- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ ഏറ്റവും വലിയ നാണയം കള്ളന്മാർ കടത്തിയത് കപ്പിയും കോണിയും ഉന്തുവണ്ടിയും ഉപയോഗിച്ച്; ബുള്ളറ്റ് പ്രൂഫ് ലോക്കർ കൂടം ഉപയോഗിച്ച് തകർത്തു; ജനാലവഴി കയർകെട്ടി പുറത്തിറക്കി കടത്തിക്കൊണ്ടുപോയ നാണയത്തിന്റെ മൂല്യം മുപ്പതുകോടി രൂപയോളം
ബർലിൻ: ജർമനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മോഷണങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന സംഭവമായിരുന്നു തിങ്കളാഴ്ച പുലർച്ചെ 3.30ന് സംഭവിച്ചത്. രാജ്യത്തെ ഹൈടെക് മ്യൂസിയമായ ബോണ്ട് മ്യൂസിയത്തിൽ വച്ച് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള നാണയം അടിച്ച് മാറ്റുകയായിരുന്നു മോഷ്ടാക്കൾ. 100 കിലോ തൂക്കവും 45 ലക്ഷം ഡോളർ വിലയുമുള്ള ഒരു മില്യൺ ഡോളറിന്റെ നാണയമാണ് തട്ടിയെടുത്തത്. അന്വേഷണം നടക്കുന്നതിനിടെ കോടിക്കണക്കിന് രൂപ മൂല്യം വരുന്ന സ്വർണനാണയം ഉന്തുവണ്ടിയും കയറും കോണിയും ഉപയോഗിച്ചാണ് മോഷ്ടാക്കൾ കൊണ്ടുപോയത് എന്നാണ് പൊലീസ് നൽകുന്ന സൂചന. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ നാണയമാണിത്. രണ്ടുപേരാണ് സംഭവത്തിന് പിന്നിലുള്ളതെന്നാണ് പൊലീസിന്റെ നിഗമനം. ഇത് എത്രയും വേഗം കണ്ടുപിടിക്കാനുള്ള പരിഭ്രത്തോടെ പൊലീസ് അരിച്ച് പെറുക്കി അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. നൂറ്കിലോഗ്രാം ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ നാണയവുമാണിതെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച പുലർച്ചെ മൂന്നര വരെ നാണയം മ്യൂസിയത്തിലുണ്ടായിരുന്നുവെന്നാണ് ജർമ
ബർലിൻ: ജർമനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മോഷണങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന സംഭവമായിരുന്നു തിങ്കളാഴ്ച പുലർച്ചെ 3.30ന് സംഭവിച്ചത്. രാജ്യത്തെ ഹൈടെക് മ്യൂസിയമായ ബോണ്ട് മ്യൂസിയത്തിൽ വച്ച് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള നാണയം അടിച്ച് മാറ്റുകയായിരുന്നു മോഷ്ടാക്കൾ. 100 കിലോ തൂക്കവും 45 ലക്ഷം ഡോളർ വിലയുമുള്ള ഒരു മില്യൺ ഡോളറിന്റെ നാണയമാണ് തട്ടിയെടുത്തത്.
അന്വേഷണം നടക്കുന്നതിനിടെ കോടിക്കണക്കിന് രൂപ മൂല്യം വരുന്ന സ്വർണനാണയം ഉന്തുവണ്ടിയും കയറും കോണിയും ഉപയോഗിച്ചാണ് മോഷ്ടാക്കൾ കൊണ്ടുപോയത് എന്നാണ് പൊലീസ് നൽകുന്ന സൂചന. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ നാണയമാണിത്. രണ്ടുപേരാണ് സംഭവത്തിന് പിന്നിലുള്ളതെന്നാണ് പൊലീസിന്റെ നിഗമനം. ഇത് എത്രയും വേഗം കണ്ടുപിടിക്കാനുള്ള പരിഭ്രത്തോടെ പൊലീസ് അരിച്ച് പെറുക്കി അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. നൂറ്കിലോഗ്രാം ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ നാണയവുമാണിതെന്നാണ് റിപ്പോർട്ടുകൾ.
