- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയന്തിയിൽ വിശ്വസിക്കാത്തവർ എന്തിന് ശ്രീകൃഷ്ണന്റെ പിറന്നാൾ ആഘോഷിക്കുന്നു! തിടമ്പ് നൃത്തം തളിപ്പറമ്പ് തൃച്ഛംബരം ക്ഷേത്രോൽസവത്തിലെ ആചാരാനുഷ്ഠാനം; നമുക്ക് ജാതിയില്ല എന്ന സിപിഐ(എം) ഘോഷയാത്രയിൽ വിവാദം തുടരുന്നു
കണ്ണൂർ: നമുക്ക് ജാതിയില്ല എന്ന മുദ്രാവാക്യം ഉയർത്തി ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സിപിഐ.(എം). തളിപ്പറമ്പ് ബക്കളത്ത് നടത്തിയ സാംസ്കാരിക ഘോഷയാത്രയിലെ തിടമ്പ് നൃത്ത വിവാദം കൊഴുപ്പിക്കാൻ ആർ.എസ്. എസ്. ഹൈന്ദവ വിശ്വാസികളും സമുദായ സംഘടനകളും ശക്തമായി തിടമ്പ് നൃത്ത വിവാദത്തിൽ രംഗത്ത് വന്നതോടെയാണ് ആർ.എസ്.എസ്. സംഘപരിവാർ സംഘടനകൾ സജീവമായി രംഗെത്തത്തിയത്. പ്രസിദ്ധമായ തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ കൃഷ്ണ ബലരാമന്മാരുടെ തിടമ്പ് നൃത്തത്തെ ഘോഷയാത്രയിൽ അവരിപ്പിച്ചതാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. തൃച്ഛംബരം ഉത്സവത്തോടനുബന്ധിച്ച് പ്രധാന ചടങ്ങായ തിടമ്പ് നൃത്തം പൂക്കോത്ത് നടയിലാണ് നടക്കാറുള്ളത്. ശ്രീകൃഷ്ണന്റേയും ബലരാമന്റേയും തിടമ്പുകൾ തലയിലേറ്റി നൃത്തം വെക്കുന്ന ചടങ്ങാണിത്. ഈ ചടങ്ങിന്റെ അനുകരണമാണ് സിപിഐ.(എം). നടത്തിയ ഘോഷയാത്രയിൽ കടമ്പേരി മുതൽ ബക്കളം വരെ നടന്നതെന്നായിരുന്നു ആക്ഷേപം. തിടമ്പു നൃത്ത വിവാദം പെട്ടെന്ന് അണയുമെന്ന് തോന്നുന്നില്ല. ഉത്തര കേരളത്തിലെ വിവിധ ക്ഷേത്ര സമിതികളും
കണ്ണൂർ: നമുക്ക് ജാതിയില്ല എന്ന മുദ്രാവാക്യം ഉയർത്തി ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സിപിഐ.(എം). തളിപ്പറമ്പ് ബക്കളത്ത് നടത്തിയ സാംസ്കാരിക ഘോഷയാത്രയിലെ തിടമ്പ് നൃത്ത വിവാദം കൊഴുപ്പിക്കാൻ ആർ.എസ്. എസ്. ഹൈന്ദവ വിശ്വാസികളും സമുദായ സംഘടനകളും ശക്തമായി തിടമ്പ് നൃത്ത വിവാദത്തിൽ രംഗത്ത് വന്നതോടെയാണ് ആർ.എസ്.എസ്. സംഘപരിവാർ സംഘടനകൾ സജീവമായി രംഗെത്തത്തിയത്.
പ്രസിദ്ധമായ തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ കൃഷ്ണ ബലരാമന്മാരുടെ തിടമ്പ് നൃത്തത്തെ ഘോഷയാത്രയിൽ അവരിപ്പിച്ചതാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. തൃച്ഛംബരം ഉത്സവത്തോടനുബന്ധിച്ച് പ്രധാന ചടങ്ങായ തിടമ്പ് നൃത്തം പൂക്കോത്ത് നടയിലാണ് നടക്കാറുള്ളത്. ശ്രീകൃഷ്ണന്റേയും ബലരാമന്റേയും തിടമ്പുകൾ തലയിലേറ്റി നൃത്തം വെക്കുന്ന ചടങ്ങാണിത്. ഈ ചടങ്ങിന്റെ അനുകരണമാണ് സിപിഐ.(എം). നടത്തിയ ഘോഷയാത്രയിൽ കടമ്പേരി മുതൽ ബക്കളം വരെ നടന്നതെന്നായിരുന്നു ആക്ഷേപം.
