- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിൽ എത്താൻ ഇന്ത്യൻ ബിസിനസുകാർക്ക് 'വേഗ വിസ' പ്രഖ്യാപിച്ച് തെരേസാ മേ; അടുത്ത അഞ്ചുവർഷം ഇന്ത്യയിൽ ബ്രിട്ടൻ നടത്തുക 16,500 കോടിയുടെ വ്യവസായ നിക്ഷേപം; രാജ്യത്ത് സ്മാർട്ട് സിറ്റികൾ ഒരുക്കാനും സഹായം; മോദിയുടെ മണ്ഡലമായ വാരണാസിക്കും മധ്യപ്രദേശിനും പ്രത്യേക പരിഗണന
ന്യൂഡൽഹി: യുകെയിൽ എത്തുന്നതിന് ഇന്ത്യൻ ബിസിനസുകാർക്ക് അതിവേഗ വിസ പ്രക്രിയ ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. ബ്രിട്ടീഷ് കമ്പനികൾ വരുന്ന അഞ്ചുവർഷത്തിനുള്ളിൽ രാജ്യത്ത് രണ്ട് ബില്യൺ പൗണ്ടിന്റെ (16,500 കോടിയോളം രൂപ) നിക്ഷേപം നടത്തുമെന്നും തെരേസാ മേ പ്രഖ്യാപിച്ചു. ബ്രെക്‌സിറ്റിനുശേഷമുള്ള ബ്രിട്ടന്റെ ഭാവി സുരക്ഷിതമാക്കാൻ ഇന്ത്യയുമായുള്ള വ്യാപാര കരാറുകൾക്കായി ഇന്ത്യയിലെത്തിയ തെരേസാമേയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ഇന്ത്യ-യുകെ ടെക് സമിറ്റ് 2016 ഉദ്ഘാടനം ചെയ്യവെയായിരുന്നു പ്രഖ്യാപനങ്ങൾ. ഇന്ത്യക്കാർക്ക് യുകെ സന്ദർശിക്കുന്നതിന് വിസ ചട്ടങ്ങളിൽ ഇളവു പ്രഖ്യാപിക്കാതെ ഇന്ത്യയിൽ നിന്ന് കാര്യമായി ബിസിനസ് നേടാനാവില്ലെന്ന് വ്യക്തമായതോടെയാണ് ഇന്ത്യ സന്ദർശിച്ച് നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ അതിവേഗ വിസ ഉൾപ്പെടെ ഇന്ത്യക്കാർക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾ തെരേസാ മേയിൽ നിന്ന് ഉണ്ടായതെന്ന് വ്യക്തമാണ്. രാജ്യത്ത് സ്മാർട്ട് സിറ്റികൾ പ്രഖ്യാപിച്ച മോദി സർക്കാരിന് അക്
ന്യൂഡൽഹി: യുകെയിൽ എത്തുന്നതിന് ഇന്ത്യൻ ബിസിനസുകാർക്ക് അതിവേഗ വിസ പ്രക്രിയ ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. ബ്രിട്ടീഷ് കമ്പനികൾ വരുന്ന അഞ്ചുവർഷത്തിനുള്ളിൽ രാജ്യത്ത് രണ്ട് ബില്യൺ പൗണ്ടിന്റെ (16,500 കോടിയോളം രൂപ) നിക്ഷേപം നടത്തുമെന്നും തെരേസാ മേ പ്രഖ്യാപിച്ചു. ബ്രെക്‌സിറ്റിനുശേഷമുള്ള ബ്രിട്ടന്റെ ഭാവി സുരക്ഷിതമാക്കാൻ ഇന്ത്യയുമായുള്ള വ്യാപാര കരാറുകൾക്കായി ഇന്ത്യയിലെത്തിയ തെരേസാമേയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ഇന്ത്യ-യുകെ ടെക് സമിറ്റ് 2016 ഉദ്ഘാടനം ചെയ്യവെയായിരുന്നു പ്രഖ്യാപനങ്ങൾ.
