- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ ഡിസിനിമാസ് തീയറ്ററിൽ യുവാവ് മോഷണം നടത്തിയത് കാമുകിയെ സ്വന്തമാക്കാൻ; കേരളാ പൊലീസ് ത്രിപുരയിലെത്തി പിടികൂടിയത് പ്രതി കാമുകിയെ വിവാഹം കഴിച്ച് മധുവിധു ആഘോഷിച്ചു നടക്കവേ; മോഷ്ടിച്ച തുക കൊണ്ട് മിത്തൻ സഹാജി നയിച്ചത് ആർഭാഡ ജീവിതം
ചാലക്കുടി: കാമുകിയെ സ്വന്തമാക്കാൻ പണം ഇല്ലാത്തതിന്റെ പേരിൽ നടൻ ദിലീപിന്റെ മൾട്ടിപ്ലക്‌സ് തീയറ്ററിൽ കയറി യുവാവ് ലക്ഷങ്ങൾ മോഷ്ടിച്ചു കടന്നത് കാമുകിയെ വിവാഹം ചെയ്ത് മികച്ച ജീവിതം നയിക്കാൻ. ദിലീപിന്റെ ചാലക്കുടിയിലുള്ള ഡിസിനിമാസ് മൾട്ടിപർപ്പസ് തീയറ്ററിലാണ് മോഷണം നടത്തിയതിന് അറസ്റ്റിലായത് ത്രിപുര സ്വദേശിയായ യുവാവാണ്. ത്രിപുര കോവൈ ജില്ലയിലെ മഹാറാണിപൂർ ഗ്രാമവാസിയായ മിത്തൻ സഹാജി എന്ന യുവാവാണ് അറസ്റ്റിലായത്. ഏഴുലക്ഷം രൂപയാണ് മിത്തൻ കവർന്നത്. ത്രിപുരയും ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ലെമ്പുച്ചിറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്‌പി ആർ.നിശാന്തിനിയുടെ കീഴിലുള്ള പ്രത്യേകസംഘം ദൗത്യത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. തീയറ്ററിലെ ഹൗസ് കീപ്പിങ്, സെക്യൂരിറ്റി ജോലികളുടെ മറവിലായിരുന്നു മോഷണം. എറണാകുളത്തെ ഒരു സ്വകാര്യ ഏജൻസിയാണ് മിത്തനെ തീയറ്ററിൽ ജോലിക്കായി നിയമിച്ചിരുന്നത്. എറണാകുളത്തെ ഐശ്വര്യ ഹൈജീൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയാണ് പ്രതിയെ ഇവിടെ നിയമിച്ചത്. വൈറ്റിലയിലെ ഹോട്ടലിലും കടവന്ത്രയ
ചാലക്കുടി: കാമുകിയെ സ്വന്തമാക്കാൻ പണം ഇല്ലാത്തതിന്റെ പേരിൽ നടൻ ദിലീപിന്റെ മൾട്ടിപ്ലക്‌സ് തീയറ്ററിൽ കയറി യുവാവ് ലക്ഷങ്ങൾ മോഷ്ടിച്ചു കടന്നത് കാമുകിയെ വിവാഹം ചെയ്ത് മികച്ച ജീവിതം നയിക്കാൻ. ദിലീപിന്റെ ചാലക്കുടിയിലുള്ള ഡിസിനിമാസ് മൾട്ടിപർപ്പസ് തീയറ്ററിലാണ് മോഷണം നടത്തിയതിന് അറസ്റ്റിലായത് ത്രിപുര സ്വദേശിയായ യുവാവാണ്. ത്രിപുര കോവൈ ജില്ലയിലെ മഹാറാണിപൂർ ഗ്രാമവാസിയായ മിത്തൻ സഹാജി എന്ന യുവാവാണ് അറസ്റ്റിലായത്. ഏഴുലക്ഷം രൂപയാണ് മിത്തൻ കവർന്നത്.
ത്രിപുരയും ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ലെമ്പുച്ചിറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്‌പി ആർ.നിശാന്തിനിയുടെ കീഴിലുള്ള പ്രത്യേകസംഘം ദൗത്യത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. തീയറ്ററിലെ ഹൗസ് കീപ്പിങ്, സെക്യൂരിറ്റി ജോലികളുടെ മറവിലായിരുന്നു മോഷണം. എറണാകുളത്തെ ഒരു സ്വകാര്യ ഏജൻസിയാണ് മിത്തനെ തീയറ്ററിൽ ജോലിക്കായി നിയമിച്ചിരുന്നത്. എറണാകുളത്തെ ഐശ്വര്യ ഹൈജീൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയാണ് പ്രതിയെ ഇവിടെ നിയമിച്ചത്.
