- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിനെ കണ്ടപ്പോൾ മോഷ്ടാക്കൾ ബാഗ് ഉപേക്ഷിച്ചു; തൊണ്ടി മുതലെന്ന് തിരിച്ചറിഞ്ഞ് പൊലീസ് സ്‌റ്റേഷനിൽ കൊണ്ട് പോയി നൽകി താരമായത് തെരുവ് നായയും; തേഞ്ഞിപ്പലത്ത് നിന്നൊരു നായ മാഹാത്മ്യം
മലപ്പുറം: അ്രക്രമകാരികളും ശല്യക്കാരുമായി മാത്രം മുദ്രകുത്തപ്പെട്ട തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട് ഇതാ നല്ലൊരു വാർത്ത. കളഞ്ഞു പോയ ബാഗ് തിരിച്ചു നൽകിയാണ് തെരുവ് നായ താരമായിമാറിയത്. കേൾക്കുന്നവർക്ക് കഥ മാത്രമായി തോന്നിയേക്കാം, എന്നാൽ ഇന്നലെ തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷനിൽ നടന്ന യാഥാർത്ഥ്യമായിരുന്നു ഇത്. പോക്കറ്റടിക്കാർ ബസിൽ നിന്നും ബാഗ് മോഷ്ടിച്ച ശേഷം പൊലീസിനെ കണ്ട് റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ തെരുവ് നായ ബാഗ് തോഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷനിൽ എത്തിക്കുകയും തുടർന്ന് പൊലീസുകാർ ഉടമക്ക് നൽകുകയുമായിരുന്നു. തിരുവേഗപ്പുറ പാട്ടയിൽ മനയ്ക്കൽ ഉമയുടേതാണ് ബാഗ്. ഉമയും മകൾ ദേവിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എത്തി മടങ്ങുമ്പോയായിരുന്നു ബാഗ് നഷ്ടപ്പെട്ടത്. ദേവിയുടെ ബിരുദ സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിന് തേഞ്ഞിപ്പലത്തുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് എത്തിയതായിരുന്നു. ഇരുവരും ഇവിട നിന്നും ബസിൽ മടങ്ങുമ്പോൾ ടിക്കറ്റ് എടുക്കാൻ നോക്കിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടെന്ന വിവരം അറിഞ്ഞത്. സർട്ടിഫിക്കറ്റ
മലപ്പുറം: അ്രക്രമകാരികളും ശല്യക്കാരുമായി മാത്രം മുദ്രകുത്തപ്പെട്ട തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട് ഇതാ നല്ലൊരു വാർത്ത. കളഞ്ഞു പോയ ബാഗ് തിരിച്ചു നൽകിയാണ് തെരുവ് നായ താരമായിമാറിയത്.
കേൾക്കുന്നവർക്ക് കഥ മാത്രമായി തോന്നിയേക്കാം, എന്നാൽ ഇന്നലെ തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷനിൽ നടന്ന യാഥാർത്ഥ്യമായിരുന്നു ഇത്. പോക്കറ്റടിക്കാർ ബസിൽ നിന്നും ബാഗ് മോഷ്ടിച്ച ശേഷം പൊലീസിനെ കണ്ട് റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ തെരുവ് നായ ബാഗ് തോഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷനിൽ എത്തിക്കുകയും തുടർന്ന് പൊലീസുകാർ ഉടമക്ക് നൽകുകയുമായിരുന്നു.
തിരുവേഗപ്പുറ പാട്ടയിൽ മനയ്ക്കൽ ഉമയുടേതാണ് ബാഗ്. ഉമയും മകൾ ദേവിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എത്തി മടങ്ങുമ്പോയായിരുന്നു ബാഗ് നഷ്ടപ്പെട്ടത്. ദേവിയുടെ ബിരുദ സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിന് തേഞ്ഞിപ്പലത്തുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് എത്തിയതായിരുന്നു. ഇരുവരും ഇവിട നിന്നും ബസിൽ മടങ്ങുമ്പോൾ ടിക്കറ്റ് എടുക്കാൻ നോക്കിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടെന്ന വിവരം അറിഞ്ഞത്.
സർട്ടിഫിക്കറ്റുകളും പണവും ഐഡികാർഡുമടങ്ങിയ ബാഗ് നഷ്ടപ്പെട്ട അമ്മയും മകളും നിരാശരായി ബസിൽ നിന്നും ഇറങ്ങി. തുടർന്ന് ബാഗ് നഷ്ടപ്പെട്ട വിവരം തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷനിൽ വിളിച്ചറിയിച്ചു. അപ്പോഴാണ് ബാഗ് അവിടെയെത്തിയെന്ന വിവരം പൊലീസ് സ്‌റ്റേഷനിൽ നിന്നും അറിയിച്ചത്.
ഉടൻ പൊലീസ് സ്‌റ്റേഷനിൽ എത്തിയ ഉമയും മകൾ ദേവിയും ബാഗ് വീണ്ടെടുക്കുകയായിരുന്നു. ബാഗ് തെരുവ് നായയാണ് തിരിച്ചെത്തിച്ചതെന്ന് അറിഞ്ഞതോടെ ഇവർ കൂടുതൽ ആശ്ചര്യത്തോടെ മടങ്ങി. ഇവർ ബസിൽ കയറുമ്പോൾ തിക്കും തിരക്കും മൂലം രണ്ട് അന്യസംസ്ഥാന സ്ത്രീകളെ ഹോംഗാർഡ് സംശയിച്ച് പിടികൂടിയിരുന്നെന്നും അതിനിടെ പോക്കറ്റടിക്കാർ തട്ടിയെടുത്ത ബാഗ് റോഡിൽ എറിയുകയായിരുന്നെന്നാണ് കരുതുന്നത്.
തെരുവ് നായ ബാഗ് തിരിച്ചെത്തിച്ച വിവരം പുറത്തറിഞ്ഞതോടെ താര പരിവേശമായിരുന്നു ഈ നായക്കു ലഭിച്ചത്. തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷനു മുന്നിൽ സദാ തമ്പടിക്കുമായിരുന്ന തെരുവ് നായ സ്റ്റേഷനുമായി നല്ല അടുപ്പമായിരുന്നുവത്രെ.