- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിലകനുമായി വർഷങ്ങളോളം കെപിഎസി ലളിത മിണ്ടാതിരുന്നതിന്റെ കാരണമെന്ത്? ഒടുവിൽ ആ പിണക്കം മാറ്റിയതാര്? ഫ്ളവേഴ്സ് ചാനലിന്റെ പരിപാടിക്കിടയിൽ എല്ലാം തുറന്നു പറഞ്ഞ് മലയാളത്തിന്റെ പ്രിയ നടി
തിരുവനന്തപുരം: മലയാള സിനിമയിൽ മത്സരിച്ച് അഭിനയിക്കുന്ന കാര്യത്തിൽ തിലകൻ- കെപിഎസി ലളിത ജോഡികളോട് കിടപിടിക്കാൻ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ വലിയ തോതിൽ ഹിറ്റായിരുന്നു. സ്ഫ്ടികവും വീണ്ടും ചില വീട്ടുകാര്യങ്ങളും അടക്കം ഇന്നും മലയാളികളുടെ മനസിൽ തങ്ങി നിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ ഇരുവരുടേതുമായുണ്ട്. എന്നാൽ അഭിനയിക്കുമ്പോൾ അപാര കെമിട്രിയാണ് ഇവർ തമ്മിലെങ്കിലും വെളിയിൽ കാലങ്ങളോളം ശത്രുക്കളായിരുന്നു ഇരുവരും. എങ്കിലും മലയാളികൾക്ക് തിലകൻ ചേട്ടനോടും ലളിത ചേച്ചിയോടും എന്നും ഇഷ്ടമായിരുന്നു. കോമഡിയായാലും സ്വഭാവ വേഷമായാലും തന്മയത്തത്തോടെ അവതരിപ്പിക്കാൻ ഇരുവർക്കും കഴിഞ്ഞിരുന്നു എന്നതാണ് പൊതുവിലുള്ള ഗുണം. മലയാളത്തിന്റെ മഹാനടനായി തിലകൻ അന്തരിച്ചു. ഇപ്പോൾ സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സൻ കൂടിയാണ് ലളിത. കാലങ്ങളായി സിനിമയിൽ തുടരുന്ന ലളിത തന്റെ അഭിനയ ജീവിതത്തെ കുറിച്ചും തിലകനുമായുള്ള ബന്ധങ്ങളെ കുറിച്ചും വാചാലയായി. അഭിനയത്തിന്റെ തുടക്കത്തിൽ തനിക്ക് കോമഡി
തിരുവനന്തപുരം: മലയാള സിനിമയിൽ മത്സരിച്ച് അഭിനയിക്കുന്ന കാര്യത്തിൽ തിലകൻ- കെപിഎസി ലളിത ജോഡികളോട് കിടപിടിക്കാൻ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ വലിയ തോതിൽ ഹിറ്റായിരുന്നു. സ്ഫ്ടികവും വീണ്ടും ചില വീട്ടുകാര്യങ്ങളും അടക്കം ഇന്നും മലയാളികളുടെ മനസിൽ തങ്ങി നിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ ഇരുവരുടേതുമായുണ്ട്. എന്നാൽ അഭിനയിക്കുമ്പോൾ അപാര കെമിട്രിയാണ് ഇവർ തമ്മിലെങ്കിലും വെളിയിൽ കാലങ്ങളോളം ശത്രുക്കളായിരുന്നു ഇരുവരും. എങ്കിലും മലയാളികൾക്ക് തിലകൻ ചേട്ടനോടും ലളിത ചേച്ചിയോടും എന്നും ഇഷ്ടമായിരുന്നു.
കോമഡിയായാലും സ്വഭാവ വേഷമായാലും തന്മയത്തത്തോടെ അവതരിപ്പിക്കാൻ ഇരുവർക്കും കഴിഞ്ഞിരുന്നു എന്നതാണ് പൊതുവിലുള്ള ഗുണം. മലയാളത്തിന്റെ മഹാനടനായി തിലകൻ അന്തരിച്ചു. ഇപ്പോൾ സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സൻ കൂടിയാണ് ലളിത. കാലങ്ങളായി സിനിമയിൽ തുടരുന്ന ലളിത തന്റെ അഭിനയ ജീവിതത്തെ കുറിച്ചും തിലകനുമായുള്ള ബന്ധങ്ങളെ കുറിച്ചും വാചാലയായി.
