- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പച്ച മീനും പച്ചയിറച്ചിയും ബ്ലെയ്ഡ് കൊണ്ട് കീറിമുറിച്ചു കഴിക്കും; കായംകുളം മത്സ്യമാർക്കറ്റിലെ വേസ്റ്റുകൾ ഭക്ഷിച്ച് നടന്ന യുവതിയെ തെരുവോരം ഏറ്റെടുക്കുന്നു
ആലപ്പുഴ : പാചകവാതകത്തിന്റെ ദൗർലഭ്യവും വിലക്കയറ്റവും വിറകിന്റെ ക്ഷാമവും നേപ്പാളിൽനിന്നുള്ള ഈ യുവതിക്ക് പ്രശ്‌നമല്ല. കാരണം ഇവർക്ക് ആഹാരസാധനങ്ങൾ പാകം ചെയ്ത് കഴിക്കുന്നത് ഇഷ്ടമല്ല. പകരം പച്ച മീനും പച്ച മാംസവുമാണ് ഇവരുടെ ഇഷ്ടഭോജനം. കഴിഞ്ഞ രണ്ടുവർഷമായി കായംകുളം പട്ടണത്തിലും മീൻചന്തയിലുമായി കണ്ടുവരുന്ന യുവതിയുടെ പ്രധാന ആഹാരം പച്ചമ
ആലപ്പുഴ : പാചകവാതകത്തിന്റെ ദൗർലഭ്യവും വിലക്കയറ്റവും വിറകിന്റെ ക്ഷാമവും നേപ്പാളിൽനിന്നുള്ള ഈ യുവതിക്ക് പ്രശ്‌നമല്ല. കാരണം ഇവർക്ക് ആഹാരസാധനങ്ങൾ പാകം ചെയ്ത് കഴിക്കുന്നത് ഇഷ്ടമല്ല. പകരം പച്ച മീനും പച്ച മാംസവുമാണ് ഇവരുടെ ഇഷ്ടഭോജനം.
കഴിഞ്ഞ രണ്ടുവർഷമായി കായംകുളം പട്ടണത്തിലും മീൻചന്തയിലുമായി കണ്ടുവരുന്ന യുവതിയുടെ പ്രധാന ആഹാരം പച്ചമീനും പച്ചയിറച്ചിയുമാണ്. ദിവസം മുഴുവൻ തെരുവിൽ അലയുന്ന ഇവർ മറ്റു യാതൊന്നും കഴിക്കുന്നതായി നാട്ടുകാർ കണ്ടിട്ടില്ല. കൈയിൽ കരുതിയ ബ്ലെയ്ഡ് കഷണവുമായി മൽസ്യമാർക്കറ്റിലെത്തുന്ന യുവതി മീനും ഇറച്ചിയും ശേഖരിച്ച് സർക്കാർ ആശുപത്രി വരാന്തയിലെത്തി മുറിച്ചു ഭക്ഷിക്കുകയാണ് പതിവ്.
തെരുവിൽനിന്നും യാത്രക്കാർ നൽകുന്ന നാണയത്തുട്ടുകൾ ഇതിനായി കച്ചവടക്കാർക്ക് നൽകുകയും ചെയ്യും. കഴിഞ്ഞ രണ്ടുവർഷമായി യുവതി കായംകുളത്തും പരിസരത്തും തങ്ങിവരുകയാണ്. മീനും ഇറച്ചിയും സുലഭമായി ലഭിക്കുന്നതു കൊണ്ട് യുവതി മാർക്കറ്റ് വിട്ട് എവിടെയും പോകാറില്ല. യാത്രക്കാർക്കും നാട്ടുകാർക്കും ഇവരുടെ ഭക്ഷണരീതി കാണുമ്പോൾ അറപ്പുളവാകുമെങ്കിലും ഇറച്ചി ഭക്ഷിച്ച് വിശപ്പടക്കുന്ന യുവതിയുടെ സംതൃപ്തി ഒന്നു വേറെ തന്നെയാണ്.
നേരത്തെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചുറ്റിയടിച്ചിരുന്ന ഇവർ ഇറച്ചിയും മീനും ലഭിക്കുന്ന സ്ഥലം തേടിയാണ് കായംകുളം മാർക്കറ്റിലെത്തിയത്. 30 വയസ് പ്രായം തോന്നുന്ന യുവതി അന്യസംസ്ഥാനത്തുനിന്നും ട്രെയിനിൽ എത്തിയതാണെന്ന് കരുതുന്നു. ഇവരുടെ സംരക്ഷണം ഏറ്റെടുക്കാൻ കൊച്ചിയിൽനിന്നും തെരുവോരം മുരുകനും സംഘവും കഴിഞ്ഞ ദിവസം കായംകുളത്തെത്തിയിരുന്നു. കായംകുളത്തുനിന്നും ഇവരെ കുറിച്ച് ഒരു പ്രാദേശിക പത്രപ്രവർത്തകൻ നൽകിയ വിവരം അനുസരിച്ചാണ് മുരുകൻ എത്തിയത്.
തെരുവിലെ അനാഥരെ സംരക്ഷിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ച മുരകന് യുവതിയെ ഏറ്റെടുക്കുന്നതിൽ യാതൊരു വൈമനസ്യവുമില്ല. കായംകുളത്തും പരിസര പ്രദേശത്തുമുള്ള ചില സന്നദ്ധ സംഘടനകൾ യുവതിയെ സംരക്ഷിക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് മുരുകനെത്തിയത്.