- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഡിയും ടോപ്പും ധരിച്ച് നമ്പർ 10 ഡൗണിങ് സ്ട്രീറ്റിന്റെ പടി കയറി; ഉയർന്ന് കേട്ടത് കാർക്കശ്യത്തിന്റെ ശബ്ദം; താച്ചർക്ക് ശേഷം ബ്രിട്ടൻ ഒരു സ്ത്രീ ഭരിക്കുമ്പോൾ
ലണ്ടൻ: ഇന്നലെ ബ്രിട്ടൻ പുതിയൊരു ചരിത്രത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. ഇനി തെരേസ മെയ് എന്ന വനിതാ പ്രധാനമന്ത്രിയുടെ ഭരണകാലമാണിവിടെ. മിഡിയും ടോപ്പും ധരിച്ച് നമ്പർ 10 ഡൗണിങ് സ്ട്രീറ്റിന്റെ പടി കയറി തെരേസ മെയ് പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ രാജ്യം പുതിയ പ്രതീക്ഷകളിലേക്കും പാദമൂന്നുകയാണ്. തന്റെ കാർക്കശ്യം പ്രധാനമന്ത്രി പദത്തിലും തുടരുമെന്ന് ഇന്നലെ തന്നെ തെരേസ സൂചന നൽകിയിരുന്നു. മാർഗററ്റ് താച്ചർക്ക് ശേഷം ബ്രിട്ടനിൽ പ്രധാനമന്ത്രി പദത്തിലെത്തുന്ന വനിതയെ ലോകവും പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. ഇന്നലെ ഔദ്യോഗികമായി സ്ഥാനമേറ്റെടുത്ത ശേഷം തെരേസയെ അഭിനന്ദിക്കാൻ ലോക നേതാക്കൾ മത്സരിച്ച് ഫോൺ വിളിക്കുന്നുണ്ടായിരുന്നു. ബ്രിട്ടനിലെ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് താൻ യുകെയെ യൂറോപ്യൻ യൂണിയനിൽ നിന്നും വേർപെടുത്തുമെന്നായിരുന്നു തെരേസ യൂറോപ്യൻ നേതാക്കളോട് ഫോണിൽ പ്രതികരിച്ചിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ ധൃതിപിടിച്ചെടുക്കില്ലെന്നും വിലപേശലിന് ആവശ്യമായ സമയമെടുക്കുമെന്നും തെരേസ വ്യക്തമാക്കിയിരുന്ന
ലണ്ടൻ: ഇന്നലെ ബ്രിട്ടൻ പുതിയൊരു ചരിത്രത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. ഇനി തെരേസ മെയ് എന്ന വനിതാ പ്രധാനമന്ത്രിയുടെ ഭരണകാലമാണിവിടെ. മിഡിയും ടോപ്പും ധരിച്ച് നമ്പർ 10 ഡൗണിങ് സ്ട്രീറ്റിന്റെ പടി കയറി തെരേസ മെയ് പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ രാജ്യം പുതിയ പ്രതീക്ഷകളിലേക്കും പാദമൂന്നുകയാണ്. തന്റെ കാർക്കശ്യം പ്രധാനമന്ത്രി പദത്തിലും തുടരുമെന്ന് ഇന്നലെ തന്നെ തെരേസ സൂചന നൽകിയിരുന്നു. മാർഗററ്റ് താച്ചർക്ക് ശേഷം ബ്രിട്ടനിൽ പ്രധാനമന്ത്രി പദത്തിലെത്തുന്ന വനിതയെ ലോകവും പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.
ഇന്നലെ ഔദ്യോഗികമായി സ്ഥാനമേറ്റെടുത്ത ശേഷം തെരേസയെ അഭിനന്ദിക്കാൻ ലോക നേതാക്കൾ മത്സരിച്ച് ഫോൺ വിളിക്കുന്നുണ്ടായിരുന്നു. ബ്രിട്ടനിലെ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് താൻ യുകെയെ യൂറോപ്യൻ യൂണിയനിൽ നിന്നും വേർപെടുത്തുമെന്നായിരുന്നു തെരേസ യൂറോപ്യൻ നേതാക്കളോട് ഫോണിൽ പ്രതികരിച്ചിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ ധൃതിപിടിച്ചെടുക്കില്ലെന്നും വിലപേശലിന് ആവശ്യമായ സമയമെടുക്കുമെന്നും തെരേസ വ്യക്തമാക്കിയിരുന്നു.
