- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പലപ്പുഴയിൽ വീണ്ടും കോടികളുമായി ചിട്ടിക്കമ്പനി മുങ്ങി; തെക്കേമഠം ഫിനാൻസ് പൊട്ടിയതോടെ നാട്ടുകാർക്കു നഷ്ടമായതു നൂറു കോടിയോളം രൂപ; സോളാർ പ്ലാന്റിന്റെ പേര് പറഞ്ഞ് ഒരു ഇല്ലത്തു നിന്നു 75 ലക്ഷം തട്ടിയ സരിത നായർ അടക്കം അമ്പലപ്പുഴക്കാരെ കബളിപ്പിക്കാൻ തട്ടിപ്പുകാർ വട്ടം ചുറ്റി നടക്കുന്നു
ആലപ്പുഴ: അമ്പലപ്പുഴയിൽ വീണ്ടും സ്വകാര്യ ചിട്ടിക്കമ്പനി കോടികളുമായി മുങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ദുരൂഹത പടർത്തിവന്ന സ്വകാര്യപണമിടപാട് സ്ഥാപനം ഇന്നലെ പൊലീസ് കോടതി ഉത്തരവ് പ്രകാരം തുറന്നു പരിശോധിച്ചു. തുറന്നുകിടന്ന ലോക്കറുകളും ചില കടലാസ് രേഖകളുമല്ലാതെ സ്ഥാപനത്തിനുള്ളിൽ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു പൊലീസ് പറഞ്ഞു. ഇതോടെ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അമ്പലപ്പുഴക്കാർക്ക് തട്ടിപ്പിലൂടെ നഷ്ടമാകുന്നത് 100 കോടിയോളം രൂപയാണ്. ഒരു പതിറ്റാണ്ടോളമായി അമ്പലപ്പുഴയിൽ പ്രവർത്തിച്ചുവന്നിരുന്ന തെക്കേമഠം ഫിനാൻസ് ആണ് കഴിഞ്ഞദിവസം പൊട്ടിപ്പോയത്. സ്ഥാപനം ഉടമയായ മോഹൻ ലാലിനെ കാണാതായിട്ടുണ്ട്. കമ്പനീസ് ആക്ട് പ്രകാരം യു 65992 ടി എൻ 2000 പി ടി സി 043995 നമ്പരിൽ പുന്നപ്ര പി ഒ, അമ്പലപ്പുഴ. ഡോർ നമ്പർ ്111/264 അ ൽ ഇയാൾ കോടികളുമായി മുങ്ങിയെന്നാണ് നാട്ടുകാരും പൊലീസും പറയുന്നത്. സാധാരണക്കാർ മുതൽ മുന്തിയ കച്ചവടക്കാർ വരെ സ്ഥാപനത്തിൽ പണം നിക്ഷേപിക്കുകയും സ്വർണം പണയത്തിൽ വെക്കുകയും ചെയ്തിട്ടുണ്ട്. പണവും സ്വർണ്ണവുമായി 20 കോടിയോള
ആലപ്പുഴ: അമ്പലപ്പുഴയിൽ വീണ്ടും സ്വകാര്യ ചിട്ടിക്കമ്പനി കോടികളുമായി മുങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ദുരൂഹത പടർത്തിവന്ന സ്വകാര്യപണമിടപാട് സ്ഥാപനം ഇന്നലെ പൊലീസ് കോടതി ഉത്തരവ് പ്രകാരം തുറന്നു പരിശോധിച്ചു. തുറന്നുകിടന്ന ലോക്കറുകളും ചില കടലാസ് രേഖകളുമല്ലാതെ സ്ഥാപനത്തിനുള്ളിൽ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു പൊലീസ് പറഞ്ഞു. ഇതോടെ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അമ്പലപ്പുഴക്കാർക്ക് തട്ടിപ്പിലൂടെ നഷ്ടമാകുന്നത് 100 കോടിയോളം രൂപയാണ്. ഒരു പതിറ്റാണ്ടോളമായി അമ്പലപ്പുഴയിൽ പ്രവർത്തിച്ചുവന്നിരുന്ന തെക്കേമഠം ഫിനാൻസ് ആണ് കഴിഞ്ഞദിവസം പൊട്ടിപ്പോയത്. സ്ഥാപനം ഉടമയായ മോഹൻ ലാലിനെ കാണാതായിട്ടുണ്ട്.
