- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൗണ്ടിന്റെ കണക്കും പറഞ്ഞ് ഇനി സമയം കളയരുത്; 20 ബില്യണിൽ കൂടുതൽ നൽകാൻ സാധിക്കില്ല; നമുക്ക് ചർച്ച ചെയ്യേണ്ടത് വ്യാപാരബന്ധം; യൂറോപ്യൻ നേതാക്കളോട് പറയാനുള്ളത് പറഞ്ഞ് തെരേസ മെയ്
തനിക്ക് ഉടൻ ഒരു ബ്രെക്‌സിറ്റ് ഡീൽ ആവശ്യമാണെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കന്മാരോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രംഗത്തെത്തി. ബ്രെക്‌സിറ്റ് ചർച്ചകൾ തുടങ്ങിയിട്ട് ഇത്ര നാളായിട്ടും പ്രതീക്ഷിച്ചത്ര പുരോഗതി ഇതിൽ വരാത്തത് തെരേസയെ അസ്വസ്ഥയാക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ബ്രെക്‌സിറ്റിനുള്ള നഷ്ടപരിഹാരമായി യുകെ യൂറോപ്യൻ യൂണിയന് നൽകേണ്ടുന്ന പൗണ്ടിന്റെ കണക്കും പറഞ്ഞ് ഇനി സമയം കളയരുതെന്നും 20 ബില്യണിൽ കൂടുതൽ നൽകാൻ സാധിക്കില്ലെന്നുമാണ് തെരേസ തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. നമുക്ക് ഉടൻ തന്നെ ചർച്ച ചെയ്യേണ്ടത് വ്യാപാരബന്ധമാണെന്നും യൂറോപ്യൻ നേതാക്കളോട് തെരേസ വ്യക്തമാക്കുന്നു. യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ ബെക്‌സിറ്റ് ഡിവോഴ്‌സ് ബില്ലിന്റെ കാര്യത്തിൽ കടുംപിടിത്തം പിടിക്കുകയാണെങ്കിൽ ചർച്ചകളിൽ നിന്നും പിന്മാറണെന്നാണ് യൂറോപ്യൻ യൂണിയൻ വിരുദ്ധരായ മുതിർന്ന നേതാക്കന്മാർ തെരേസയോട് നിർദേശിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. കഴിഞ്ഞ മാസം താൻ വാഗ്ദാനം ചെയ്ത 20 ബില്യൺ പൗണ്ടിൽ കൂടുതലൊന്നു
തനിക്ക് ഉടൻ ഒരു ബ്രെക്‌സിറ്റ് ഡീൽ ആവശ്യമാണെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കന്മാരോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രംഗത്തെത്തി. ബ്രെക്‌സിറ്റ് ചർച്ചകൾ തുടങ്ങിയിട്ട് ഇത്ര നാളായിട്ടും പ്രതീക്ഷിച്ചത്ര പുരോഗതി ഇതിൽ വരാത്തത് തെരേസയെ അസ്വസ്ഥയാക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ബ്രെക്‌സിറ്റിനുള്ള നഷ്ടപരിഹാരമായി യുകെ യൂറോപ്യൻ യൂണിയന് നൽകേണ്ടുന്ന പൗണ്ടിന്റെ കണക്കും പറഞ്ഞ് ഇനി സമയം കളയരുതെന്നും 20 ബില്യണിൽ കൂടുതൽ നൽകാൻ സാധിക്കില്ലെന്നുമാണ് തെരേസ തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. നമുക്ക് ഉടൻ തന്നെ ചർച്ച ചെയ്യേണ്ടത് വ്യാപാരബന്ധമാണെന്നും യൂറോപ്യൻ നേതാക്കളോട് തെരേസ വ്യക്തമാക്കുന്നു.
യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ ബെക്‌സിറ്റ് ഡിവോഴ്‌സ് ബില്ലിന്റെ കാര്യത്തിൽ കടുംപിടിത്തം പിടിക്കുകയാണെങ്കിൽ ചർച്ചകളിൽ നിന്നും പിന്മാറണെന്നാണ് യൂറോപ്യൻ യൂണിയൻ വിരുദ്ധരായ മുതിർന്ന നേതാക്കന്മാർ തെരേസയോട് നിർദേശിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. കഴിഞ്ഞ മാസം താൻ വാഗ്ദാനം ചെയ്ത 20 ബില്യൺ പൗണ്ടിൽ കൂടുതലൊന്നും ഡിവോഴ്‌സ് ബിൽ വകയിൽ യൂറോപ്യൻ യൂണിയന് നൽകാൻ ബ്രിട്ടന് സാധിക്കില്ലെന്നാണ് ഇതിനെ തുടർന്ന് തെരേസ ആവർത്തിച്ച് വ്യക്തമാക്കുന്നത്. ബ്രസൽസിലെ പംപ്കിൻ ഗ്‌നോച്ചി ആൻ ഫീസന്റിൽ വച്ച് നടന്ന ഡിന്നറിനിടെ 15 മിനുറ്റ് നേരം നീണ്ട പ്രസന്റേഷനിലാണ് തന്റെ ഇപ്പോഴത്തെ നിലപാടുകൾ തെരേസ മറ്റ് യൂറോപ്യൻ യൂണിയൻനേതാക്കന്മാർക്ക് മുന്നിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഡിവോഴ്‌സ് ബില്ലുമായി ബന്ധപ്പെട്ട കടുംപിടിത്തങ്ങളിൽ നിന്നും മാറി യൂറോപ്യൻ യൂണിയനും യുകെയും തമ്മിൽ ഭാവിയിലുണ്ടാക്കേണ്ടുന്ന വ്യാപാരബന്ധങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യാനാണ് ഉടൻ ശ്രമിക്കേണ്ടെന്നാണ് തെരേസ ഇയു നേതാക്കളോട് നിർദേശിച്ചിരിക്കുന്നത്. ഒരുമിച്ച് പോകാൻ സാധിക്കുമെന്നതിന്റെ സൂചനകൾ ചർച്ചയിൽ നിന്നും ഉയർന്ന് വരാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് ചർച്ചയുടെ പുരോഗതിയുടെ വിലയിരുത്താനെന്ന വണ്ണം തെരേസ ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. തെരേസ സ്വന്തം രാജ്യത്ത് നേരിടുന്ന കടുത്ത രാഷ്ട്രീയ വെല്ലുവിളികളെ കുറിച്ച് യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ മനസിലാക്കിയിട്ടുണ്ടെന്നാണ് ഒരു മുതിർന്ന യുകെ ഒഫീഷ്യൽ വെളിപ്പെടുത്തുന്നത്.
ചർച്ചകളിൽ തെരേസയെ യോജിപ്പിന്റെ വഴികളിലെത്തിക്കാൻ ജർമൻ ചാൻസലർ ഏയ്ജല മെർകലും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോണും നേരത്തെ തന്നെ പരിശ്രമിക്കുന്നത് കാണാമായിരുന്നു. അതിന്റെ ഭാഗമായി തെരേസ ബ്രസൽസിൽ ചർച്ചക്കെത്തിയപ്പോൾ ഇരു നേതാക്കളും അവർക്ക് ഊഷ്മളമായ സ്വീകരണം നൽകുന്നതിന്റെയും അടുത്ത് നിന്ന് സംസാരിക്കുന്നതിന്റെയും ചിത്രങ്ങൾ പുറത്ത് വരുകയും ചെയ്തിട്ടുണ്ട്. മെർകലിന്റെ ഗവൺമെന്റ് യുകെയുമായി വ്യാപാരക്കരാറിലെത്തുന്നതിനുള്ള ചർച്ചകൾ രഹസ്യമായി ആരംഭിച്ചിട്ടുണ്ട്. ഡിസംബറോടെ വ്യാപാരം ആരംഭിക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗതിക്കുന്നുവെന്ന് മെർകൽ സൂചന നൽകുകയും ചെയ്തിരുന്നു.
ഇക്കാര്യത്തിൽ വളരെ യോജിപ്പോടെയുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും മെർകൽ പറയുന്നു. ഇതിന് പുറമെ ഭാവിയിൽ യുകെയുമായി നല്ല രീതിയിലുള്ള വ്യാപാരബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ സ്വീഡനും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ മറ്റ് യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ യുകെ നൽകേണ്ടുന്ന കടുത്ത ഡിവോഴ്‌സ് ബില്ലിന് മുകളിൽ മാത്രമാണ് ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.അക്കാര്യത്തിൽ തീരുമാനമുണ്ടായതിന് ശേഷം മാത്രം മതി ഭാവിയിൽ യൂണിയൻ യുകെയുമായുണ്ടാക്കുന്ന വ്യപാരക്കരാറിനെ കുറിച്ചുള്ള ചർച്ചകൾ നടത്തുന്നതെന്നും അവർ കടുംപിടിത്തം പിടിക്കുന്നു.