- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കവലയിൽ ഭാര്യയുടെ അമ്മാവനെ കണ്ടപ്പോൾ വാക്കു തർക്കം; പിന്നെ ഉന്തും തള്ളും; ഭാര്യയെ വീട്ടിലാക്കി അളിയനേയും കൂട്ടി സുരേഷ് എത്തിയത് ആയുധങ്ങളുമായി; തുടയിൽ ഒറ്റക്കുത്തിന് അനീഷിനെ തീർത്തു; ദുരഭിമാനക്കൊല നടത്തിയത് മുമ്പും കൊലക്കേസിൽ അകത്തു കിടന്ന ക്രിമിനൽ; ആസൂത്രകൻ കുമരേശൻ പിള്ളയോ? അതിവേഗം ഇടപെട്ട് പൊലീസും; തേൻകുറിശ്ശിയിൽ സംഭവിച്ചത്
പാലക്കാട്: തേൻകുറിശ്ശിയിലെ ദുരഭിമാന കൊലയിൽ പൊലീസിന് വീഴ്ചയുണ്ടായില്ലെന്ന നിഗനം അതിശക്തം. ഹരിതയും അനീഷും വിവാഹിതരായി മൂന്ന് മാസം തികയുന്നതിന്റെ തലേ ദിവസമാണ് കൊലപാതകം. അനീഷിന്റെ കൊലയ്ക്ക് പിന്നിൽ ജാതിയും സമ്പത്തുമുണ്ട്. എന്നാൽ കൊല നടന്ന ദിവസമുണ്ടായ സംഭവങ്ങളാണ് എല്ലാത്തിനും കാരണം. അതിന് ശേഷമാണ് ആസൂത്രണം നടന്നതെന്നാണ് സൂചന. അനീഷിന്റെ വീട്ടിൽ കയറി ഹരിതയുടെ അമ്മാവൻ പ്രശ്നമുണ്ടാക്കി. ഇതിലും പൊലീസ് ഇടപെടൽ നടത്തി. പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്തതുമാണ്. എന്നിട്ടും പക മാറിയില്ല. ഇതാണ് കൊലപാതകമായി മാറിയത്.
അനീഷിന്റെ വീട്ടിൽ കയറി ഹരിതയുടെ അമ്മാവൻ പ്രശ്നമുണ്ടാക്കിയത് എട്ടാം തീയതിയാണ്. അന്ന് തന്നെ പൊലീസിന് പരാതി നൽകി. തെരഞ്ഞെടുപ്പ് തിരക്കിനിടെയിലും അന്വേഷണം നടത്തി. വോട്ടെടുപ്പിന് ശേഷം പൊലീസ് വീട്ടിലെത്തി കാര്യങ്ങൾ തിരക്കി. ഇനി പ്രശ്നങ്ങൾക്ക് പോകില്ലെന്ന് അമ്മാവൻ ഉറപ്പും നൽകി. മുമ്പ് നടന്ന കൊലപാതക കേസിൽ പ്രതിയാണ് ഇയാൾ. അതുകൊണ്ട് തന്നെ ഗൗരവത്തോടെ തന്നെ ഇയാളോട് പൊലീസ് കാര്യങ്ങൾ പറയുകയും ചെയ്തു. അത് അംഗീകരിച്ചാണ് മടക്കം. ഈ മേഖലയിൽ മദ്യവും ലഹരിയും പിടിമുറുക്കിയിട്ടുണ്ട്. ഇതും പ്രശ്നമായി എന്നാണ് വിലയിരുത്തൽ.
അനീഷിനെ കൊല്ലുന്ന അന്ന് വൈകിട്ട് അമ്മാവനും അനീഷും അനുജനും കണ്ടിരുന്നു. ഇതിനിടെ ഇരുവരും വാക്കു തർക്കത്തിൽ ഏർപ്പെട്ടു. ഭാര്യയെ വീട്ടിൽ കൊണ്ടു ചെന്നാക്കിയ അമ്മാവൻ ഹരിതയുടെ അച്ഛനേയും കൂട്ടി മടങ്ങിയെത്തി. ആയുധങ്ങളുമായിട്ടായിരുന്നു വരവ്. തുടർന്ന് അനീഷിനെ ആക്രമിച്ചു. വെട്ടിക്കൊലപ്പെടുത്തകയും ചെയ്തു. വൈകിട്ടുണ്ടായ പ്രശ്നങ്ങളാണ് പക ആളിക്കത്തിച്ചത്. അതിനിടെ ഹരിതയുടെ മുത്തച്ഛൻ കുമരേശൻ പിള്ളയാണ് കൊലക്ക് പിന്നിലെന്ന് അനീഷിന്റെ കുടുംബം ആരോപിച്ചു. പ്രതികളെ അതിവേഗം പിടിക്കാനായത് പൊലീസിന്റെ ഇടപെടൽ കൊണ്ടു കൂടിയാണ്.
വിവാഹശേഷം ഹരിതയുടെ അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തുന്നതായി ഹരിതയും അനീഷും നൽകിയ പരാതി പൊലീസ് വേണ്ടവിധം പരിഗണിക്കാതിരുന്നതാണ് പ്രതികൾക്ക് പ്രോത്സാഹനമായതെന്ന് അനീഷിന്റെ അച്ഛൻ ആറുമുഖൻ കുറ്റപ്പെടുത്തുന്നു. കേസെടുക്കാനോ താക്കീത് ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്നാണ് ആക്ഷേപം. അറസ്റ്റിലായവർ മുമ്പ് കൊലപാതകശ്രമവും അടിപിടിയുമടക്കമുള്ള കേസിൽ പ്രതികളാണെന്ന പശ്ചാത്തലം പൊലീസ് ഗൗരവമായെടുത്തില്ലെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തി. എന്നാൽ ഇതെല്ലാം പൊലീസ് തള്ളിക്കളയുന്നു. ഇടപെടലിന് ശേഷം ഹരിതയുടെ ആധാർ കാർഡ് പോലും മടക്കി നൽകി.
ഹരിതയുടെ കുടുംബവും ഒബിസി വിഭാഗത്തിൽ പെട്ട തമിഴ് പിള്ളമാരാണ്. എന്നാൽ അവർ കൃഷിയും ബിസിനസ്സുമായിരുന്നു. അനീഷിന്റെ കുടുംബം കൂലിപ്പണിക്കാരും. ജാതിയിൽ കുറച്ചു താഴെയും. ഇതെല്ലാം ഹരിതയുടെ കുടുംബത്തിന് പ്രശ്നമായിരുന്നു. ഹരിത ബി.ബി.എ.യ്ക്ക് രണ്ടാംവർഷം പഠിക്കുമ്പോഴായിരുന്നു വിവാഹം. പെയിന്റിങ്ങും കൂലിപ്പണിയുമൊക്കെയാണ് അനീഷിന്റെ കുടുംബാംഗങ്ങളുടെ ജീവിതോപാധി. പണിതീരാത്ത ചെറിയ വീട്ടിലാണ് പത്തംഗ കുടുംബം താമസിക്കുന്നത്.
ഡിസംബർ ഏഴിന് ഹരിതയുടെ അമ്മാവൻ സുരേഷ് മദ്യപിച്ചുവന്ന് ഭീഷണിപ്പെടുത്തിയെടുത്ത ഫോൺ തിരികെ തന്നില്ലെന്നുകാട്ടി ഹരിത എട്ടിന് കുഴൽമന്ദം പൊലീസിൽ ഫോൺവഴി പരാതി നൽകിയിരുന്നു. എന്നാൽ, ഒമ്പതിന് പരാതിയെക്കുറിച്ച് അന്വേഷിക്കാൻ അനീഷിന്റെ വീട്ടിൽ പോയിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സുരേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് താക്കീത് നൽകി. പരാതിയുടെ ഭാഗമായി ഹരിതയോട് സ്റ്റേഷനിൽവരാൻ ആവശ്യപ്പെട്ടെങ്കിലും ഇനി ഇത്തരം സംഭവം ഉണ്ടാകാതിരുന്നാൽ മതിയെന്നുപറഞ്ഞ് ഹരിത എത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്.
