ന്യൂയോർക്ക് സിറ്റി: പ്രവചിച്ചതു പോലെ തന്നെ കൊടും തണുപ്പുമായി വിന്റർ സ്റ്റോം എത്തി. ആഴ്ചാവസാനം കൊടും തണുപ്പുമായി വിന്റർ‌സ്റ്റോം എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവച്ചതുപോലെ തന്നെ മഞ്ഞിൽ കുളിച്ച് വിറയ്ക്കുകയാണ് വടക്കുകിഴക്കൻ മേഖല. ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യംവഹിക്കുകയാണ് ഈ മേഖല. അഞ്ചു സംസ്ഥാനങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു.

മൂന്നടി ഉയരത്തിൽ മഞ്ഞുവീണ് ന്യൂയോർക്ക് നിശ്ചലമായിരിക്കുകയാണ്. നോർത്ത് ഈസ്റ്റ് മേഖലയിൽ 36 ഇഞ്ചു കനത്തിൽ മഞ്ഞുപെയ്യുമെന്ന് പ്രവചിച്ചിരിക്കേ ന്യൂയോർക്ക് സിറ്റിയെ വീണ്ടും വിറപ്പിച്ചുകൊണ്ട് മണിക്കൂറിൽ 55 മൈൽ വേഗത്തിൽ കാറ്റും വീശും. അതേസമയം തീരദേശങ്ങളിൽ മണിക്കൂറിൽ 75 മൈൽ വേഗത്തിലാണ് കാറ്റടിക്കുന്നത്. ന്യൂയോർക്ക്, ന്യൂജേഴ്‌സി, മസാച്ചുസെറ്റ്‌സ്, കണക്ടിക്കട്ട്, റോഡ് ഐലൻഡ് എന്നിവിടങ്ങലിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുല്ലത്.

തണുപ്പിന് ആക്കം കൂട്ടി വിന്റർ സ്റ്റോ കൂടി വീശുന്നത് ജീവനു തന്നെ ഭീഷണി ഉയർത്തുന്നതാണെന്നാണ് നാഷണൽ വെതർ സർവീസ് പറയുന്നത്. ചിലയിടങ്ങളിൽ മണിക്കൂറിൽ 80 മൈൽ വേഗത്തിൽ കാറ്റു വീശുമ്പോൽ അക്ഷരാർഥത്തിൽ സംസ്ഥാനങ്ങൾ നിശ്ചലമാകും. ന്യൂയോർക്ക് സിറ്റി, ഫിലാഡെൽഫിയ, ബോസ്റ്റൺ എന്നിവിടങ്ങൾ ഉൾപ്പെടുന്ന ഏഴു സംസ്ഥാനങ്ങളിലെ 60 മില്യൺ ആൾക്കാരാണ് വിന്റർ സ്റ്റോമിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നത്. അതേസമയം തീരദേശ മേഖലയിലുള്ള 11 മില്യൺ ആൽക്കാർ വെള്ളപ്പൊക്കത്തിന്റെ പിടിയാകുമെന്ന് ഭയക്കുന്നു.

തിങ്കളാഴ്ച രാത്രി പതിനൊന്നു മുതൽ വാഹനങ്ങൽ നിരത്തിലിറങ്ങുന്നത് നിരോധിച്ചു കൊണ്ട് അധികൃതർ ഉത്തരവിറക്കിയിട്ടുണ്ട്. ന്യൂയോർക്ക് സിറ്റിയിലും അടുത്തുള്ള കൗണ്ടികളലിലും രാത്രിയിൽ എമർജൻസി വാഹനങ്ങൾക്കു മാത്രമേ നിരത്തിലിറങ്ങാൻ അനുവാദമുള്ളൂ. ഉത്തരവ് തെറ്റിക്കുന്നവരിൽ നിന്ന് 300 ഡോർ പിഴ  ഈടാക്കുമെന്ന് അറിയിപ്പുണ്ട്. പൊതുയാത്രാ വാഹനങ്ങൽ രാത്രി കാലങ്ങളിൽ സർവീസ് നടത്തുന്നതല്ല.
അടുത്ത രണ്ടു ദിവസത്തേയ്ക്ക് വിമാന സർവീസുകളിൽ ചിലതു റദ്ദാക്കുമെന്നും അറിയിപ്പുണ്ട്. ന്യൂയോർക്ക് സിറ്റിയിലുള്ള മൂന്നു പ്രധാന എയർപോർട്ടുകൾ അടച്ചിടുന്നതു മൂലം ആറായിരത്തോലം വിമാനസർവീസുകളാണ് അടുത്ത രണ്ടു ദിവസങ്ങളിലായി റദ്ദാക്കപ്പെടുന്നത്. മുമ്പ് അനുഭവപ്പെട്ടിട്ടില്ലാത്ത തരത്തിലുള്ള വിന്റർ സ്റ്റോമാണ് സംസ്ഥാത്തെമ്പാടും വീശുന്നതെന്ന് ന്യൂയോർക്ക്, ന്യൂ ജഴ്‌സി ഗവർണർമാർ വ്യക്തമാക്കി. ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു മഞ്ഞുവീഴ്ച അനുഭവപ്പെടുന്നതെന്നും മുമ്പെങ്ങുമില്ലാത്ത തരത്തിലാണ് മഞ്ഞുവീഴ്ച ദുരിതം വിതയ്ക്കുന്നതെന്നും ന്യൂയോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ലാസിയോ പറയുന്നു.