ജർമൻ ചാൻസലറായ ഏയ്ജല മെർകലായിരുന്നു തെരേസയെ അഭിനന്ദിക്കാൻ വേണ്ടി ആദ്യം വിളിച്ച ലോകനേതാവ്.ജർമനി സന്ദർശിക്കാനുള്ള ക്ഷണവും ഈ അവസരത്തിൽ മെർകൽ തെരേസയ്ക്ക് മുമ്പിൽ വച്ചിരുന്നു. സെപ്റ്റംബറിൽ നടക്കന്ന ജി30 ഉച്ചകോടിയിൽ വച്ച് കാണാമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഫ്രാൻസിന്റെ പ്രസിഡന്റ് ഫ്രാൻകോയിസ് ഹോളണ്ടും അഭിനന്ദനം അറിയിക്കാനായി വിളിച്ചിരുന്നു. ഉഭയകക്ഷി ബന്ധങ്ങളുടെ പ്രാധാന്യം ഇരുവരും ചർച്ച ചെയ്തുവെന്നാണ് സൂചന.
പ്രത്യേകിച്ച് സുരക്ഷയുടെയും പ്രതിരോധത്തിന്റെയും കാര്യത്തിൽ ഫ്രാൻസും യുകെയും സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ഇരുവരും സമ്മതിച്ചു. ഇതിന് പുറമെ കലൈസിലെ അതിർത്തി നിയന്ത്രണത്തിനായി പരപ്സപരം സഹകരിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.പാരീസ് സന്ദർശിക്കാൻ വേണ്ടി പ്രസിഡന്റ് തെരേസയെ ക്ഷണിക്കുകയും ചെയ്തു. അയർലണ്ടിലെ പ്രതിരോധ മന്ത്രിയായ താഓസിസെച്ച് എൻഡ കെന്നിയും തെരേസയെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അദ്ദേഹത്തെ ലണ്ടനിലേക്ക് ക്ഷണിച്ച് തെരേസ പരസ്പരം കെൻസിങ്ടൺ പാലസിൽ എത്തുന്ന തെരേസയെ കാത്ത് ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള മാദ്ധ്യമപ്രവർത്തകർ തിക്കും തിരക്കും കൂട്ടി അക്ഷമയോടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
തെരേസ എത്തുന്നതിന് തൊട്ടു മുമ്പ് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ രാജ്ഞിയെക്കണ്ട് തന്റെ ഔദ്യോഗികമായ രാജിക്കത്ത് നൽകുകയും ചെയ്തിരുന്നു. രാജ്ഞിയെ കണ്ട് അധികാരമേറ്റെടുത്ത ഉടൻ തെരേസ ഡൗണിങ് സ്ട്രീറ്റിൽ വച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
എല്ലാവർക്കും വേണ്ടി നിലകൊള്ളുന്ന സർക്കാരായിരിക്കും തന്റേതെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്. താൻ യൂണിയനിൽ വിശ്വസിക്കുന്നുവെന്നും ഇംഗ്ലണ്ട്, സ്‌കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട്,, എന്നിവ ഒന്നു ചേർന്ന് നിലകൊള്ളുന്നതിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്നുവെന്നും പുതിയ പ്രധാനമന്ത്രി പ്രസ്താവിച്ചു.രാജ്ഞിയെ കാണാൻ പോകുമ്പോഴും അധികാരമേറ്റെടുത്ത് സംസാരിക്കുമ്പോഴും അവരുടെ ഭർത്താവായ ഫിലിപ്പ് താങ്ങും തണലുമായി ഒപ്പം തന്നെയുണ്ടായിരുന്നു.
സമൂഹത്തിൽ നിലനിൽക്കുന്ന അനീതികളോട് പടപൊരുതുന്നതിനൊപ്പം തന്റെ സർക്കാർ ഏവർക്കും വേണ്ടി നിലകൊള്ളുന്ന ഒന്നായിരിക്കുമെന്നാണ് തെരേസ മേ ആവർത്തിച്ച് പ്രസ്താവിച്ചിരിക്കുന്നത്. വർധിച്ച് വരുന്ന ജീവിതച്ചെലവിനെക്കുറിച്ചും കുട്ടികളെ നല്ല സ്‌കൂളുകളിൽ വിടുന്നതിനെക്കുറിച്ചും ഉത്കണ്ഠപ്പെടുന്ന നിരവധി കുടുംബങ്ങൾ രാജ്യത്തുണ്ടെന്നും അവരുടെ പ്രശ്നങ്ങൾ താൻ തിരിച്ചറിയുന്നുണ്ടെന്നും തെരേസ ഉറപ്പ് നൽകുന്നു.തുടർന്ന് ഇന്നലെ രാത്രി തന്നെ തന്റെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട കാബിനറ്റ് പദവികൾ തെരേസ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഫോറിൻ സെക്രട്ടറി ഫിലിപ്പ് ഹാമണ്ടിനെ ചാൻസലറാക്കി നിയമിക്കുകയും ബോറിസ് ജോൺസനെ ഫോറിൻ സെക്രട്ടറിയാക്കുകയും ആംബർ റുഡിനെ ഹോം സെക്രട്ടറിയായും തെരേസ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ സർക്കാരിൽ നിർണായ സ്ഥാനം വഹിച്ചിരുന്ന ചാൻസലർ ജോർജ് ഒസ്ബോണിനെ തെരേസ തന്ത്രപൂർവം ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്.