- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ കളക്ടറുടെ കൈയിൽ കടന്നുപിടിച്ചു; തെലുങ്കാന എംഎൽഎ അറസ്റ്റിൽ
ഹൈദരാബാദ്: വനിതാ കളക്ടറുടെ കയ്യിൽ കടന്നു പിടിച്ച എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന എംഎൽഎ ബി. ശങ്കർ നായിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹത്തെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. മെഹബൂബാബാദിൽ ബുധനാഴ്ച നടന്ന പരിപാടിക്കിടെയാണ് കളക്ടർ പ്രീതി മീണയോട് എംഎൽഎ മോശമായി പെരുമാറിയതും കൈയിൽ കടന്നുപിടിച്ചതും. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക, സ്ത്രീകളോട് മോശമായി പെരുമാറുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എംഎൽഎക്കെതിരേ കേസെടുത്തിരിക്കുന്നത്. കളക്ടറുകളെ പരാതിയെത്തുടർന്ന് എംഎൽഎയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ സ്വന്തം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. തുടരന്വേഷണം നടക്കുകയാണെന്നും തെളിവ് ശേഖരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങളും ചടങ്ങിന്റെ മറ്റ് വീഡിയോകളും ശേഖരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈദരാബാദ്: വനിതാ കളക്ടറുടെ കയ്യിൽ കടന്നു പിടിച്ച എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന എംഎൽഎ ബി. ശങ്കർ നായിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹത്തെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.
മെഹബൂബാബാദിൽ ബുധനാഴ്ച നടന്ന പരിപാടിക്കിടെയാണ് കളക്ടർ പ്രീതി മീണയോട് എംഎൽഎ മോശമായി പെരുമാറിയതും കൈയിൽ കടന്നുപിടിച്ചതും. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക, സ്ത്രീകളോട് മോശമായി പെരുമാറുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എംഎൽഎക്കെതിരേ കേസെടുത്തിരിക്കുന്നത്.
കളക്ടറുകളെ പരാതിയെത്തുടർന്ന് എംഎൽഎയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ സ്വന്തം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
തുടരന്വേഷണം നടക്കുകയാണെന്നും തെളിവ് ശേഖരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങളും ചടങ്ങിന്റെ മറ്റ് വീഡിയോകളും ശേഖരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.