- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ട് കൈകോർത്ത് നടന്നെങ്കിലും സെക്കൻഡുകൾ കൊണ്ട് കൂടിക്കാഴ്ച നിർത്തി; മാന്യമായി ബ്രിട്ടനിൽ ഒരു സ്വീകരണം തരാതെ ബന്ധത്തെക്കുറിച്ച് ചിന്തിക്കേണ്ടെന്ന് മുന്നറിയിപ്പ്; തെരേസ മേയും ട്രംപും ഇന്നലെ ഡാവോസിൽ കണ്ട് മുട്ടിയപ്പോൾ സംഭവിച്ചത്
വേൾഡ് എക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നതിനായി ഡാവോസിൽ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി. ട്രംപിന്റെ ബ്രിട്ടീഷ് സന്ദർശനവമായി ബന്ധപ്പെട്ട് വൻ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ഡാവോസിൽ വച്ച് ഇന്നലെ കണ്ടപ്പോൾ ഇരുവരും കണ്ട് കൈകോർത്ത് നടന്നെങ്കിലും സെക്കൻഡുകൾ കൊണ്ട് കൂടിക്കാഴ്ച നിർത്തിയെന്നാണ് റിപ്പോർട്ട്. മാന്യമായി ബ്രിട്ടനിൽ ഒരു സ്വീകരണം തരാതെ ബന്ധത്തെക്കുറിച്ച് ചിന്തിക്കേണ്ടെന്ന് ട്രംപ് മുന്നറിയിപ്പേകിയെന്നും സൂചനയുണ്ട്. ബ്രെക്‌സിറ്റിന് ശേഷം യുകെയും യുഎസുമായുള്ള പ്രത്യേക ബന്ധത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു തെരേസ സർക്കാർ ഒരു സ്റ്റേറ്റ് വിസിറ്റ് നടത്താനായി ഒരു വർഷം മുമ്പ് ട്രംപിനെ ക്ഷണിച്ചിരുന്നത്. എന്നാൽ അതിപ്പോൾ ഒരു പുലിവാലായി മാറിയിരിക്കുന്നുവെന്നാണ് ബ്രിട്ടീഷ് ഗവൺമെന്റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.ഇന്ന് വേൾഡ്
വേൾഡ് എക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നതിനായി ഡാവോസിൽ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി. ട്രംപിന്റെ ബ്രിട്ടീഷ് സന്ദർശനവമായി ബന്ധപ്പെട്ട് വൻ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ഡാവോസിൽ വച്ച് ഇന്നലെ കണ്ടപ്പോൾ ഇരുവരും കണ്ട് കൈകോർത്ത് നടന്നെങ്കിലും സെക്കൻഡുകൾ കൊണ്ട് കൂടിക്കാഴ്ച നിർത്തിയെന്നാണ് റിപ്പോർട്ട്. മാന്യമായി ബ്രിട്ടനിൽ ഒരു സ്വീകരണം തരാതെ ബന്ധത്തെക്കുറിച്ച് ചിന്തിക്കേണ്ടെന്ന് ട്രംപ് മുന്നറിയിപ്പേകിയെന്നും സൂചനയുണ്ട്.
ബ്രെക്‌സിറ്റിന് ശേഷം യുകെയും യുഎസുമായുള്ള പ്രത്യേക ബന്ധത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു തെരേസ സർക്കാർ ഒരു സ്റ്റേറ്റ് വിസിറ്റ് നടത്താനായി ഒരു വർഷം മുമ്പ് ട്രംപിനെ ക്ഷണിച്ചിരുന്നത്. എന്നാൽ അതിപ്പോൾ ഒരു പുലിവാലായി മാറിയിരിക്കുന്നുവെന്നാണ് ബ്രിട്ടീഷ് ഗവൺമെന്റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.ഇന്ന് വേൾഡ് എക്കണോമിക് ഫോറത്തിൽ വച്ച് കണ്ട് മുട്ടുമ്പോൾ ട്രംപ് ഫ്രാൻസ് പ്രസിഡന്റ് ഇമാനുവേൽ മാർകോണിനെ യുഎസ് സ്‌റ്റേറ്റ് വിസിറ്റിനായി ഔപചാരികമായി ക്ഷണിക്കുന്നത് ബ്രിട്ടന്റെ മുറിവിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമായിരിക്കുമെന്നും സൂചനയുണ്ട്.
അഞ്ചോ പത്തോ സെക്കൻഡ് മാത്രം നീണ്ട് നിന്ന ട്രംപും തെരേസയും തമ്മിലുള്ള സംഭാഷണത്തിൽ ട്രംപായിരുന്നു മേൽക്കൈ പുലർത്തിയിരുന്നതെന്നും ഇപ്പോഴത്തെയും മുമ്പത്തെും മുതിർന്ന ഗവൺമെന്റ് ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നു. ബ്രിട്ടീഷ് പത്രമാധ്യമങ്ങൾ തന്നെ രൂക്ഷമായി വിമർശിക്കുന്നുവെന്ന പരാതി കഴിഞ്ഞ വർഷം തെരേസയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ട്രംപ് യുകെ സന്ദർശിക്കുകയാണെങ്കിൽ തെരുവുകളിൽ ശക്തമായ പ്രതിഷേധം അഭിമുഖീകരിക്കേണ്ടി വരുമെന്ന ഭീഷണി ശക്തമാവുന്നുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ തനിക്ക് യുകെയിൽ ഊഷ്മളമായ സ്വീകരണം ഉറപ്പ് തരാൻ തെരേസക്ക് സാധിച്ചാൽ മാത്രമേ താൻ യുകെ സന്ദർശിക്കുകയുള്ളുവെന്നാണ് ഇന്നലെ ട്രംപ് തെരേസക്ക് മുമ്പിൽ വ്യവസ്ഥ വച്ചിരിക്കുന്നത്. ബ്രെക്‌സിറ്റിന് ശേഷം തെരേസയും ട്രംപു തമ്മിലുള്ള ബന്ധം കൂടുതൽ വളർന്നിരുന്നുവെങ്കിലും ഈ അടുത്ത കാലത്ത് ചില പ്രശ്‌നങ്ങളിൽ ഇരു നേതാക്കളും തമ്മിലുണ്ടായ കടുത്ത അഭിപ്രായ വ്യത്യാസം യുഎസിനും യുകെയ്ക്കും ഇടയിൽ വൻ അകലമുണ്ടാക്കിയിരുന്നു. ഇന്റലിജൻസ് ലീക്ക്, ഇറാൻന്യൂക്ലിയർ ഡീൽ, മാഞ്ചസ്റ്ററിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണം, ബ്രിട്ടനിലെ തീവ്ര വലതുപക്ഷ മുസ്ലീവിരുദ്ധ ആക്ടിവിസ്റ്റിന്റെ ട്വീറ്റ് ട്രംപ് റീ ട്വീറ്റ് ചെയ്തത്, തുടങ്ങിവയെ തെരേസ പരസ്യമായി രൂക്ഷമായി വിമർശിച്ചത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.ആ ദേഷ്യം ഇപ്പോഴും അദ്ദേഹത്തിനുണ്ടെന്നാണ് ബ്രിട്ടീഷ് ഒഫീഷ്യലുകൾ വിശ്വസിക്കുന്നത്.