കമ്പനീസ് ആക്ട് പ്രകാരം യു 65992 ടി എൻ 2000 പി ടി സി 043995 നമ്പരിൽ പുന്നപ്ര പി ഒ, അമ്പലപ്പുഴ. ഡോർ നമ്പർ ്111/264 അ ൽ ഇയാൾ കോടികളുമായി മുങ്ങിയെന്നാണ് നാട്ടുകാരും പൊലീസും പറയുന്നത്. സാധാരണക്കാർ മുതൽ മുന്തിയ കച്ചവടക്കാർ വരെ സ്ഥാപനത്തിൽ പണം നിക്ഷേപിക്കുകയും സ്വർണം പണയത്തിൽ വെക്കുകയും ചെയ്തിട്ടുണ്ട്. പണവും സ്വർണ്ണവുമായി 20 കോടിയോളം രൂപ നഷ്ടമായിട്ടുണ്ടെന്നാണ് അറിയുന്നത്.
നിക്ഷേപകരുടെ പരാതിയെ തുടർന്ന് സ്ഥാപനം പൊലീസ് സീൽ ചെയ്തു. സമാനരീതിയിലുള്ള തട്ടിപ്പുമായി അമ്പലപ്പുഴയിൽ തഴച്ചുവളർന്നത് നാലോളം കമ്പനികളാണ്. നാട്ടുകാരുടെ പണം ഏകദേശം പെട്ടിയിലായെന്ന് കാണുമ്പോൾ മുങ്ങുന്ന പതിവുപണിയാണ് തെക്കേമഠം ഫിനാൻസും നടത്തിയത്. ഉടമ മോഹൻലാൽ അമ്പലപ്പുഴക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. അതുകൊണ്ടുതന്നെ ഇടവും വലവും നോക്കാതെ നാട്ടുകാർ പണവും സ്വർണ്ണവും ഇയാളുടെ സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്നു.
പൊതുവെ സാധാരണക്കാരനായി കഴിയുന്ന മോഹൻലാൽ ആഡംബര പ്രിയനല്ലായിരുന്നു. സാധാരണ ചിട്ടിക്കമ്പനി ഉടമകൾക്കുള്ളതു പോലെ ആഡംബര കാറോ വീടോ വസ്തുവകകളോ ഇയാൾക്കില്ലെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ പണവും പണ്ടവും ഏതുവഴിയാണ് നഷ്ടപ്പെട്ടതെന്ന് നാട്ടുകാർക്കുപോലും ഊഹിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നേരത്തെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാമെന്നറിയിച്ച് സരിതാ നായർ അമ്പലപ്പുഴയിലെ തന്നെ ഒരു ഇല്ലത്തെത്തി 75 ലക്ഷം രൂപയാണ് തട്ടിയത്.
പിന്നീട് ബി ആൻഡ് ബി എന്ന ചിട്ടിക്കമ്പനി 15 കോടിയോളം തട്ടിയെടുത്ത് മുങ്ങി. നേരത്തെ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ് എൻ ട്രസ്റ്റ് ചിട്ടിക്കമ്പനി തുടങ്ങി 50 കോടിയോളം അടിച്ചുമാറ്റിയിരുന്നു. സാധാരണക്കാരന്റെയും വ്യാപാരികളുടെയും സമ്പാദ്യമിനത്തിൽ ഇവിടെയും നഷ്ടമായത് കോടികൾ. എസ് എൻ ട്രസ്റ്റ് വക ഭൂസ്വത്തുക്കൾ കണ്ടുകെട്ടിയാണ് ഇപ്പോൾ നിക്ഷേപകരുടെ തുക തിരിച്ചു നൽകുന്നത്.