അഭിനയത്തിന്റെ തുടക്കത്തിൽ തനിക്ക് കോമഡി കഥാപാത്രങ്ങളായിരുന്നു ലഭിച്ചതെന്നും ലളിത പറഞ്ഞു. ഫ്ളവേഴ്സ് ചാനലിന്റെ പരിപാടിക്കിടയിൽ സംസാരിക്കുകയായിരുന്നു ഈ അഭിനേത്രി. നടൻ തിലകനുമായി വർഷങ്ങളോളം മിണ്ടാതിരുന്നതിനെക്കുറിച്ചും അവർ വെളിപ്പെടുത്തിയിരുന്നു.
സ്ഫടികം സിനിമയിൽ അഭിനയിക്കുന്നതിനിടയിലെ അനുഭവത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് തിലകൻ ചേട്ടനുമായുള്ള പിണക്കത്തെക്കുറിച്ച് കെപിഎസി ലളിത തുറന്നുപറഞ്ഞത്. ഭദ്രൻ സംവിധാനം ചെയ്ത ചിത്രമായ സ്ഫടികത്തിൽ കെപിഎസി ലളിതയുടെ ഭർത്താവായാണ് തിലകൻ വേഷമിട്ടത്. രണ്ടര വർഷത്തോളം മിണ്ടാതിരുന്നതിന് ശേഷമാണ് തിലകൻ ചേട്ടനൊപ്പം അഭിനയിച്ചത്.
ചിത്രത്തിൽ അഭിനയിക്കുന്നതിനായി തന്നെ വിളിച്ചപ്പോൾ കൂടെ അഭിനയിക്കുന്നത് തിലകൻ ചേട്ടനാണെന്നറിഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചോ എന്നായിരുന്നു താൻ ചോദിച്ചതെന്ന് കെപിഎസി ലളിത പറയുന്നു. സ്ഫടികത്തിന്റെ ലൊക്കേഷനിൽ താൻ ആദ്യം എത്തിക്കഴിഞ്ഞാലേ തിലകൻ ചേട്ടൻ വരുള്ളൂയെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ച് താൻ പുലർച്ചെ സെറ്റിൽ എത്തിയിരുന്നു. തന്നെക്കണ്ട് ആകെ അമ്പരന്ന അണിയറപ്രവർത്തകർ കാര്യം തിരക്കിയപ്പോഴാണ് തിലകൻ ചേട്ടന്റെ കാര്യത്തെക്കുറിച്ച് പറഞ്ഞത്.
തിരുവനന്തപുരത്ത് നിന്നും അദ്ദേഹം പുറപ്പെടണമെങ്കിൽ താൻ ലൊക്കേഷനിലെത്തണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അണിയറ പ്രവർത്തകർ ചോദിച്ചപ്പോഴാണ് അദ്ദേഹം ഒപ്പിച്ച തമാശയാണ് ഇതെന്ന് മനസ്സിലാക്കിയത്. തിലകൻ ചേട്ടന്റെ സമാഗമം പരിപാടിയിൽ വിളിച്ചപ്പോൾ ഇക്കാര്യം പറയുമെന്ന് പറഞ്ഞപ്പോഴാണ് പറഞ്ഞോളായിരുന്നു അദ്ദേഹം പറഞ്ഞത്. അനിയത്തിപ്രാവ് ചിത്രീകരണത്തിനിടയിൽ ശ്രീവിദ്യയാണ് തങ്ങളുടെ പിണക്കം അവസാനിപ്പിച്ചത്. പരിപാടിക്കിടയിലും നാടകവുമായി ബന്ധപ്പെട്ടുള്ള യാത്രകളിലുമൊക്കെയായി അദ്ദേഹം ഒരുപാട് പണി ഒപ്പിച്ചിട്ടുണ്ടെന്ന് അവർ പറയുന്നു. എല്ലാം സ്നേഹത്തോടെയുള്ള ഉപദ്രവമായിരുന്നുവെന്നും കെപിഎസി ലളിത പറഞ്ഞു.