ഇന്ത്യക്കാർക്ക് യുകെ സന്ദർശിക്കുന്നതിന് വിസ ചട്ടങ്ങളിൽ ഇളവു പ്രഖ്യാപിക്കാതെ ഇന്ത്യയിൽ നിന്ന് കാര്യമായി ബിസിനസ് നേടാനാവില്ലെന്ന് വ്യക്തമായതോടെയാണ് ഇന്ത്യ സന്ദർശിച്ച് നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ അതിവേഗ വിസ ഉൾപ്പെടെ ഇന്ത്യക്കാർക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾ തെരേസാ മേയിൽ നിന്ന് ഉണ്ടായതെന്ന് വ്യക്തമാണ്. രാജ്യത്ത് സ്മാർട്ട് സിറ്റികൾ പ്രഖ്യാപിച്ച മോദി സർക്കാരിന് അക്കാര്യത്തിൽ ബ്രിട്ടന്റെ സഹായങ്ങളുണ്ടാകുമെന്നും മോദിയുടെ മണ്ഡലമായ വാരണാസിക്കും മധ്യപ്രദേശിനും പ്രത്യേക പരിഗണന നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഇന്ത്യ-യുകെ നഗര പങ്കാളിത്ത പദ്ധതിക്കും തുടക്കമുട്ടു. ഇതിന്റെ ഭാഗമായാണ് മോദിയുടെ മണ്ഡലമായാ വാരണാസിയുടെയും രാജ്യത്ത് പ്രഖ്യാപിച്ച സ്മാർട് സിറ്റികളുടേയും മുഖച്ഛായ മാറ്റുന്ന ഇടപെടലുകൾ ബ്രിട്ടന്റെ ഭാഗത്തുനിന്നും ഉണ്ടാവുക. ഇന്ത്യക്ക് ഇപ്പോൾ യുകെയുമായി ലോകത്തിലേക്കും തന്നെ ഏറ്റവും നല്ല വിസ സേവനങ്ങളാണുള്ളതെന്നും നിങ്ങളുടെ ആവശ്യങ്ങൾ ഞങ്ങൾ പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും വിസ നൽകൽ പ്രക്രിയ അതിവേഗത്തിലാക്കിയെന്നും തെരേസാ മേ പറഞ്ഞു.
ഇതോടൊപ്പം ഇന്ത്യക്കാർക്കായി രജിസ്‌ട്രേഡ് ട്രാവലർ സ്‌കീമും തെരേസാ മേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം രാജ്യത്തെ എയർപോർട്ടുകളിലെല്ലാം ബിസിനസ് ആവശ്യവുമായി അടിക്കടി യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് അതിവേഗ പാസേജ് ഉറപ്പാക്കുമെന്നും ഇതിന് കുറഞ്ഞ ഫോർമാലിറ്റികളേ ഉണ്ടാവൂ എന്നും മേ ഉറപ്പു നൽകി. ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാരവും നിക്ഷേപവും ഉണ്ടാകണമെന്നും രണ്ടുകൂട്ടരുടേയും സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഇതാവശ്യമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും തമ്മിൽ സൗരോർജ മേഖലയിൽ കഌൻ എനർജി ആർ ആൻഡ് ഡി സെന്റർ സ്ഥാപിക്കുമെന്നും ഇതിനായി ഒരു കോടി പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ വ്യക്തമാക്കി. ഇതുൾപ്പെടെ നിരവധി കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവയ്ക്കുന്നത്. ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് രംഗത്ത് ഒന്നരക്കോടി പൗണ്ടിന്റെ നിക്ഷേപവും ഇരുരാജ്യങ്ങളും ചേർന്ന് നടത്തും.
ഇന്നലെ രാത്രിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ മൂന്നുനാളത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയത്. വ്യാപാര കരാറുകളിൽ ഏർപ്പെടുന്നതിന്റെ ഭാഗമായി യൂറോപ്പിന് പുറത്ത് ആദ്യമായി ഇന്ത്യയിലേക്കാണ് മേ പറന്നിറങ്ങിയത് എന്നതുതന്നെ ഇന്ത്യയിലെ വ്യാപാര സാധ്യതകൾക്ക് അവർ വൻ പ്രധാന്യം കൽപ്പിക്കുന്നതിന്റെ തെളിവായി ബിസിനസ് വിദഗ്ദ്ധർ വിലയിരുത്തുന്നു. ഇന്ത്യക്കാരുടെ വിസ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഇന്ത്യയിൽ നിക്ഷേപം അത്ര എളുപ്പമാവില്ലെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ പ്രസംഗത്തിൽതന്നെ അതിവേഗ വിസ പ്രക്രിയയുടെ പ്രഖ്യാപനം മേയിൽ നിന്ന് ഉണ്ടായത്. ഇന്ത്യക്കാർക്ക് ഫാമിലി വിസ, വിദ്യാർത്ഥി വിസ കാര്യങ്ങളിലെ പ്രശ്‌നങ്ങളും യുകെ ഉടൻ പരിഹരിക്കുമെന്നും വിസ ലഭിക്കുന്നതിനുള്ള ചെലവുകൾ കുറയ്ക്കുമെന്നും ഇതിനുള്ള പ്രഖ്യാപനങ്ങളും ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.