ഹൂസ്റ്റൺ: ബി. ജോൺ കുന്തറ എഴുതിയ 'ദി അൺബീറ്റൻ മൈൻഡ്' എന്ന നോവൽ ടെക്‌സസിലെ ഹുസ്റ്റണിലുള്ള കേരളാ റൈറ്റേഴ്‌സ് ഫോറം മീറ്റിംഗിൽ പ്രകാശനം ചെയ്തു . ജോൺ കുന്തറ പുസ്തകം സ്റ്റാഫോർഡ് സിറ്റി കൗൺസിൽ അംഗം മിസ്റ്റർ കെൻ മാത്യുവിനു നൽകി പ്രകാശനകർമ്മം നിർവഹിച്ചു.

എ.സി. ജോർജ് , ദേവരാജാ കുറുപ്പ് , കെ.എസ് .സുരേന്ദ്രൻ (പ്രസിഡന്റ് മലയാളീ അസോസിയേഷൻ ഓഫ് ഹൂസ്റ്റൺ), കെപി . ജോർജ് (ഫോർട്ട് ബെൻഡ് കൗണ്ടി സ്‌കൂൾ ബോർഡ് അംഗം), ഈശോ ജേക്കബ് , ജോൺ മാത്യു, ബ്ര. എബ്രഹാം ജോൺ എന്നിവർ പങ്കെടുത്തു . ഈ നോവൽ ആമ സോൺ ബുക്‌സ് വഴി ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: ജോൺ കുന്തറ (832 344 0028).