- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയ്പമംഗലം: കാളമുറി ജുമാ മസ്ജിദിന്റെ ഭണ്ഡാരം കുത്തിത്തുറന്നു. ദേശീയപാതക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന മസ്ജിദിന്റെ മുൻവശത്തെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ പണം കവർന്നത്. വലിയ നോട്ടുകൾ എടുത്ത്, ചെറിയവ ഉപേക്ഷിച്ച നിലയിലാണ്. ഞായറാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിനെത്തിയവരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. മൂന്ന് മാസത്തിലൊരിക്കലാണ് ഭണ്ഡാരം തുറക്കാറുള്ളത്. 45 ദിവസം മുമ്പാണ് അവസാനമായി തുറന്നത്. പള്ളി ഭാരവാഹികൾ കയ്പമംഗലം പൊലീസിൽ പരാതി നൽകി.
മറുനാടന് ഡെസ്ക്
Next Story