- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിൽ ഉളിക്കലിലെ യുവ സൈനികൻ റിമാൻഡിൽ; തൊണ്ടി മുതൽ വിറ്റ് കാമുകിയെയും മാതാപിതാക്കളെയും കൂട്ടി കൊച്ചിയിൽ ടൂറിന് പോയെന്ന് ഷാജിയുടെ കുറ്റസമ്മത മൊഴി; സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളെ ലക്ഷ്യം വെക്കുന്നത് ഷാജിയുടെ പതിവു ശൈലി
കണ്ണൂർ: കോൺഗ്രസ് വനിതാ നേതാവിന്റെ സ്വർണമാല കവർന്ന കേസിൽ റിമാൻഡിലായ സൈനികനെ കുറിച്ചു മിലിട്ടറി അന്വേഷണമാരംഭിച്ചു. ഇയാളെ റിമാൻഡ് ചെയ്യാൻ കൊണ്ടു പോകും മുൻപേയാണ് കണ്ണൂരിൽ നിന്നും മിലിട്ടറി ഉദ്യോഗസ്ഥർ ഇരിട്ടി പൊലിസ് സ്റ്റേഷനിലെത്തി പ്രതിയായ കോയപറമ്പിലെ പരുന്ത് മലയിൽ സെബാസ്റ്റ്യനെന്ന ഷാജിയെ(27) ചോദ്യം ചെയ്തത്.
കാർഗിലിൽ നിന്നും അവധിക്ക് വന്ന യുവസൈനികനാണ് വാടകയ്ക്കെടുത്ത കാറിലെത്തി വള്ളിത്തോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുൻകായിക അദ്ധ്യാപികയുമായിരുന്ന ഫിലോമിന കക്കട്ടിലിന്റെ സ്വർണമാല പിടിച്ചു പറിച്ചു രക്ഷപ്പെട്ടത്. റോഡരികിൽ കാർ നിർത്തി വഴിചോദിക്കാനെന്ന പോലെ ഇറങ്ങിയ ഇയാളുടെ അടുത്തേക്ക് ഫിലോമിനവന്നപ്പോൾ പെട്ടെന്ന് കഴുത്തിലണിഞ്ഞ അഞ്ചുപവന്റെ സ്വർണമാല പറിച്ചെടുക്കുകയായിരുന്നു.
ഇതിനിടെയിൽ ഫിലോമിനയുമായി പിടിവലിയുണ്ടാവുകയും ഒരുപവന്റെ സ്വർണകുരിശ് ഇയാളുടെ കൈയിലാവുകമായിരുന്നു. ഫിലോമിന വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടി പൊലിസ് ഇൻസ്പെക്ടർ എം.ജെ ബിനോയിയുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിക്കുകയും ശ്രീകണ്ഠാപുരം, പയ്യാവൂർ പൊലിസ് സ്റ്റേഷനുകളിൽ ഇയാൾ സഞ്ചരിച്ച വാഹനത്തെ കുറിച്ചുവിവരമറിയിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് ശ്രീകണ്ഠാപുരം പൊലിസ് വാഹനപരിശോധനയ്ക്കിടെ പ്രതിയെ പിടികൂടി ഇരിട്ടി പൊലിസിന് കൈമാറിയത്.
പയ്യാവൂർ സ്വദേശിനിയായ കാമുകിയുമായി ടൂറടിക്കാനാണ് ഇയാൾ പണം ചെലവഴിച്ചതെന്ന് പൊലിസ് പറഞ്ഞു. നേരത്തെ പയ്യാവൂരിൽ നിന്നും വയോധികയുടെ മൂന്ന് പവൻ മാല സമാനമായി കവർന്ന ഇയാൾ അതുവിറ്റുകിട്ടിയ ഒന്നേ കാൽലക്ഷം രൂപ ഉപയോഗിച്ച് പയ്യാവൂരിലെ കാമുകിയെയും കാമുകിയുടെ മാതാപിതാക്കളെയും കൂട്ടി എർണാകുളത്തേക്ക് വിനോദയാത്രയ്ക്ക് പോയിരുന്നതായി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. മാടത്തിയിലെ ആഡംബര ഹോട്ടലിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായ ഇയാൾ കാമുകിക്കൊപ്പം താമസിച്ചുവരികയായിരുന്നു. പരിചയമില്ലാത്ത വീടുകളിൽ കയറി വീട്ടമ്മമാർ ഒറ്റയ്ക്കാണെന്ന്മനസിലായാൽ വെള്ളം ചോദിക്കുകയും അവർ വെള്ളമെടുക്കാൻ പോകുമ്പോൾ പുറകെ കൂടി താലിമാല പിടിച്ചു പറച്ചുരക്ഷപ്പെടുകയുമായിരുന്നു ഇയാളുടെ രീതി.
റോഡരികിൽ സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളാണ് ലക്ഷ്യമിട്ടിരുന്നത്. ഇരിട്ടി കിളിയന്തറിയിൽ ഇത്തരത്തിൽ നാലുവീടുകളിൽ കയറിയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാൽമടങ്ങുകയായിരുന്നു. ഇതിനിടെ പയ്യാവൂരിലെ മോഷണത്തിൽ പങ്കുണ്ടന്ന് മൊഴിനൽകിയ സാഹചര്യത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പയ്യാവൂർ പൊലിസ് നീക്കം തുടങ്ങിയിട്ടുണ്ട്.പയ്യാവൂർ കണ്ടകശേരിയിലെ മുരിക്കുന്നേൽ മേരിയുടെമൂന്ന് പവന്റെ മാലയാണ് ഇയാൾ കവർന്നത്. ഷാജിയെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടുന്നതിനായി പയ്യാവൂർ പൊലിസ് ഇൻസ്പെക്ടർ പി. ഉഷാദേവി തളിപ്പറമ്പ്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തും. കഴിഞ്ഞ ഒൻപതിന് രാവിലെയാണ് ഇയാൾ വെള്ളം ചോദിച്ചു മേരിയുടെ വീട്ടിൽ കയറി മൂന്ന് പവന്റെ മാല കവർന്ന് രക്ഷപ്പെട്ടത്. വെള്ളമെടുക്കാൻ പോയ മേരിയുടെ പുറകെ പതുങ്ങി പോയി ഇവരുടെ വായപൊത്തിപിടിച്ച് സ്വർണമാല തട്ടിപ്പറിച്ചു രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പയ്യാവൂർ പൊലിസ് സി.സി.ടി.വിക്യാമറകൾ പരിശോധിച്ചു അന്വേഷണം നടത്തിയിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്