തിങ്കളാഴ്ച പുലർച്ചെ മൂന്നര വരെ നാണയം മ്യൂസിയത്തിലുണ്ടായിരുന്നുവെന്നാണ് ജർമൻ പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് ആ സമയം വരെ നിരീക്ഷണക്യാമറയിൽ ഇത് കാണാൻ സാധിക്കുന്നുണ്ട്. തുടർന്ന് നിമിഷങ്ങൾക്കുള്ളിലാണ് നാണയം കാണാതായിരിക്കുന്നത്. ഇത്രയധികം ഭാരമുള്ള നാണയം കവർന്നത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. മുൻഭാഗത്ത് രണ്ടാം എലിസബത്തി രാജ്ഞിയുടെ രൂപം പതിച്ചതും പിൻഭാഗത്ത് മേപ്പിൾ ഇല മുദ്രണം ചെയ്തിരിക്കുന്നതുമായ ഈ നാണയം 'ബിഗ് മാപ്പിൾലീഫ്' എന്നുമറിയപ്പെടുന്നു. ഈ അത്യപൂർവ സ്മാരക നാണയം കാനഡ സർക്കാരാണ് 2007 ൽ ജർമനിക്കു സമ്മാനിച്ചത്. ഇത് കണ്ടെത്താൻ രാജ്യമാകമാനം സൂക്ഷ്മമായ അന്വേഷണമാണ് ജർമൻ പൊലീസും അതൃത്തി രക്ഷാ സേനയും ആരംഭിച്ചിരിക്കുന്നത്.
ബോഡ് മ്യൂസിയത്തിന്റെ ജനാലയിലൂടെയാണീ നാണയം കടത്തിക്കൊണ്ട് പോയിരിക്കുന്നതെന്ന് സൂചനയുണ്ട്. ഇതിനുപയോഗിച്ചതെന്ന് കരുതുന്ന ഒരു കോണി സമീപത്തെ റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ മോഷ്ടാക്കളെ സംബന്ധിച്ച തെളിവുകളൊന്നും അന്വേഷകർക്ക് ലഭിച്ചിട്ടില്ല. 99.99 ശതമാനം സ്വർണമെന്ന ശുദ്ധത കാരണം ഈ നാണയം ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം പിടിച്ചിട്ടുണ്ടെന്നാണ് മ്യൂസിയം ഉടമകൾ വെളിപ്പെടുത്തുന്നത്. നാണയം തിങ്കളാഴ്ച പുലർച്ചെ നഷ്ടപ്പെട്ടുവെന്ന് മ്യൂസിയം വക്താവായ മാർകസ് ഫാർ സ്ഥിരീകരിച്ചിട്ടുണ്ട്.
എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള 'ബിഗ് മേപ്പിൾ ലീഫ്' എന്ന ഭീമൻ സ്വർണനാണയമാണ് മോഷണം പോയത്. ലോകത്തിലെ പ്രശസ്ത നാണയ നിർമ്മാണ കമ്പനിയായ റോയൽ കനേഡിയൻ മിന്റ് 2007ൽ നിർമ്മിച്ചതാണ് ഇത്. മൂന്നു സെന്റിമീറ്റർ കനവും 53 സെന്റിമീറ്റർ വ്യാസവുമാണ് നാണയത്തിനുള്ളത്. 45 ലക്ഷം ഡോളർ (ഏതാണ്ട് 30 കോടി രൂപ) ആണ് മൂല്യമായി കരുതുന്നത്.
