- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരേസ മേയുടെ സന്ദർശനം മോദിയുടെ മനസ് മാറ്റിയില്ല; ഇന്ത്യയും ബ്രിട്ടനും പിണക്കത്തിലെന്ന സൂചനയുമായി ഇന്ത്യൻയാത്ര സംഘാംഗമായ കോബ്ര ബിയർ രാജാവ്; സുഹൃത്തുക്കളാകാൻ കഴിഞ്ഞേക്കില്ലെന്നു നിർമ്മല സീതരാമനും ബിബിസിയിലൂടെ വെളിപ്പെടുത്തുന്നത് ബ്രിട്ടന്റെ നിരാശ
ലണ്ടൻ: തുടരെ മൂന്നുവട്ടം ഇന്ത്യയിൽ സന്ദർശനം നടത്തിയിട്ടും കാര്യമായ പ്രയോജനം കിട്ടാതെ വന്നപ്പോഴാണ് സ്ഥാനം ഒഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് മനസ്സിലായത്, ഇന്ത്യ പഴയ ഇന്ത്യ അല്ലെന്ന്. ഇക്കാര്യം ഇനിയും മനസ്സിലാകാത്ത ഇപ്പോഴത്തെ പ്രധാനമന്ത്രിയാകട്ടെ ഒരുപാടു മോഹങ്ങളുമായി ബ്രെക്‌സിറ്റ് ക്ഷീണം തീർക്കാൻ ആദ്യ ലഭിച്ച അവസരത്തിൽ തന്നെ ഇന്ത്യക്കു യാത്ര തിരിക്കുകയൂം ചെയ്തു. എന്നാൽ ഇന്ത്യയുടെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാതെ അടിക്കടിയുള്ള ഈ സന്ദർശനങ്ങൾ വഴി കാര്യമായ പ്രയോജനം ഒന്നും ഉണ്ടാകാൻ പോകുന്നില്ലെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. പക്ഷെ പ്രഖ്യാപിച്ച സന്ദർശനം ഒഴിവാക്കുന്നത് അതിലേറെ ക്ഷീണം ചെയ്യും എന്ന് വ്യക്തമായപ്പോൾ മുൻകൂട്ടി പ്രഖ്യാപിച്ച നൂറിന് പകരം വെറും 30 പേരുടെ കച്ചവട സംഘവുമായാണ് ഒടുവിൽ തെരേസ ഇന്ത്യയിൽ എത്തിയത്. എന്നാൽ ഈ സന്ദർശനം വഴി ഇരു രാജ്യങ്ങൾക്കും ഗുണകരമായ ചില പ്രഖ്യാപനങ്ങൾ ഉണ്ടായി എന്ന് സൂചന പുറത്തു വന്നിരുന്നെങ്കിലും സംഘ അംഗമായിരുന്ന ബിയർ രാജാവ് പ്രഭു ബിലിമോറിയ തന
ലണ്ടൻ: തുടരെ മൂന്നുവട്ടം ഇന്ത്യയിൽ സന്ദർശനം നടത്തിയിട്ടും കാര്യമായ പ്രയോജനം കിട്ടാതെ വന്നപ്പോഴാണ് സ്ഥാനം ഒഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് മനസ്സിലായത്, ഇന്ത്യ പഴയ ഇന്ത്യ അല്ലെന്ന്. ഇക്കാര്യം ഇനിയും മനസ്സിലാകാത്ത ഇപ്പോഴത്തെ പ്രധാനമന്ത്രിയാകട്ടെ ഒരുപാടു മോഹങ്ങളുമായി ബ്രെക്‌സിറ്റ് ക്ഷീണം തീർക്കാൻ ആദ്യ ലഭിച്ച അവസരത്തിൽ തന്നെ ഇന്ത്യക്കു യാത്ര തിരിക്കുകയൂം ചെയ്തു. എന്നാൽ ഇന്ത്യയുടെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാതെ അടിക്കടിയുള്ള ഈ സന്ദർശനങ്ങൾ വഴി കാര്യമായ പ്രയോജനം ഒന്നും ഉണ്ടാകാൻ പോകുന്നില്ലെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. പക്ഷെ പ്രഖ്യാപിച്ച സന്ദർശനം ഒഴിവാക്കുന്നത് അതിലേറെ ക്ഷീണം ചെയ്യും എന്ന് വ്യക്തമായപ്പോൾ മുൻകൂട്ടി പ്രഖ്യാപിച്ച നൂറിന് പകരം വെറും 30 പേരുടെ കച്ചവട സംഘവുമായാണ് ഒടുവിൽ തെരേസ ഇന്ത്യയിൽ എത്തിയത്. എന്നാൽ ഈ സന്ദർശനം വഴി ഇരു രാജ്യങ്ങൾക്കും ഗുണകരമായ ചില പ്രഖ്യാപനങ്ങൾ ഉണ്ടായി എന്ന് സൂചന പുറത്തു വന്നിരുന്നെങ്കിലും സംഘ അംഗമായിരുന്ന ബിയർ രാജാവ് പ്രഭു ബിലിമോറിയ തന്നെ തെരേസക്ക് എതിരെ നിലപാട് എടുക്കുമ്പോൾ കാമറോണിനെ പോലെ തെരേസ മേയുടെ സന്ദർശനവും സമയം പോക്കായിരുന്നു എന്നാണ് കൂടുതലായി വെളിപ്പെടുന്നത്. ഇതിനു അടിവരയിട്ടു കേന്ദ്ര മന്ത്രി സീതാരാമൻ തന്നെ ഇന്ത്യ ഒരിക്കലും ബ്രിട്ടന്റെ പഴയകാല സഹയാത്രിക ആയിരിക്കില്ലെന്നും വ്യക്തമാക്കിയതോടെ കാര്യങ്ങൾ ഏറെക്കുറെ ഉറപ്പിക്കാവുന്ന നിലയിലേക്ക് നീങ്ങുകയാണ്.
കഴിഞ്ഞ ആഴ്ച ഇന്ത്യ സന്ദർശനം പൂർത്തിയാക്കി മടങ്ങി എത്തിയ സംഘത്തിലെ അംഗം ആയിരുന്ന ബിലിമോറിയ ആണ് തെരേസയുടെ കർക്കശ നിലപാട് മൂലം ഇന്ത്യയുടെ സൗഹാർദ്ദം നേടിയെടുക്കുന്നതിൽ ഉണ്ടായ പരാജയം വെളിപ്പെടുത്തുന്നത്. സന്ദർശനത്തിന് മുൻപ് തന്നെ സ്റ്റുഡന്റ് വിസ അനുവദിക്കുന്ന കാര്യത്തിൽ ബ്രിട്ടൻ എടുക്കുന്ന കർക്കശ നിലപാടിൽ അയവു വരുത്തണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അയവ് വരുത്താൻ തയ്യാറാകാത്ത കാലത്തോളം കച്ചവടം മാത്രം ലക്ഷ്യമിട്ടുള്ള വരവ് ഗുണകരം ആകില്ലെന്നും ഇന്ത്യ പരോക്ഷ സൂചന പലവട്ടം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തന്റെ കടുപിടുത്തം ഉപേക്ഷിക്കാൻ തയ്യാറാകാത്ത തെരേസ മേ ഇന്ത്യയിൽ വച്ച് തന്നെ തന്റെ നിലപാട് ഒട്ടും മയമില്ലാത്ത നിലയിൽ പലവട്ടം വെളിപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി നയത്തിൽ മാറ്റം വേണമെന്ന് തനിക്കും തോന്നിത്തുടങ്ങിയെന്നു ഭരണത്തിന്റെ അവസാന നാളുകളിൽ ഡേവിഡ് കാമറോൺ സ്വകാര്യമായി തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബിലിമോറിയ പറയുമ്പോൾ കുറ്റം തെരേസയുടെ ശിരസ്സിൽ മാത്രമായി ചാർത്തപ്പെടുകയാണ്.
