തിരുവനന്തപുരം: കെ സി വൈ എം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആതിഥേയത്വത്തിൽ വിഴിഞ്ഞം ഇടവകയിൽ വച്ച് 20, 21, 22 തിയതികളിൽ നടക്കുന്ന തീരം 2016 സംസ്ഥാന തീരദേശ സഹവാസ ക്യാമ്പിന്റെ സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം ചെയ്തു. കോവളം ഫൊറോന വികാരി ഫാ. വിൽഫ്രെഡ് ഉത്ഘാടനം നിർവഹിച്ചു.

കെ സി വൈ എം ഡയറക്ടർ ഫാ. ബിനു ജോസഫ് അലക്‌സ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഇമ്മാനുവേൽ മൈക്കിൾ, തീരം കോ ഓർഡിനേറ്റർ ജോണി എം എ, അജിത് പൊഴിയൂർ, വിഴിഞ്ഞം പാരീഷ് കൗൺസിൽ സെക്രട്ടറി ആന്റണി ആരോഗ്യം, ബി സി സി കോ-ഓർഡിനേറ്റർ റോബർട്ട് എന്നിവർ പ്രസംഗിച്ചു.