- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുരിൽ നിരവധി മോഷണ കേസിലെ പ്രതി അറസ്റ്റിൽ ; പിടിയിലായത് ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വച്ച മോഷ്ടാവ്; അറസ്റ്റ് അരലക്ഷം രൂപ കവർന്ന കേസിൽ

കണ്ണൂർ: കണ്ണൂരിൽ നിരവധി മോഷണ കേസിലെ പ്രതി പൊലിസ് അറസ്റ്റിലായി. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തെത്തി അവരെ കൊള്ളയടിക്കുന്ന യുവാവിനെയാണ് പൊലിസ് തന്ത്ര പരമായി പിടികൂടിയത്. കോഴിക്കോട് കുറ്റ്യാടി കായക്കൊടിയിലെ മണ്ണൂത്താൻ വീട്ടിൽ റാഷിദിനെ (37) യാണ് ഇരിക്കൂറിലെ ഭാര്യ വീട് വളഞ്ഞ് കണ്ണൂർ സിഐ ശ്രീജിത്ത് കോടേരിയും സംഘവും പിടികൂടിയത്.
എസ്.കെ ബിൽഡേഴ്‌സിന്റെ കീഴിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിനടുത്തെ കെട്ടിടത്തിൽ നിന്നാണ് ഇയാൾ തൊഴിലാളികളുടെ അരലക്ഷം കവർച്ച നടത്തിയത്.അഞ്ച് മുറികളുടെ പൂട്ടുകൾ ഇയാൾ പൊളിച്ചിരുന്നു. കഴിഞ്ഞ മാസം 25 ന് രാവിലെ ഞാഴിലാളികളെല്ലാം പുറത്ത് പോയെന്ന് കരുതി മുരിങ്ങയില പറിക്കാനെന്ന വ്യാജേനെയാണ് ക്വാർട്ടേഴ്‌സ് വളപ്പിലെത്തിയത്.
തുടർന്ന് ഒരു തൊഴിലാളി മുറിയിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോൾ മുരിങ്ങയിലയുമായി പുറത്തിറങ്ങി ഗേറ്റു പൂട്ടുകയും ഇതര സംസ്ഥാന തൊഴിലാളി പോയെന്ന് ഉറപ്പ് വരുത്തിയതിന് പിന്നാലെ മതിൽ ചാടി കടന്ന് റാഷിദ് വീണ്ടും ക്വാർട്ടേഴ്‌സ് വളപ്പിൽ പ്രവേശിക്കുകയായിരുന്നു. ഈ സി.സി.ടി.വി ദൃശ്യമാണ് പ്രതിയെ പിടികൂടാൻ സഹായകരമായതെന്ന് പൊലീസ് പറഞ്ഞു.
ഇയാളെ കുറിച്ചു പൊലീസ് നടത്തിയ തുടരന്വേഷണത്തിൽഅന്വേഷണത്തിൽ വിവിധ കേസുകളിലെ പ്രതിയാണെന്ന് കണ്ടെത്തിയിരുന്നു. നേരത്തെ താവക്കരയിൽ നിന്നും ബൈക്ക് മോഷണം നടത്തിയ കേസിലും മട്ടന്നൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ ഒരു പോക്‌സോ കേസിലും പാനൂരിലെ ഒരു കളവ് കേസിലും ഇരിട്ടിയിൽ ഒരാൾ കൊതിരെ വധഭീഷണി മുഴക്കിയ കേസിലും പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട് അന്വേഷണ സംഘത്തിൽ എസ്‌ഐമാരായ ഉണ്ണിക്കൃഷ്ണൻ , നസീബ്, ഉദ്യോഗസ്ഥരായ അജയൻ ,രഞ്ചിത്ത്, നാസർ, ഉണ്ണിക്കൃഷ്ണൻ എന്നിവരും പങ്കെടുത്തു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.


