- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ ഫോണിലുണ്ടെന്ന് തെറ്റിധരിപ്പിച്ച് ഏഴു വയസ്സുകാരിയെ വിശ്വസിപ്പിച്ചു; സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയോട് കാട്ടിയത് ഞെട്ടിപ്പിക്കുന്ന ക്രൂരത; സാക്ഷികളെ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് ഊരുന്ന പരിപാടി ഈ കേസിൽ നടന്നില്ല; തേവലക്കര ഹാരീസിന് ഇനി 25 കൊല്ലം ജയിൽവാസം
കരുനാഗപ്പള്ളി: ഏഴ് വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 25 വർഷം ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷയും വിധിക്കുമ്പോൾ ചർച്ചയാകുന്നത് പൊലീസിന്റെ അതിശക്തമായ ഇടപെടൽ. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയാകും.
കരുനാഗപ്പള്ളി പോക്സോ കോടതി സ്പെഷൽ ജഡ്ജി എ. ഷാജഹാനാണ് വിധി പ്രസ്താവിച്ചത്. ചവറ തേവലക്കര സ്വദേശി ഹാരിസ് എന്ന ജാരിസിനെയാണ് (35) കോടതി ശിക്ഷിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശിക്ഷിക്കപ്പെടുന്നത്. നാലുതവണ കാപ കേസിൽ ജയിലിലായിരുന്നു ഹാരീസ്.
നിലവിൽ ഇരുപതോളം കേസുകളിൽ വിചാരണ നേരിടുന്നുണ്ട്. പല കേസുകളിലും സാക്ഷികളെ ഭീഷണിപ്പെടുത്തി കോടതിയിൽ മൊഴി മാറ്റിപ്പറയിപ്പിച്ച് ശിക്ഷയിൽനിന്ന് രക്ഷപ്പെട്ടുന്ന കുറ്റവാളിയാണ് ഇയാൾ. ഈ പോക്സോ കേസിലും ഇത്തരം തന്ത്രങ്ങൾ പയറ്റാൻ ഹാരിസ് ശ്രമിച്ചു. എന്നാൽ പൊലീസിന്റെ കരുതലുകൾ ഇതെല്ലാം അപ്രസക്തമാക്കി.
2018 സെപ്റ്റംബർ 22നായിരുന്നു പീഡനം. വൈകീട്ട് സ്കൂൾ ബസിൽ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിനിരയാക്കി എന്നാണ് പ്രോസിക്യൂഷൻ കേസ്. തെക്കുംഭാഗം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സാഹചര്യത്തെളിവുകളെല്ലാം കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായിരുന്നു.
ബലാത്സംഗത്തിനുശേഷം റോഡിൽ ഇറക്കിവിട്ട പെൺകുട്ടിയെ സമീപവാസിയായ വീട്ടമ്മ കാണുകയും സ്കൂൾ ഐ.ഡി കാർഡിൽനിന്ന് ലഭിച്ച നമ്പർ വഴി വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. ഈ വീട്ടമ്മയും പെൺകുട്ടിയുടെ വീട്ടുകാരും ശക്തമായ സമ്മർദങ്ങളെ അതിജീവിച്ചാണ് കോടതിയിൽ കേസിന് അനുകൂലമായ മൊഴി നൽകിയത്. ചവറ, തേവലക്കര, തെക്കുംഭാഗം പ്രദേശങ്ങളിലായുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഹരീസ്.
തെക്കുംഭാഗം പൊലീസ് ഇൻസ്പെക്ടർ ജയകുമാർ രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് കോടതിയിൽ ഹാജരായി.വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് സ്കൂൾ ബസിൽ വന്നിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ മാതാവിനോട് സംസാരിക്കുകയാണ് എന്നമട്ടിൽ മൊബൈൽ ചെവിയിൽവച്ച് മോളെന്റെ കൂടൊണ്ട്, കൊണ്ടുവരാം എന്ന് പറഞ്ഞ് ബൈക്കിൽ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് എത്തിച്ച് മൃഗീയമായ പീഡനത്തിനിരയാക്കിയതാണ് പ്രേസിക്യൂഷൻ കേസ്. പീഡനത്തിനിടയിൽ കരഞ്ഞ കുട്ടിയെ ജാരിസ ്ഭീഷണിപ്പെടുത്തി
തെക്കുംഭാഗം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സാഹചര്യത്തെളിവുകളെല്ലാം കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായിരുന്നു. ഇതിനൊപ്പം സാക്ഷി മൊഴികൾ ഭീഷണിക്ക് മുമ്പിൽ മാറാതിരിക്കാനുള്ള നടപടികളും പൊലീസ് എടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