പരസ്പരം പ്രകോപനമുണ്ടാക്കിയതാണ് പ്രശ്നമായതെന്നാണ് പൊലീസിന്റെ നിലപാട്. വീടെടുത്ത് നൽകാം, കടയിട്ട് കൊടുക്കാം എന്ന വാഗ്ദാനം അനീഷും ഹരിതയും സ്വീകരിച്ചില്ല. പ്രഭുകുമാറിനോട് സ്വത്തിൽ ഹരിതയുടെ ഓഹരി വേണമെന്ന് അനീഷ് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് അനീഷും ഹരിതയും തന്റെ വീട്ടിലോ സ്ഥലത്തോ പ്രവേശിക്കാൻ പാടില്ലെന്ന ഉത്തരവ് ആലത്തൂർ മുൻസിഫ് കോടതി മുഖേന പ്രഭുകുമാർ വാങ്ങുകയും ചെയ്തു. അയൽവാസികളുമായി അടിപിടിയുണ്ടാക്കിയെന്ന പരാതിയിൽ അനീഷിന്റെ പേരിൽ കുഴൽമന്ദം സ്റ്റേഷനിൽ കേസുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഇതെല്ലാം കള്ളക്കേസുകളാണെന്ന് അനീഷിന്റെ കുടുംബം പറയുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത സുരേഷും പ്രഭുകുമാറും വിവിധ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.വാളയാറിൽ പൊലീസ് വേഷം ധരിച്ച് വാഹനയാത്രക്കാരിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ സുരേഷ് പ്രതിയാണ്.അടിപിടിക്കേസുകളും നിലവിലുണ്ട്.പ്രഭുകുമാറിന്റെ പേരിൽ വധശ്രത്തിനും പട്ടികജാതിക്കാർക്കെതിരായ അതിക്രമത്തിനും കേസുണ്ട്. ഒക്ടോബർ 27-നാണ് ഹരിത അനീഷിനൊപ്പം വീടുവിട്ട് ഇറങ്ങിവന്നത്. അന്നുതന്നെ ഇവർ കുഴൽമന്ദം പൊലീസ് സ്റ്റേഷനിൽ ഹാജരായി. അനീഷിനൊപ്പം പോകാൻ അനുവദിക്കണമെന്ന 18 വയസ് പൂർത്തിയായ ഹരിതയുടെ നിയമപരമായ ആവശ്യം പൊലീസ് അംഗീകരിച്ചു. ഇവർ ക്ഷേത്രത്തിൽവെച്ച് താലികെട്ട് നടത്തുകയും ചെയ്തു.
ഇരുവരുടെയും വീടുകൾതമ്മിൽ ഒരു കിലോമീറ്റർ ദൂരമേ ഉള്ളൂ. വിവാഹശേഷം ഹരിതയുടെ അച്ഛൻ പ്രഭുകുമാർ മകളുടെ സർട്ടിഫിക്കറ്റുകളും രേഖകളും കൊണ്ടുവന്ന് കൊടുത്തിരുന്നു. ഒരു വാടകവീട് എടുത്തുകൊടുക്കാമെന്നും അവിടേക്ക് താമസം മാറണമെന്നും ആവശ്യപ്പെട്ടതായും ഇവർ അത് തള്ളിക്കളഞ്ഞതായും പറയുന്നു. അമ്മാവൻ സുരേഷ് ഇടയ്ക്കിടെ അനീഷിന്റെ വീട്ടിലെത്തി ചിലപ്പോൾ സ്നേഹത്തോടെയും മറ്റു ചിലപ്പോൾ ഭീഷണിയുടെ സ്വരത്തിലും സംസാരിച്ചിരുന്നുതായും സഹോദരൻ അരുൺ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