ന്യൂയോർക്ക്: ഇസ്രയേൽ ഫലസ്തീൻ തർക്കത്തിന്റെ കേന്ദ്രമായി തുടരുന്ന ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുന്ന യുഎസിന്റെ തീരുമാനത്തെ തള്ളിക്കളയാനുള്ള പ്രമേയം ഐക്യരാഷ്ട്ര സംഘടന നാളെ വോട്ടിനിടും. പ്രമേയം കൊണ്ടുവന്ന ഈജിപ്ത് പ്രമേയം ഇന്നുതന്നെ വോട്ടിനിടണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

കഴിഞ്ഞ ഡിസംബർ ആറിനായിരുന്നു ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനോട് കൂടെ യുഎസ് എംബസി ടെൽ അവീവിൽനിന്ന് ജറുസലമിലേക്കു മാറ്റുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനോട് കൂടെ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ബുധനാഴ്ച ജറുസലം സന്ദർശിക്കും.

പ്രമേയം വീറ്റോ അധികാരം ഉപയോഗിച്ച് യുഎസ് എതിർക്കും രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളിൽ ആരെങ്കിലും വീറ്റോ അധികാരം പ്രയോഗിച്ചാൽ പ്രമേയം പാസാകില്ല. യുഎസിനെ കൂടാതെ, ചൈന, ഫ്രാൻസ്, റഷ്യ, യുകെ എന്നിവരാണ് സ്ഥിരാംഗങ്ങൾ. ഇവരെക്കൂടാതെ, 10 താൽക്കാലിക അംഗങ്ങളും രക്ഷാസമിതിയിൽ ഉണ്ട്. യുഎസ് വീറ്റോ ചെയ്താലും യുഎൻ പൊതുസഭയിൽ വിഷയം അവതരിപ്പിക്കാൻ ഫലസ്തീൻ, തുർക്കി രാജ്യങ്ങൾ തയ്യാറെടുക്കുകയാണ്.

അതേ സമയം കിഴക്കൻ ജറുസലമിനെ ഫലസ്തീന്റെ തലസ്ഥാനമായി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ തീരുമാനിച്ചിരുന്നു,
ലോകരാജ്യങ്ങൾ ഇത് പിന്തുടരണമെന്നും ആവശ്യപ്പെട്ടു അവർ ആവശ്യപ്പെട്ടിരുന്നു.

1948ൽ പടിഞ്ഞാറൻ ജറുസലമിന്റെ നിയന്ത്രണമേറ്റെടുത്ത ഇസ്രയേൽ 1967ൽ യുദ്ധത്തിലൂടെയാണ് ജോർദാന്റെ അധീനതയിലുണ്ടായിരുന്ന കിഴക്കൻ ജറുസലം കൈവശപ്പെടുത്തുന്നത്. അന്നുമുതൽ ഇസ്രയേൽ ഫലസ്തീൻ തർക്കത്തിന്റെ കേന്ദ്രമായി തുടരുന്നു കിഴക്കൻ ജറുസലം. 1980ൽ ഐക്യ ജറുസലമിനെ രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ച് ഇസ്രയേൽ നിയമം പാസാക്കിയെങ്കിലും യുഎൻ രക്ഷാസമിതി ഇതു തള്ളിക്കളഞ്ഞു. രാജ്യാന്തര സമൂഹവും കിഴക്കൻ ജറുസലമിനെ ഇസ്രയേലിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. പടിഞ്ഞാറൻ ജറുസലമിനെ തലസ്ഥാനമായി റഷ്യ ഈ വർഷം ആദ്യം അംഗീകരിച്ചിരുന്നു. ഇസ്രയേലിന്റെ ഭരണകേന്ദ്രം ജറുസലം ആണെങ്കിലും യുഎസ് ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും എംബസികൾ ടെൽ അവീവിലാണു പ്രവർത്തിക്കുന്നത്. ഇതിനാണു ട്രംപ് മാറ്റം വരുത്തുന്നത്.