- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കോടികളുടെ ആഭരണങ്ങൾ മോഷണം പോയെന്ന മറുനാടൻ വാർത്തയെ തുടർന്ന് ഭരണ സമിതി കോടതിയിലേക്ക്; മോഷ്ടിച്ചത് ആരെന്നതിനെ ചൊല്ലി തർക്കം മൂക്കുന്നു
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ശ്രീകോവിലിൽനിന്ന് ആഭരണങ്ങളും രത്‌നങ്ങളും മോഷണം പോയതായ വാർത്തയെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് അപേക്ഷിച്ച് സുപ്രീംകോടതിയെ സമീപിക്കാൻ ക്ഷേത്ര ഭരണസമിതിയോഗം തീരുമാനിച്ചു. ക്ഷേത്രത്തിന്റെ ശ്രീകോവിലിൽനിന്ന് ലക്ഷക്കണക്കിന് രൂപ വില മതിക്കുന്ന ആഭരണങ്ങളും രത്‌നങ്ങളും മോഷണം പോയതായി മറുനാടൻ മലയാളിയാണ് വാർത്ത നൽകിയത്. എന്നാൽ ആഭരണങ്ങൾ മോഷണം പോയതായി ഉദ്യോഗസ്ഥരാരും ക്ഷേത്ര ഭരണസമിതിയെ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്ഷേത്ര ഭരണസമിതിയുടെ തീരുമാനം. ഏപ്രിൽ 22ന് നരസിംഹൻകുമാർ പോയതിനുശേഷം നാലുമാസം കഴിഞ്ഞിട്ടാണ് ക്ഷേത്രത്തിന്റെ മുതൽ നഷ്ടപ്പെട്ടുവെന്ന വാർത്ത പുറത്തുവരുന്നത്. ഇത് ദുരൂഹമാണ്. ൗ സാഹചര്യത്തിലാണ് അടിയന്തിരയോഗം ചേർന്ന് ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് ഭരണസമിതി അറിയിച്ചു. കോടിക്കണക്കിന് രൂപയുടെ മുതലുകൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് പൊലീസ്‌കേസ് കൊടുത്തു എന്ന വാർത്തയെത്തുടർന്നാണ് ഭരണസമിതി യോഗം
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ശ്രീകോവിലിൽനിന്ന് ആഭരണങ്ങളും രത്‌നങ്ങളും മോഷണം പോയതായ വാർത്തയെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് അപേക്ഷിച്ച് സുപ്രീംകോടതിയെ സമീപിക്കാൻ ക്ഷേത്ര ഭരണസമിതിയോഗം തീരുമാനിച്ചു. ക്ഷേത്രത്തിന്റെ ശ്രീകോവിലിൽനിന്ന് ലക്ഷക്കണക്കിന് രൂപ വില മതിക്കുന്ന ആഭരണങ്ങളും രത്‌നങ്ങളും മോഷണം പോയതായി മറുനാടൻ മലയാളിയാണ് വാർത്ത നൽകിയത്. എന്നാൽ ആഭരണങ്ങൾ മോഷണം പോയതായി ഉദ്യോഗസ്ഥരാരും ക്ഷേത്ര ഭരണസമിതിയെ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്ഷേത്ര ഭരണസമിതിയുടെ തീരുമാനം.
ഏപ്രിൽ 22ന് നരസിംഹൻകുമാർ പോയതിനുശേഷം നാലുമാസം കഴിഞ്ഞിട്ടാണ് ക്ഷേത്രത്തിന്റെ മുതൽ നഷ്ടപ്പെട്ടുവെന്ന വാർത്ത പുറത്തുവരുന്നത്. ഇത് ദുരൂഹമാണ്. ൗ സാഹചര്യത്തിലാണ് അടിയന്തിരയോഗം ചേർന്ന് ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് ഭരണസമിതി അറിയിച്ചു. കോടിക്കണക്കിന് രൂപയുടെ മുതലുകൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് പൊലീസ്‌കേസ് കൊടുത്തു എന്ന വാർത്തയെത്തുടർന്നാണ് ഭരണസമിതി യോഗം അടിയന്തിരമായി ചേർന്നത്. 2015 ഡിസംബർ 17നാണ് ഉപ്പാർണം നരസിംഹൻ കുമാർ പെരിയനമ്പിയുടെ കാലാവധി അവസാനിച്ചത്. എന്നാൽ, അന്ന് ചുമതല കൈമാറുന്നതിന് മുന്നോടിയായി ശ്രീകോവിലിനുള്ളിലെ മുതലുകളെ സംബന്ധിച്ച് എന്തെങ്കിലും തിട്ടപ്പെടുത്തലുണ്ടായോ എന്നു വ്യക്തമല്ല. അതിനുശേഷം ഈ നമ്പിയെ രണ്ടുമാസം കൂടി തുടരാൻ അനുവദിച്ചതും ഏതു സാഹചര്യത്തിലാണെന്ന് ഭരണസമിതിക്ക് അറിയില്ല.
