ന്യൂ യോർക്ക് : വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ പി സി മാത്യൂസിനെ സാമ്പത്തിക തിരിമറി നടത്തിയതിനും സുധീർ നമ്പ്യാർ, ഫിലിപ്പ് മാരേറ്റ്, പിന്റോ കണ്ണമ്പള്ളി എന്നിവരെ ന്യൂജേഴ്‌സി പ്രൊവിൻസിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിനും റീജയനിൽ വിഭാഗീയ പ്രവർത്തനം നടത്തിയതിനും റോയി മാത്യു, എൽദോ ചിറ്റാർ എന്നിവരെ ഹൂസ്റ്റൺ പ്രോവിന്‌സിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചതിനും റീജിയൻ ഗ്ലോബൽ നേതൃത്വത്തിനെതിരെയും സംഘടനക്ക് അപമതിപ്പ് ഇണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനുമാണ് പുറത്താക്കിയത്.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പേരിൽ ഡോക്യുമെന്ററി ഫിലിമിനെന്ന പേരിൽ റീജിയൻ ഭരണസമിതി അറിയാതെ അമേരിക്കയിൽ നിന്നും മിഡിലീസ്റ്റ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും പണപ്പിരിവ് നടത്തിയതിനാണ് പിസി മാത്യുവിനെ പുറത്താക്കിയത്.

ആഗോളതലത്തിൽ ആറു റീജിയണുകളിലായി 65 പ്രൊവിൻസുകളുള്ള വേൾഡ് മലയാളി കൗൺസിലിന്

അമേരിക്ക റീജിയനിൽ 13 പ്രൊവിൻസുകളാണ് ഉള്ളത്. അമേരിക്ക റീജിയണിലെ മുഴുവൻ പ്രൊവിൻസുകളും ഗ്ലോബൽ ചെയർമാൻ ഡോ: എ വി അനുപിന്റെയും ഗ്ലോബൽ പ്രസിഡണ്ട് ജോണി കുരുവിളയുടെയും നേതൃത്വത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകും.

സംഘടനയിൽ നിന്നും പുറത്താക്കിയവർ ഏതെങ്കിലും വിഘടിത വിഭാഗവുമായി ചേർന്ന് സംഘടനയെ അസ്ഥിരപ്പെടുത്താൻ നടത്തുന്ന ശ്രമം അപലപനീയമാണെന്നും വേൾഡ് മലയാളി കൗൺസിൽ ഒറ്റക്കെട്ടായി വിഘടിത ശ്രമത്തെ പരാജയപ്പെടുത്തുമെന്നും വ്യക്തമാക്കി. 1995 ൽ

ന്യൂ ജേഴ്സി യിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച സംഘടനയുടെ ആഗോളതല ഓഫീസ് തിരുവനന്തപുരം ആസ്ഥാനമായി രജിസ്‌ട്രേഷനും നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ച് പ്രവർത്തിച്ചു വരികയാണെന്നും എല്ലാ റീജിയനുകളും പ്രൊവിൻസുകളും ഗ്ലോബൽ നിയമാവലിയുടെയും അതാതു രാജ്യത്തെ നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി പ്രവർത്തിച്ചു വരികയാണെന്നും വ്യക്തമാക്കി.

അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാൻ, ഗ്ലോബൽ വൈസ് ചെയർമാൻ തങ്കം അരവിന്ദ്, ഫൗണ്ടർ മെമ്പർ വർഗീസ് തെക്കേക്കര, അമേരിക്കയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുമുള്ള ന്യൂയോർക്ക് ചെയർമാൻ വർഗീസ് പി. എബ്രഹാം, പ്രസിഡന്റ് ഈപ്പൻ ജോർജ്, സെക്രട്ടറി ബിജു ചാക്കോ, ട്രഷറർ അജിത് കുമാർ ,റീജിയൻ മീഡിയ ഫോറം ചെയർമാൻ ഷാജി എണ്ണശ്ശേരിൽ, വുമൻസ് ഫോറം റീജിയൻ ചെയർ സിസിലി ജോയ്, ന്യൂജേഴ്‌സി ചെയർമാൻ ഡോ: ഗോപിനാഥൻ നായർ, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി ഷൈനി രാജു, ട്രഷറർ രവി രാമചന്ദ്രൻ, യൂത്ത് ഫോറം ചെയർമാൻ ബിനോ മാത്യു, പെൻസിൽ വാനിയ പ്രൊവിൻസ് ചെയർമാൻ സന്തോഷ് എബ്രഹാം, പ്രസിഡണ്ട് സിനു നായർ, സെക്രട്ടറി സിജു ജോൺ, ട്രഷറർ റെനി ജോസഫ്, വാഷിങ് ടൺ പ്രൊവിൻസ് പ്രസിഡണ്ട് മോഹൻ കുമാർ, സെക്രട്ടറി പുഷ്പ ചെറിയാൻ, ട്രഷറർ മധുസൂദനൻ നമ്പ്യാർ, ഡാലസ് പ്രൊവിൻസ് ചെയർമാൻ തോമസ് എബ്രഹാം, ട്രഷറർ തോമസ് ചെല്ലത്ത്, ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാൻ ജേക്കബ് കുടശ്ശനാട്, വൈസ് പ്രസിഡണ്ട് ജെയിംസ് വാരിക്കാട്ട്, വൈസ് പ്രസിഡണ്ട് ഓർഗനൈസേഷൻ തോമസ് സ്റ്റീഫൻ, ട്രഷററൂം നിയുകത പ്രസിഡണ്ടും ആയ ബാബു ചാക്കോ, അഡൈ്വസറി ബോർഡ് അംഗം രജനീഷ് ബാബു , അറ്റ്‌ലാന്റാ പ്രൊവിൻസ് പ്രസിഡണ്ട് പ്രകാശ് ജോസഫ്, റിയോ ഗാർസൻ വാലി പ്രൊവിൻസ് ചെയർമാൻ ഹരി നമ്പൂതിരി, പ്രസിഡണ്ട് തോമസ് ജോൺ, സെക്രട്ടറി രാജേശ്വരി നായർ, ട്രഷറർ ഷൈനി വർഗീസ് എന്നിവർ പങ്കെടുത്തു.

ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ പേരും ലോഗോയും ഏതെങ്കിലും വ്യക്തിയുടെയോ വിഭാഗത്തിന്റേയോ സ്വകാര്യസ്വത്താകില്ലെന്നും അത് 25 വർഷം പൂർത്തീകരിച്ച വേൾഡ് മലയാളി കൗൺസിലിന്റെ പൊതു സ്വത്താണെന്നും 1995-ൽ ന്യൂജേഴ്‌സിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുന്ന ഡോ: കെ വി അനൂപ് ചെയർമാനായും, ജോണി കുരുവിള പ്രസിഡന്റായുമുള്ള സംഘടനയാണ് അതിന്റെ ആഗോളതല ഉടമസ്ഥാവകാശമെന്നും സ്ഥാപക നേതാവും പ്രഥമ പ്രസിഡണ്ടും നിരവധി വർഷക്കാലം ഗ്ലോബൽ ചെയർമാനും സംഘടനയുടെ മാർഗ്ഗദർശിയുമായ അൻസു പാപ്പച്ചൻ ന്യൂജഴ്‌സിയിൽ അറിയിച്ചു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പ്രവർത്തനങ്ങൾക്ക് ഗ്ലോബൽ ചെയർമാൻ ഡോ: അനൂപ്, പ്രസിഡന്റ് ജോണി കുരുവിള, വൈസ് പ്രസിഡണ്ട് ടി പി വിജയൻ, ജനറൽ സെക്രട്ടറി സി യു മത്തായി, സെക്രട്ടറി പോൾ പാറപ്പള്ളി, ട്രഷറർ സി പി രാധാകൃഷ്ണൻ,ഇന്ത്യാ റീജിയൻ പ്രസിഡന്റ് ഷാജി മാത്യു ,മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ചാൾസ് പോൾ , യൂറോപ്പ് റീജിയൻ ഇൻ ചാർജ് ഡേവിസ് തേക്കുമല , ആഫ്രിക്ക റീജിയൻ പ്രസിഡണ്ട് സിസിലി ജേക്കബ് എന്നിവർ അമേരിക്ക റീജിയന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയും അറിയിച്ചു.