്തു. എന്നാൽ മുഴുവൻ കെഎസ്ആർടിസി ജീവനക്കാർക്കാരെയും മോശക്കാരാക്കി ചിത്രീകരിക്കുന്ന ഈ പ്രചാരണം ഇപ്പോഴും തുടരുകയും ചെയ്യുന്നതിനിടെയാണ് ഇതിന് പിന്നിലെ സത്യാവസ്ഥ കെഎസ്ആർടിസി ജീവനക്കാർ മറുനാടനോട് വെളിപ്പെടുത്തിയത്. വീഡിയോയിൽ ഉൾപെട്ട കെഎസ്ആർടിസി
വടകര: സോഷ്യൽ മീഡിയയിൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ കെഎസ്ആർടിസി ബസ് ഡ്രൈവർ സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുന്നു എന്ന് പറഞ്ഞ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ പുറത്ത് വന്നു. കെഎസ്ആർടിസി ജീവനക്കാർ തന്നെയാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് കയ്യേന്തി ഡ്രൈവറെ മർദ്ദിച്ചതിനാലും, കൂടെയുണ്ടായിരുന്ന വനിതാ കണ്ടക്ടറോട് മോശമായി പെരുമാറിയതിനാലുമാണ് വടകര ബസ്റ്റാന്റിൽ വെച്ച് അത്തരം സംഭവങ്ങളുണ്ടായത്. എന്നാൽ കെഎസ്ആർടിസി ഡ്രൈവർ സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുന്നു എന്ന് കാണിച്ചാണ് ഒരു ചെറിയ വീഡിയോ ക്ലിപ്പ് പ്രചരിച്ചത്.
മുൻവിധിയോട് കൂടി കെഎസ്ആർടിസി ജീവനക്കാരന്റെ ക്രൂരമുഖം എന്ന് പറഞ്ഞ കിട്ടിയവരെല്ലാം അത് ഷെയർ ചെയ്യുകയും ചെയ്തു. എന്നാൽ മുഴുവൻ കെഎസ്ആർടിസി ജീവനക്കാർക്കാരെയും മോശക്കാരാക്കി ചിത്രീകരിക്കുന്ന ഈ പ്രചാരണം ഇപ്പോഴും തുടരുകയും ചെയ്യുന്നതിനിടെയാണ് ഇതിന് പിന്നിലെ സത്യാവസ്ഥ കെഎസ്ആർടിസി ജീവനക്കാർ മറുനാടനോട് വെളിപ്പെടുത്തിയത്. വീഡിയോയിൽ ഉൾപെട്ട കെഎസ്ആർടിസി ഡ്രൈവർ ടിപി മദുസൂദനൻ, ഇതേ ബസിലെ കെഎസ്ആർടിസി കണ്ടക്ടർ അനിത തുടങ്ങിയവരാണ് സത്യാവസ്ഥ മറുനാടനോട് വിവരിച്ചത്.
ഈ മാസം അഞ്ചിനാണ് സംഭവം നടക്കുന്നത്. കണ്ണൂരിൽ നിന്ന് 3.20ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കണ്ണൂർ-കോഴിക്കോട് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവറാണ് ടിപി മധുസൂധനൻ. 3.20ന് കണ്ണൂരിൽ നിന്നെടുത്ത ഈ ബസിന് തൊട്ടുപറകിലായി തന്നെ അദ്വൈദ് എന്ന സ്വാകാര്യ ബസും പുറപ്പെട്ടു. എന്നാൽ കണ്ണൂർ മുതൽ മാഹിയിലെത്തുന്നത് വരെ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയുമായിരുന്നു. മാത്രവുമല്ല മാഹിയിൽ നിന്നുള്ള ആളുകളെല്ലാം സ്വാഭാവികമായും ആദ്യം വന്ന ബസെന്ന നിലയിൽ കെഎസ്ആർടിസിയിൽ കയറുകയും ചെയ്തു. ഇതാണ് സ്വകാര്യ ബസ്ജീവനക്കാരെ ചൊടിപ്പിച്ചത്.
കെഎസ്ആർടിസി ബസ് മാഹിയിൽ ആളുകളെ എടുത്ത് മുന്നോട്ടെടുത്ത് 100 മീറ്റർ നീങ്ങിയപ്പോഴേക്കും സ്വകാര്യ ബസ് വൻസ്പീഡിൽ കെഎസ്ആർടിസി ബസിനെ മറികടന്ന് പോവുകയും കെഎസ്ആർടിസി ഡ്രൈവറോട് കയർക്കുകയും ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് ഡ്രൈവറെ മർദ്ദിക്കുകയുമായിരുന്നു. പിന്നീട് വടകര ട്രാഫിക് സിഗ്‌നലിൽ വെച്ച് വീണ്ടും കെഎസ്ആർടിസി ഡ്രൈവറോടും, വനിതാ കണ്ടക്ടറോടും അശ്ലീലം പറയുകയും കൈകൊണ്ട് അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയുമായിരുന്നു. വടകര പുതിയ ബസ്റ്റാന്റിൽ ബസുകൾ നിർത്തിയപ്പോൾ കെഎസ്ആർടിസി ബസിലെ യാത്രക്കാരും ഡ്രൈവറും ചേർന്ന് സ്വാകാര്യ ബസ് ജീവനക്കാരോട് ഇതിനെ സംബന്ധിച്ച് ചോദിക്കാൻ ചെന്നപ്പോൾ സ്വകാര്യ ബസ് ജീവനക്കാർ സംഘം ചേർന്ന് കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു.
കെഎസ്ആർടിസി ഡ്രൈവർ ഇതിനെ പ്രതിരോധിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ കെഎസ്ആർടിസി ഡ്രൈവർ സ്വകാര്യ ബസ് ജീവനക്കാരനെ മർദ്ദിക്കുന്നതായി പ്രചരിക്കുന്നത്. എന്നാൽ അതിന് മുമ്പ് സ്വകാര്യ ബസ് ജീവനക്കാർ സംഘം ചേർന്ന് മധുസൂധനനെ മർദ്ദിച്ചതോ, അനിതയെന്ന വനിതാ കണ്ടക്ടറോട് കൈകൊണ്ട് അശ്ലീല ആംഗ്യങ്ങൾ കാണിച്ചതോ ഒന്നും ആരും വീഡിയോ എടുക്കാത്തതിനാലാണ് പ്രചരിക്കാതിരിക്കുന്നത്. വാസ്തവം ഇതാണെന്നിരിക്കെ നിരവധി പേരാണ് കെഎസ്ആർടിസി ജീവനക്കാരനെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ചത്.
അതേ സമയം കെഎസ്ആർടിസി ജീവനക്കാരനെ മർദ്ദിച്ചെന്നു കാണിച്ച് സ്വകാര്യ ബസിലെ ജീവനക്കാരൻ കൂത്തുപറമ്പ് സ്വദേശി രതീഷും, കൃത്യനിർവഹണത്തിൽ തടസ്സം വരുത്തിയെന്നും, പൊതുമധ്യത്തിൽ അപമാനിച്ചെന്നും കാണിച്ച് വനിതാ കണ്ട്ക്ടർ അനിതയും വടകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.