- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ മലയാളി യുവാവ് കടയിൽ മരിച്ചനിലയിൽ; കാസർഗോഡ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് കഴുത്തിൽ കേബിൾ ചുറ്റിയ നിലയിൽ; സ്വന്തം കടയിൽ നടന്ന മരണത്തിൽ ദുരൂഹത
കുവൈത്ത് സിറ്റി: മലയാളി സമൂഹത്തിനിടയിൽ വീണ്ടും ഞെട്ടലുണ്ടാക്കി മറ്റൊരു മരണം കൂടി എത്തിയിരിക്കുന്നു. കാസർകോട് സ്വദേശിയായ മലയാളി യുവാവിനെയാണ് സ്വന്തം കടയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കോട്ടപ്പുറം തിദിൽ സലാഹുദ്ദീനെയാണ് (40) മാലിയയിലെ ഇന്റർനെറ്റ് കഫേയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടത്തെിയത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ ക
കുവൈത്ത് സിറ്റി: മലയാളി സമൂഹത്തിനിടയിൽ വീണ്ടും ഞെട്ടലുണ്ടാക്കി മറ്റൊരു മരണം കൂടി എത്തിയിരിക്കുന്നു. കാസർകോട് സ്വദേശിയായ മലയാളി യുവാവിനെയാണ് സ്വന്തം കടയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കോട്ടപ്പുറം തിദിൽ സലാഹുദ്ദീനെയാണ് (40) മാലിയയിലെ ഇന്റർനെറ്റ് കഫേയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടത്തെിയത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ കഫേയിലത്തെിയയാളാണ് കഴുത്തിൽ കേബ്ൾ കുടുങ്ങിയ നിലയിൽ സലാഹുദ്ദീൻ വീണുകിടക്കുന്നത് കണ്ടത്.
പൊലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി തുടർനടപടികൾ സ്വീകരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. അബ്ദുല്ലയാണ് സലാഹുദ്ദീന്റെ പിതാവ്. ഭാര്യയും ഒരു മകളുമുണ്ട്.
Next Story