21ാം നൂറ്റണ്ടിലെ തന്നെ ഏറ്റവും വലിയ മോഷണങ്ങളിൽ ഒന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ബെർലിനിലെ മ്യൂസിയം ദ്വീപിലുള്ള 'ബോഡ് മ്യൂസിയ'ത്തിൽ ബുള്ളറ്റ് പ്രൂഫ് ലോക്കറിനുള്ളിലാണ് നാണയം സൂക്ഷിച്ചിരുന്നത്. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള മ്യൂസിയത്തിൽനിന്നാണ് നാണയം മോഷ്ടിക്കപ്പെട്ടത് എന്നത് അന്വേഷണ ഉദ്യോഗസ്ഥരെയും കുഴപ്പിക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ ഏണിയുമായി എത്തിയ മോഷ്ടാക്കൾ സുരക്ഷാ ജീവനക്കാരുടെ മുറിയുടെ ജനാല വഴിയാണ് ഉള്ളിൽ കടന്നത്. ഇവിടെ നിന്നും നാണയം സൂക്ഷിച്ചിരിക്കുന്ന മുറിയിൽ കടന്നു. കൂടം പോലുള്ള വലിയ ഭാരമുള്ള എതോ വസ്തു ഉപയോഗിച്ച് ബുള്ളറ്റ് പ്രൂഫ് അലമാര തകർത്തു. തുടർന്ന് വന്ന വഴിയിലൂടെത്തന്നെ ഭാരമേറിയ നാണയം കയർ വഴി പുറത്തെത്തിക്കുകയായിരുന്നു.
റോയൽ കനേഡിയൻ മിന്റാണ് ഈ നാണയം 2007ൽ നൽകിയതെന്ന് മ്യൂസിയം വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു. 53 സെന്റീമീറ്റർ വ്യാസവം മൂന്ന് സെന്റീമീറ്റർ കനവുമുള്ള നാണയമാണിത്. ഇത് ബോഡ് മ്യൂസിയത്തിലെത്തിയത് 2010 ഡിസംബറിലായിരുന്നു. മ്യൂസിയത്തിന്റെ ജനാല വഴിയെത്തിയ ഒരു സംഘം കവർച്ചക്കാർ ഇത് കവർന്നുവെന്നാണ് പൊലീസ് പ്രാഥമിക ഘട്ടത്തിൽ അനുമാനിച്ചത്. റെയിൽവേട്രാക്കിനോട് ചേർന്ന് മ്യൂസിയത്തിന്റെ പുറക് വശത്തുള്ള ജനൽ തകർത്താണ് കള്ളന്മാരെത്തിയതെന്ന് പൊലീസ് വക്താവായ വിൻഫ്രിഡ് വെൻസെൽ പറഞ്ഞിരുന്നു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിലായിരുന്നു ഈ നാണയം സൂക്ഷിച്ചിരുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ നാണയ മ്യൂസിയങ്ങളിലൊന്നാണ് ബോഡ് മ്യൂസിയം. ഇവിടെ 540,000 ൽ അധികം ഐറ്റങ്ങളാണുള്ളത്. യുനെസ്‌കോയുടെ പട്ടികയിൽ വരെ ഈ മ്യൂസിയം സ്ഥാനം പിടിച്ചിട്ടുണ്ട്. പുരാതന ഗ്രീസിൽ നിന്നുമുള്ള 102,000 നാണയങ്ങൾ, 50,000 റോമൻ നാണയങ്ങൾ തുടങ്ങിയവയും ഈ മ്യൂസിയത്തിലുണ്ട്. എന്നാൽ ബിഗ് മാപ്പിൽ ലീഫ് മാത്രമേ മോഷണം പോയിട്ടുള്ളൂ. മോഷ്ടാക്കൾ ഇത് ഉരുക്കി വിറ്റിരിക്കുമോയെന്ന ആശങ്ക ശക്തമാണെന്ന് പൊലീസ് പറയുന്നു. ഇതിന് പിന്നിൽ നാണയ ശേഖരണക്കാരായ ഫിലാറ്റലിസ്റ്റുകാർക്ക് പങ്കുണ്ടോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.