- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുക്കുപണ്ടം നൽകി 22 പവന്റെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു; സി.സി ടിവിയിൽ കുടുങ്ങിയ യുവതിയെ പൊലീസ് പിടികൂടി
മുംബൈ: മുംബയിൽ ജൂവലറിയിൽ നിന്നും മുക്കുപണ്ടം നൽകി 22 പവന്റെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച യുവതിയെ പൊലീസ് പിടികൂടി. നാൽ ബസാറിൽ താമസിക്കുന്ന സന ഷെയ്ഖ് എന്ന യുവതിയാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് മോഷണം നടന്നത്.കഴിഞ്ഞ മാസം സ്വർണ്ണാഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന യുവതി ദീപക് റാത്തോഡ് എന്നയാൾ നടത്തുന്ന ജൂവലറിയിലെത്തി.
കടയിലെത്തിയ യുവതി കുറേ ആഭരണങ്ങൾ തിരഞ്ഞെടുത്തു. ഇവ പിന്നീട് വാങ്ങാമെന്ന് പറഞ്ഞ് അവിടെ നിന്നും മടങ്ങി. പിന്നീട് ആറ് തവണകളിലായി ജൂവലറിയിലെത്തി. സ്വർണ്ണാഭരണങ്ങൾക്ക് പകരം മുക്ക് പണ്ടം മാറ്റി വച്ച് മുങ്ങി. ആറ് തവണയായാണ് 22 പവനോളം വരുന്ന ആഭരണങ്ങൾ യുവതി അടിച്ച് മാറ്റിയത്.മോഷണം നടന്ന് ദിവസങ്ങൾ കഴിഞ്ഞാണ് കടയുടമ സംഭവം തിരിച്ചറിയുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ബുർഖ ധരിച്ചെത്തിയ സ്ത്രീ മോഷണം പോയ അതേ ആഭരണങ്ങൾ ധരിച്ചിരിക്കുന്നതായി കണ്ടു.
തുടർന്ന് ജൂവലറി ഉടമ ദീപക് റാത്തോഡ് പൊലീസിൽ പരാതി നൽകി.പൊലീസ് കേസെടുത്ത് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇതേ രീതിയിൽ സന ഷെയ്ഖ് മറ്റ് ജൂവലറികളിൽ മോഷണം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് മുംബയ് പൊലീസ് വ്യക്തമാക്കി.