ഹൈദരാബാദ്: സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് പോയ 17 വയസുള്ള പെൺകുട്ടിയെ സഹപാഠികൾ കൂട്ടബലാത്സംഗം ചെയ്തു. തെലങ്കാനയിലെ ഖമ്മം നഗരത്തിലെ ഒരു വീട്ടിൽ ഞായറാഴ്ചയാണ് സംഭവം.നാല് സഹപാഠികൾ ചേർന്നാണ് പീഡിപ്പിച്ചത്.

നഗരത്തിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയായ പെൺകുട്ടി നാല് സഹപാഠികൾക്കെതിരെ ഖമ്മം മൂന്ന് ടൗൺ പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതി നൽകിയതായി പൊലീസ് അറിയിച്ചു. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും പെൺകുട്ടി പറഞ്ഞു.

പീഡന രംഗങ്ങൾ ചിത്രീകരിച്ച വിദ്യാർത്ഥികൾ സംഭവം വെളിയിൽ പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ കൂട്ട ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.