2015 ഓഗസ്റ്റ് 20നാണ് പഞ്ചഗവ്യത്തു നമ്പിയായി വാസുദേവൻ നാരായണൻ ചുമതലയേറ്റത്. അടുത്തുവരുന്ന ഉൽസവം വരെ മുഴുവൻ കാര്യങ്ങളും തന്റെ ചുമതലയിൽ നിർവഹിക്കാനുള്ള പരിചയമില്ലാത്തതിനാൽ പെരിയനമ്പിയുടെ സേവനം അടുത്ത ഉൽസവം വരെ നീട്ടി നൽകുന്നതു ഉചുതനമാണെന്നു കാട്ടി നിവേദനം നൽകിയിരുന്നു. അതനുസരിച്ചാണ് പെരിയനമ്പിയുടെ സേവനം വരുന്ന ഉൽസവകാലം വരെ തുടരാൻ അനുവദിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ഭരണസമിതി നിർദ്ദേശം നൽകിയത്. ക്ഷേത്രത്തിന്റെ അംഗീകൃത നടപടിക്രമപ്രകാരം ഒരു നമ്പി സ്ഥാനമൊഴിയുമ്പോൾ മുതൽപ്പടി (ട്രഷറർ) ശ്രീകോവിലിലെ സ്വത്തുക്കൾ മുഴുവൻ പുറത്തുപോകുന്ന നമ്പിയിൽനിന്ന് ഏറ്റെടുക്കുകയും പുതുതായി വരുന്ന ആളിന് ഒരു മഹസർ മുഖാന്തിരം ഏൽപ്പിക്കുകയും ചെയ്യണം. ഏപ്രിൽ 22ന് ഇതു ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.
അതീവ സുരക്ഷാനിരീക്ഷണവും വൻ പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടും പത്മനാഭനും സ്വത്തിനും സുരക്ഷയില്ല. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും വീണ്ടും അമൂല്യ നിധിശേഖരവും രത്‌നങ്ങളും കാണാതായതായുള്ള സൂചനകൾ രണ്ട് ദിവസം മുമ്പാണ് മറുനാടൻ വാർത്തയാക്കിയത്. ഇതിനെ തുടർന്നാണ് നടപടികൾ. സ്വർണ്ണ പൂക്കളുള്ള ജമന്തിമാലയിൽ കോർത്ത മൂന്ന് സ്ഫടികക്കല്ലുകൾ, മാണിക്യമാലയിലെ മൂന്ന് മരതകക്കല്ലുകൾ, നാല് മാണിക്യക്കല്ലുകൾ, മാണിക്യ മാലയുടെ വജ്രത്തിന്റെ ഒരു കഷണം, 212 വജ്രക്കല്ലുകൾ പതിച്ച ലോക്കറ്റിലെ ഒമ്പത് വജ്രക്കല്ലുകൾ, ഭൂമിദേവിയുടെ കല്ലുകൾ പതിച്ച, സ്വർണ്ണക്കിരീടത്തിന്റെ മൂന്നു മാണിക്യക്കല്ലും ഒരു വജ്രക്കല്ലുമാണ് കാണാതായത്. അനന്തശയന വിഗ്രഹത്തിന് തൊട്ടുതാഴെയുള്ള പത്മനാഭവിഗ്രഹം, ഭൂമിദേവി വിഗ്രഹം, ലക്ഷ്മിദേവി വിഗ്രഹം എന്നിവയിൽ അഭിഷേകത്തിന് ചാർത്തുന്ന അമൂല്യ ആഭരണങ്ങളാണ് കാണാതായിരിക്കുന്നത്. പെരിയ നമ്പിയുടെ മാത്രം കസ്റ്റഡിയിൽ സൂക്ഷിക്കുന്ന ഇ, എഫ് നിലവറകളിലെ ശേഖരങ്ങളിൽ ചിലതാണ് കാണാതായത്.