കാരണം ഭരണം തുടങ്ങിയ നാളിൽ തന്നെ ചിരകാല സുഹൃത്ത് എന്ന നിലയിൽ ധന സെക്രട്ടറി സ്ഥാനം ഏൽപ്പിച്ചു കൊടുത്ത ഫിലിപ്പ് ഹമ്മാണ്ട് തന്നെ വിദ്യാർത്ഥി വിസയുടെ കാര്യത്തിൽ ഇളവ് വേണമെന്ന് പറഞ്ഞു തെരേസയുമായി ഉടക്കിലാണ്. ഈ ഉടക്ക് മൂലം ബാങ്ക് ഓഫ് ഗവർണർ സ്ഥാനത്തു നിന്നും മാർക്ക് കാർണിയെ മാറ്റാൻ തുനിഞ്ഞിറങ്ങിയ തെരേസക്ക് പരാജയം രുചിക്കേണ്ടിയും വന്നത് പഴയ കഥയല്ല. ഈ സാഹചര്യത്തിൽ മൊത്തം കുടിയേറ്റ സംഖ്യയിൽ നിന്നും വിദ്യാർത്ഥികളുടേ എണ്ണം എടുത്തു മാറ്റണമെന്നാണ് മിക്കവരും ആവശ്യപ്പെടുന്നത്. എന്നാൽ ദീർഘകാലം ആഭ്യന്തര സെക്രട്ടറി ആയിരുന്ന തെരേസക്ക് ഇത് തന്റെ മാത്രം പോളിസി എന്ന നിലയിൽ ഒറ്റ ദിവസം വാക്ക് മാറ്റം നടത്താനും കഴിയുന്നില്ല. ഈ വൈരുധ്യത്തിന്റെ ഇടയിൽ പെട്ട് കുരുങ്ങുകയാണ് ഇപ്പോൾ ഇന്ത്യ ബ്രിട്ടീഷ് ബന്ധം എന്ന് അനുമാനിക്കുകയാകും കൂടുതൽ ഉചിതം.
അതേ സമയം സന്ദർശനം വൻവിജയം ആയിരുന്നു എന്ന മട്ടിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ നിജസ്ഥിതി കൂടിയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. സന്ദർശനം സമാപിക്കുന്ന ഘട്ടത്തിൽ ഒരു ബില്യൺ പൗണ്ട് മൂല്യമുള്ള കച്ചവട കരാറുകളും 1300 ജോലികളും സന്ദർശനത്തിന്റെ ഭാഗമായി യാഥാർഥ്യമാകുന്നു എന്നാണ് ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഇതിൽ 300 മില്യൺ പൗണ്ട് മൂലധനത്തിൽ നിക്ഷേപം നടത്താൻ ഇരിക്കുന്ന കൊച്ചിയിലെ ക്ലൗഡ് പാട് ഇലക്രോണിക് പാർക്കും ഉൾപ്പെടുന്നു. സന്ദർശനത്തിന്റെ രണ്ടാം പാദത്തിൽ സാരിയണിഞ്ഞു ബാംഗ്ലൂരിൽ ശിവ ക്ഷേത്ര ദർശനം നടത്തിയും തെരേസ മാദ്ധ്യമങ്ങളുടെയും ഇന്ത്യൻ സമൂഹത്തിന്റെയും പ്രീതി പിടിച്ചു പറ്റാനും ശ്രമം നടത്തിയതും കൗതുകമുണർത്തിയിരുന്നു. എന്നാൽ ഈ നേട്ടങ്ങൾ ഒക്കെ കുറച്ചു കാണിക്കാൻ പര്യാപതമാണ് ഇപ്പോൾ പ്രഭു ബിലിമോറിയയും മന്ത്രി സീതാരാമനും നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകൾ. ഇവ ക്രോഡീകരിച്ചുള്ള പ്രത്യേക പരിപാടി അടുത്ത ഞായറാഴ്ച ബി ബി സി 4 സംപ്രേഷണം ചെയ്യുന്നതോടെ ഇൻഡോ ബ്രിട്ടീഷ് ബന്ധത്തിന്റെ കൂടുതൽ തലങ്ങൾ ചർച്ച ചെയ്യപ്പെടും എന്നുറപ്പാണ്.
