- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുനാൾ കാത്തെങ്കിലും പൊന്നുമോളെ തിരിച്ചറിയാനാവാതെ അച്ഛൻ; ഒരുനോക്ക് കാണാനാവാതെ അന്ത്യയാത്രാമൊഴി; അമ്മ ലക്ഷ്മിയെ കാണിച്ച ശേഷം തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചു; ബാലഭാസ്‌കറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി മാത്രം; മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് ആശുപത്രി അധികൃതർ
തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച സംഗീതസംവിധായകൻ ബാലഭാസ്‌കറിന്റെ മകൾ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു. അമ്മ ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാരം. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അമ്മ ലക്ഷ്മിയെ കാണിച്ചതിന് ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്ന ബാലഭാസകറിന് മൃതദേഹം കാണാനായില്ല. അപകടം ഉണ്ടാകുമ്പോൾ കാറിന്റെ മുൻസീറ്റിലായിരുന്നു ബാലഭാസ്‌കറും മകളും ഉണ്ടായിരുന്നത്. കാറിന്റെ ചില്ലുതകർത്താണു പൊലീസ് തേജസ്വിനിയെ പുറത്തെടുത്തത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഇന്നലെ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം എംബാം ചെയ്തു സുക്ഷിച്ചിരിക്കുകയായിരുന്നു. ബാലഭാസ്‌കറിനെയും ഭാര്യയെയും കാണിച്ചതിനു ശേഷം സംസ്‌കരിക്കാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ഇന്നുതന്നെ സംസ്‌കരിക്കാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ബാലഭാസ്‌കറിന്റെ ആരോഗ്യനില സംബന്ധിച്ച് ഇന്നു മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് ആശുപത്രിവൃത്തങ്ങൾ
തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച സംഗീതസംവിധായകൻ ബാലഭാസ്‌കറിന്റെ മകൾ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു. അമ്മ ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാരം. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അമ്മ ലക്ഷ്മിയെ കാണിച്ചതിന് ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്ന ബാലഭാസകറിന് മൃതദേഹം കാണാനായില്ല.
അപകടം ഉണ്ടാകുമ്പോൾ കാറിന്റെ മുൻസീറ്റിലായിരുന്നു ബാലഭാസ്‌കറും മകളും ഉണ്ടായിരുന്നത്. കാറിന്റെ ചില്ലുതകർത്താണു പൊലീസ് തേജസ്വിനിയെ പുറത്തെടുത്തത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഇന്നലെ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം എംബാം ചെയ്തു സുക്ഷിച്ചിരിക്കുകയായിരുന്നു. ബാലഭാസ്‌കറിനെയും ഭാര്യയെയും കാണിച്ചതിനു ശേഷം സംസ്‌കരിക്കാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ഇന്നുതന്നെ സംസ്‌കരിക്കാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.
ബാലഭാസ്‌കറിന്റെ ആരോഗ്യനില സംബന്ധിച്ച് ഇന്നു മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. അബോധാവസ്ഥയിൽ തുടരുന്ന ബാലഭാസ്‌കർ ഇപ്പോഴും വെന്റിലേറ്ററിലാണ്. രക്തസമ്മർദത്തിൽ ഇടക്കിടെ വ്യതിയാനം സംഭവിക്കുന്നതിനാലാണ് ഇത്. ഇന്നലെ പിതാവ് എത്തി വിളിച്ചപ്പോൾ ബാലഭാസ്‌കർ ചെറുതായി കണ്ണു തുറന്നിരുന്നു. അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോടു പ്രതികരിക്കുന്നതായും അടുത്തവൃത്തങ്ങൾ അറിയിച്ചു. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ലക്ഷ്മി അപകടനില തരണം ചെയ്തു. പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന ഡ്രൈവർ അർജുന്റെ ആരോഗ്യനില തൃപ്തികരമാണ്.
ചെവ്വാഴ്‌ച്ച പുലർച്ചെ നാലു മണിക്ക് ദേശീയ പാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപം താമരക്കുളത്ത് നിയന്ത്രണം തെറ്റിയ കാർ റോഡ് വക്കിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. കാറിൽ ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വി ബാലയും, ഡ്രൈവർ അർജുനുമായിരുന്നു ഉണ്ടായിരുന്നത്. അതുവഴി പോയ വാഹനത്തിലുള്ളവരും നാട്ടുകാരും ചേർന്ന് കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഹൈവേ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തേജസ്വിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.