2013നും 2016നും ഇടയിലാണ് ഇവ അപ്രത്യക്ഷമായതെന്ന് റിപ്പോർട്ടുണ്ട്. 2013ൽ ചുമതലയേറ്റ പെരിയ നമ്പി 2016 ഏപ്രിലിൽ സ്ഥാനമൊഴിയുമ്പോൾ ആഭരണങ്ങൾ തിരിച്ചുനൽകുന്നതിനിടെ നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇക്കാര്യം മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ സൂക്ഷിക്കുകയായിരുന്നു അധികൃതർ. നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് ഇനിയും വ്യക്തമായില്ല. പ്രാഥമിക അന്വേഷണം മാത്രമേ ഇതുവരെ നടന്നുള്ളൂ. ഏപ്രിൽ 22നാണ് ക്ഷേത്രത്തിൽ കണക്കെടുപ്പ് നടന്നത്. ഇതിന് പുറമെ കല്ലുവച്ച മൂന്ന് തട്ടുള്ള സ്വർണ്ണക്കുടയിലെ ആറ് പുഷ്പരുപം, അഞ്ച് വെള്ളക്കല്ലുകൾ, മൂന്ന് തട്ടുള്ള സ്വർണ്ണക്കുടയിലെ അഞ്ച് ആലില, മൂന്ന് തട്ടുള്ള വെള്ളി സ്വർണ്ണക്കുടയിലെ മൂന്ന് ആലില എന്നിവയും കാണാതായി. ഇതിൽ ഒമ്പത് ലോക്കറ്റിലെ വജ്രക്കല്ലുകൾക്ക് മാത്രം 20 ലക്ഷത്തിലേറെയാണ് മാർക്കറ്റ് വില. എന്നാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇതിന്റെ പുരാവസ്തുമൂല്യം കൂടി കണക്കാക്കുകയാണെങ്കിൽ കോടികൾ വിലമതിക്കും. മറ്റ് കാണാതായ രത്‌നങ്ങളും വജ്രങ്ങളും അമൂല്യ നിധിയാണ്. ഓഗസ്ത് ഒന്നിനാണ് കാണാതായവയുടെ മൂല്യം കണക്കാക്കിയ റിപ്പോർട്ട് അധികൃതർക്ക് ലഭിച്ചത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വത്തുള്ള ക്ഷേത്രമാണ് തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. 2011 ജൂൺ 27ന് ആണ് ക്ഷേത്രത്തിലെ നിലവറകൾ തുറന്നുപരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള രതനങ്ങളും സ്വർണ ശേഖരവും കാണാതായതായി ശ്രീപത്മനാഭ സ്വാമി ഭക്തനായ അഡ്വ. ടി പി സുന്ദർരാജൻ ഐപിഎസിന്റെ ഹർജി പരിഗണിച്ചായിരുന്നു നടപടി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനും ഈ ഹർജിയിൽ കക്ഷി ചേർന്നിരുന്നു. തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ സ്വർണാഭരണങ്ങൾ കിണ്ടിയിലും തളികയിലുമായി കടത്തുകയാണെന്ന വിഎസിന്റെ ്ആരോപണം അക്കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2011 ജനുവരി 31ന് ക്ഷേത്രം ഏറ്റെടുക്കുവാൻ ഹൈക്കോടതി കേരളാ സർക്കാരിനു നിർദ്ദേശം നൽകുകയുണ്ടായി. എന്നാൽ ഈ ഹർജിയിൽ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. ക്ഷേത്രത്തിലെ നിലവറകൾ തുറന്നു കണക്കെടുക്കാനും ഉത്തരവിട്ടു. ഈ ഉത്തരവിൽ പ്രകാരം കോടതി തന്നെ നിയോഗിച്ച കമ്മീഷൻ 2011 ജൂൺ 27 ന് ആദ്യ കണക്കെടുപ്പ് നടത്തി. ക്ഷേത്രത്തിലെ ആറു നിലവറകളിൽ ഒന്നുമാത്രം തുറന്നപ്പോൾ 450 കോടി രൂപയോളം വിലമതിക്കുന്ന സ്വർണം, വെള്ളി എന്നിവ ലഭിച്ചു.
ആകെയുള്ള ആറ് രഹസ്യഅറകളിൽ നാല് അറകൾ തുറന്നു പരിശോധിച്ചപ്പോൾ പൊൻകിരീടവും മാലകളും രത്‌നങ്ങളും ഉൾപ്പെടെ ഏകദേശം 90,000 കോടി രൂപ വില മതിക്കുന്ന നിധിശേഖരം കണ്ടെത്തി. പൈതൃകമൂല്യം കണക്കാക്കാതെയുള്ള മൂല്യമാണ് വിലയിരുത്തിയിട്ടുള്ളത്. തന്മൂലം ക്ഷേത്രസുരക്ഷ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.