തെരുവുകളിൽ നിന്നു ആൾക്കാർ കഴിവതും ഒഴിഞ്ഞു നിൽക്കണമെന്നും അടുത്ത ഏതാനും മണിക്കൂറുകളിൽ പത്തു മിനിട്ട് ഇടവിട്ട് കാൽ ഇഞ്ചു കനത്തിലായിരിക്കും മഞ്ഞുവീഴ്ച ഉണ്ടാകുന്നതെന്നും മുന്നറിയിപ്പുണ്ട്. ന്യൂയോർക്ക് സിറ്റിയിലെ തെരുവുകളിൽ നിന്നും രാത്രി പതിനൊന്ന് മുതൽ വാഹനങ്ങൾ നിരോധിച്ചിരിക്കുകയാണ്. മിക്ക പ്രധാനറോഡുകളും രാത്രി അടച്ചിട്ടതിനാൽ ഗതാഗതം അസാധ്യമാണ്. ന്യൂയോർക്കിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ആരംഭിക്കുന്ന മഞ്ഞുവീഴ്ച രാത്രി പതിനൊന്നോടെ ശക്തമാകുമെന്നും മണിക്കൂറിൽ നാല് അഞ്ചു കനത്തിലായിരിക്കും മഞ്ഞുവീഴ്ച അനുഭവപ്പെടുകയെന്നും മുന്നറിയിപ്പിൽ പറയുന്നു. റോഡുകളിൽ കൂടെയുള്ള നടപ്പുപോലും അപകടകരമാണെന്നാണ് അറിയിപ്പിൽ പറയുന്നത്. മണിക്കൂറിൽ 55 മൈൽ വേഗത്തിൽ വീശിടയിക്കുന്ന കാറ്റിൽ പരക്കെ വൈദ്യുതി തടസം നേരിടുമെന്നും പറയുന്നു. കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നതാണ് വൈദ്യുതി തടസത്തിന് കാരണമാകുന്നത്.

കണക്ടിക്കട്ടിൽ 12-18 ഇഞ്ച് കനത്തിൽ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യമല്ലെങ്കിൽ ആലുകൾ വീടുകലിൽ നിന്നു പുറത്തിറങ്ങരുതെന്ന് ഗവർണർ ഡാനിയേൽ മലോയ് അറിയിച്ചിട്ടുണ്ട്. ന്യൂജേഴ്‌സിയിലും കാലാവസ്ഥാ വലരെ മോശമായിരിക്കുമെന്നും വാഹനവുമായി പുറത്തിറങ്ങരുതെന്നും ഗവർണർ ക്രിസ്റ്റി ചൂണ്ടിക്കാട്ടി. റോഡുകൾ തെന്നിക്കിടക്കുകയാണെന്നും മഞ്ഞുവീഴ്ച കാഴ്ചയ്ക്ക് മങ്ങൽ ഏൽപ്പിക്കുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ലോംഗ് ഐലൻഡ് റെയിൽ റോഡും മെട്രോ നോർത്തും രാത്രി 11നു ശേഷം അടയ്ക്കുമെന്നും പറയുന്നു.