വൈറ്റിലയിലെ ഹോട്ടലിലും കടവന്ത്രയിലെ ബേക്കറിയിലും ജോലി ചെയ്ത ശേഷമാണ് മിത്തൻ ദിലീപിന്റെ തീയറ്ററിൽ ജോലിക്കായി എത്തിയത്. ആറുമാസമേ ആയിട്ടുള്ളു പ്രതി ഇവിടെ എത്തിയിട്ട്. മോഷണം നടന്ന ദിവസം അവസാന ഷോ കഴിഞ്ഞ് ക്ലീനിങ് തൊഴിലാളിയായിരുന്ന പ്രതി പുലർച്ചെ രണ്ടോടെ പോകുന്ന വഴി പുറത്തേക്കുള്ള വാതിലിന്റെ കുറ്റി തുറന്നിട്ടു. തുടർന്ന് താമസസ്ഥലത്ത് പോയി കുറച്ചുകഴിഞ്ഞ് തിരികെയെത്തി തിയേറ്ററിന്റെ മതിൽചാടി കടന്ന് ഈ വാതിലിലൂടെ അകത്ത് പ്രവേശിച്ച് ഓഫീസിന്റെ പൂട്ടുകൾ തകർത്ത് പണം കവരുകയായിരുന്നു.
പണം കവർന്ന ശേഷം ബസ് മാർഗം ആലുവയിലെത്തി. അവിടെ നിന്ന് ട്രെയിൻ കയറി ചെന്നൈയിലേക്ക് രക്ഷപ്പെട്ടു. മിത്തന്റെ കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതിൽ നിന്നാണ് മിത്തനെ കുറിച്ച് പൊലീസിനു സൂചന ലഭിച്ചത്. ഇതനുസരിച്ച് പൊലീസ് തമിഴ്‌നാട്ടിൽ എത്തിയപ്പോഴേക്കും പ്രതി അവിടെ നിന്നും കടന്നു കളഞ്ഞിരുന്നു. ആദ്യം അസമിലെ ഗുവാഹത്തിയിലേക്കും അവിടെ നിന്നു ത്രിപുരയിലേക്കും രക്ഷപ്പെടുകയായിരുന്നു. അവിടെ വച്ച് കാമുകിയെ വിവാഹം ചെയ്യുകയും ചെയ്തു.
ഇതിനിടയിൽ കേരള പൊലീസ് അന്വേഷിക്കുന്നതായി സുഹൃത്തുക്കളിൽനിന്നും വിവരം ലഭിച്ചതിനെതുടർന്ന് 60 കിലോ മീറ്റർ അകലെ ബംഗ്ലാദേശ് അതിർത്തിഗ്രാമമായ ലെസുച്ചെര എന്ന സ്ഥലത്തു വീട് വാടകയ്ക്ക് എടുത്ത് ഭാര്യയോടൊപ്പം താമസം മാറ്റി. മോഷ്ടിച്ച ലക്ഷക്കണക്കിനു രൂപ സൂക്ഷിച്ചുവച്ച് അതിൽ നിന്നും കുറേശെ പണം എടുത്ത് ആർഭാടജീവിതം നയിക്കുകയായിരുന്നു. നാട്ടുകാർക്ക് ഇടയ്ക്കിടെ 500ന്റെ നോട്ടെടുത്ത് വെറുതെ കൊടുത്ത് സ്‌നേഹം പിടിച്ചുപറ്റിയിരുന്നു. കൂടാതെ ചൂതാട്ടത്തിനും പണം ചെലവഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
അന്വേഷണസംഘം ത്രിപുരയിലെത്തി ഒരാഴ്ചയോളം ക്യാമ്പ് ചെയ്ത് വേഷം മാറി സഞ്ചരിച്ചാണ് പ്രതിയെ പിടികൂടിയത്. ത്രിപുര പൊലീസിനോടൊപ്പം രാത്രിയിൽ വീട് വളഞ്ഞാണ് ഇയാളെ പൊലീസ് കുരുക്കിയത്. ത്രിപുര സിജെഎം കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി പ്രതിയുമായി കേരളത്തിലെത്തിയ അന്വേഷണസംഘം ചാലക്കുടി കോടതിയിൽ ഹാജരാക്കി. തുടർഅന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയശേഷം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഡി സിനിമാസിൽ കൊണ്ടുപോയി തെളിവ് ശേഖരിച്ചു. തിയേറ്റർ ഉടമ ദിലീപും തെളിവെടുപ്പുസമയത്ത് എത്തിയിരുന്നു.
അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ പ്രതിയുടെ സ്വദേശമായ തേലിയാമുറയിലെ പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം നടത്തിയിരുന്നു. പ്രതിയുടെ മുൻകാല ഫോൺ ബന്ധങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ചാലക്കുടി ഡിവൈഎസ്‌പി പി.വാഹിദ്, സിഐ എം.കെ.കൃഷ്ണൻ, എസ്‌ഐ. ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണസംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.സതീശൻ, ടി.ജി.മനോജ്, സിപിഒമാരായ പി.എസ്.അജിത്കുമാർ എന്നിവരുണ്ടായിരുന്നു.