തിടമ്പു നൃത്ത വിവാദം പെട്ടെന്ന് അണയുമെന്ന് തോന്നുന്നില്ല. ഉത്തര കേരളത്തിലെ വിവിധ ക്ഷേത്ര സമിതികളും പ്രത്യേകിച്ച് നമ്പൂതിരി സമുദായവും വിവാദത്തിലേർപ്പെട്ട് രംഗത്തെത്തിയിരിക്കയാണ്. തൃച്ഛംബരം ശ്രീകൃഷ്ണ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലേയും പ്രതിഷേധമുയർന്നു. ശ്രീകൃഷ്ണ നാമജപ മന്ത്രങ്ങൾ ഉരുവിട്ട് തൃച്ഛംബരം ക്ഷേത്ര പരിസരത്തു നിന്ന് പുറപ്പെട്ട് നഗര പ്രദക്ഷിണം നടത്തിയാണ് വിശ്വാസികൾ പ്രതിഷേധിച്ചത്. മതത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ പൊതു നിരത്തുകളിലും സ്റ്റേജുകളിലും അവതരിപ്പിക്കുന്നത് തടയാൻ നിയമ നിർമ്മാണം കൊണ്ടു വരണമെന്ന് അവർ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ദേവസ്വം മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി അയച്ചിട്ടുണ്ട്. ഒരു ജനതയുടെ വികാരങ്ങൾ ഇത്തരത്തിൽ വ്രണപ്പെടുത്തുന്നത് തടയാൻ നിയമനിർമ്മാണങ്ങൾ അനിവാര്യമായിരിക്കയാണെന്ന് അവർ പറയുന്നു.
കോൺഗ്രസ്സ് അനുകൂല ദേവസ്വം സ്റ്റാഫ് യൂനിയന്റെ മലബാർ ഘടകവും സിപിഐ.(എം). ഘോഷയാത്രയിലെ തിടമ്പു നൃത്തത്തെ അപലപിച്ച് രംഗത്തു വന്നിട്ടുണ്ട്. രാഷ്ട്രീയ കിട മത്സരങ്ങൾക്കു വേണ്ടി ക്ഷേത്ര ആരാധനാ രീതികൾ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സമൂഹത്തിലെ വിശ്വാസങ്ങളേയും ആചാരങ്ങളേയും തെരുവിൽ അവഹേളിക്കുന്നതും വികലമാക്കുന്നതും പ്രതിഷേധാർഹമാണെന്ന് സംഘടന വിലയിരുത്തി. മണ്ണാൻ വണ്ണാൻ സമുദായവും കോലധാരീ സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളും ആചാരാനുഷ്ഠാനങ്ങളെ തെരുവിലിറക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്.
ശ്രീകൃഷ്ണാ ജയന്തി ശോഭായാത്രയെ തകർക്കാൻ ആചാരാനുഷ്ഠാനങ്ങളെ പരസ്യമായി അവഹേളിച്ച സിപിഐ.(എം). നബി ദിന റാലിക്കും ഓശാന പെരുന്നാളിനും എതിരെ തിരിയുന്ന കാലം വിദൂരമല്ലെന്ന് ഹിന്ദു ആചാര സംരക്ഷണ സമിതി ജനറൽ കൺവീനർ വത്സൻ തില്ലങ്കേരി ആരോപിച്ചു. സിപിഐ.(എം). നിലപാട് സാമൂഹ്യ ജീവിതത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ഇത് കേവലം ഹിന്ദുക്കളുടെ വിശ്വാസത്തിനെതിരെയുള്ള കടന്നു കയററം മാത്രമല്ല. കമ്യൂണിസ്റ്റ് സർവ്വാധിപത്യമുള്ള രാജ്യങ്ങളിൽ മതപരമായ വിശ്വാസങ്ങളേയും ആചാരങ്ങളേയും അടിച്ചമർത്തുന്നതു പോലെ കേരളത്തിലും അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണ് സിപിഐ.(എം). ന്റെ ലക്ഷ്യം. സാധാരണ കമ്യൂണിസ്റ്റ് പാർട്ടിക്കാർ ജയന്തി ദിനം ആഘോഷിക്കാറില്ല. ചരമദിനം ആചരിക്കുകയാണ് പതിവെന്നും വത്സൻ തില്ലങ്കേരി പറയുന്നു