ബ്രിട്ടനിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള കോബ്ര ബിയറിന്റെ ഉൽപ്പാദകൻ കൂടിയായ ബിലിമോറിയ കഴിഞ്ഞ 20 വർഷമായി വ്യത്യസ്ത പ്രധാനമന്ത്രിമാരുടെ സംഘത്തിൽ അംഗമായി ഇന്ത്യൻ സന്ദർശനം നടത്തിയ പാരമ്പര്യം കൂടി അവകാശപ്പെടുന്നുണ്ട്. യൂറോപ്പിനുള്ള പ്രാധാന്യം കൂടി പരിഗണിച്ചാണ് മുൻപ് ഇന്ത്യൻ കമ്പനികൾ ബ്രിട്ടനിൽ നിക്ഷേപം നടത്തിയിരുന്നതെന്നും ബ്രെക്‌സിറ്റ് സംഭവിച്ചതോടെ ഈ അദൃശ്യ പാലം തകർന്നിരിക്കുകയാണെന്നും ബിലിമോറിയ കുറ്റപ്പെടുത്തുന്നു. ഈ സാധ്യതയിൽ ബ്രിട്ടനെ മികച്ച വ്യാപാര, വാണിജ്യ പങ്കാളിയായി ഇന്ത്യ ഒരു കാരണവശാലും കണക്കാക്കാൻ ഇടയിലെന്നും ഇദ്ദേഹം റേഡിയോ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. കുടിയേറ്റത്തിൽ വ്യാപകമായ ഇരട്ടത്താപ്പാണ് ബ്രിട്ടൻ കാട്ടിയതെന്നും അദ്ദേഹം ആരോപിക്കുന്നു. ചൈനയിൽ നിന്നും എത്തുന്ന അതി സമ്പന്നരായ വിദ്യാർത്ഥികൾക്ക് അനേകം ഇളവുകൾ നൽകിയപ്പോൾ ആ സാധ്യത ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയില്ലെന്നും ബിലിമോറിയ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യങ്ങൾ ഗൗരവത്തോടെ ഇന്ത്യ കണ്ടതിന്റെ ഫലമാണ് വിസ നിയന്ത്രണ ഇളവ് ഉണ്ടെങ്കിൽ മാത്രം ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് സംസാരിക്കാം എന്ന് മുൻകൂർ പ്രഖ്യാപിച്ചതും. ഇത്തരത്തിൽ രണ്ടു തട്ടിൽ കാര്യങ്ങൾ കണ്ടതാണ് പ്രശനം വൈകാരികമായി മാറാൻ ഇടയായതെന്നും യുകെ കൗൺസിൽ ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ്‌സ് അഫെർസ് പ്രസിഡന്റ് കൂടിയായ ബിലിമോറിയ ചൂണ്ടിക്കാട്ടുന്നു.
ആഭ്യന്തര സെക്രട്ടറി ആയിരുന്നപ്പോൾ തെരേസ നടത്തിയ പ്രസ്താവനകൾ തികവും നെഗറ്റീവ് ആയിരുന്നു. അതിന്റെ ഫലമാണ് ഇപ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങൾ ബ്രിട്ടനോട് മുഖം തിരിക്കാൻ പ്രധാന കാരണമായി മാറുന്നത്. കടുത്ത നിയന്ത്രണം മൂലം ഇപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കേവലം 20000 താഴെ മാത്രമാണ്. തെരേസ നടത്തിയ പ്രസ്താവനയിൽ ബിരുദം നേടിയ ഉടൻ രാജ്യം വിടണം എന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ വാർത്ത ആയപ്പോൾ ഞങ്ങളുടെ പണം പഠനമെന്ന പേരിൽ എടുത്ത ശേഷം പുറത്തു പൊയ്‌ക്കൊള്ളൂ എന്ന മട്ടിലാണ് തലക്കെട്ടായി പിറന്നത്. എന്നാൽ മനം മാറിയ കാമറോണിന്റെ ചിന്ത പോലുള്ള ഒന്ന് എക്കാലവും വിസ നയവുമായി ഇന്ത്യ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ബ്രിട്ടന്റെ ഭാഗത്തു നിന്നും ഉണ്ടായതുമില്ല. ഈ അന്തരം നാൾക്കു നാൾ വളരുകയും ചെയ്തു. ഇതിനു അറുതി വരുത്തണം എന്ന ആഗ്രഹത്തോടെ ഇന്ത്യ വിസ നയം മാറ്റാൻ തെരേസയോട് ആവശ്യപ്പെട്ടെങ്കിലും അതിന്റെ വൈകാരിക വ്യാപ്തി ശരിയായ അളവിൽ മനസ്സിലാക്കുന്നതിൽ തെരേസയുടെ ടീം പരാജയപ്പെട്ടു എന്നും ബിലിമോറിയ നിരീക്ഷിക്കുമ്പോൾ ഇരു രാജ്യങ്ങൾക്കും ഇടയിൽ ശക്തമായ പിണക്കം ഉണ്ടെന്നു കൂടിയാണ് പുറം ലോകത്തിനു ബോധ്യമാകുന്നത്.