- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമയിൽ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ അവസാനിച്ചു. മൂന്നാമത്തെ ഭീകരനെയും വധിച്ചതായി സൈനിക വ്യത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പുൽവാമയിലെ ലാത്‌പോറയിൽ സിആർപിഎഫ് ബറ്റാലിയന്റെ ക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും മൂന്നു സൈനികർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. മുഖ്യകവാടത്തിനു നേരേ ഗ്രനേഡ് എറിഞ്ഞശേഷം തുടരെ നിറയൊഴിച്ചുകൊണ്ടു മൂന്നു ഭീകരർ ക്യാമ്പിലേക്കു കടക്കുകയായിരുന്നു. തുടർന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഞായറാഴ്ച രണ്ടു ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. മൂന്നാമത്തെ ഭീകരനായി തെരച്ചിൽ നടന്നുവരികയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മൂന്നാമത്തെ ഭീകരന്റെ മൃതദേഹം കണ്ടെത്തിയത്. ജമ്മു കാഷ്മീർ പൊലീസിന്റെ പ്രത്യേക സംഘവും രാഷ്ട്രീയ റൈഫിൾസും സിആർപിഎഫും ചേർന്നായിരുന്നു തെരച്ചിൽ. പാക് സഹായത്തോടെയാണ് ഭീകരാക്രമണം സൈ
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമയിൽ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ അവസാനിച്ചു. മൂന്നാമത്തെ ഭീകരനെയും വധിച്ചതായി സൈനിക വ്യത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പുൽവാമയിലെ ലാത്‌പോറയിൽ സിആർപിഎഫ് ബറ്റാലിയന്റെ ക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്.
ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും മൂന്നു സൈനികർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. മുഖ്യകവാടത്തിനു നേരേ ഗ്രനേഡ് എറിഞ്ഞശേഷം തുടരെ നിറയൊഴിച്ചുകൊണ്ടു മൂന്നു ഭീകരർ ക്യാമ്പിലേക്കു കടക്കുകയായിരുന്നു. തുടർന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഞായറാഴ്ച രണ്ടു ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
മൂന്നാമത്തെ ഭീകരനായി തെരച്ചിൽ നടന്നുവരികയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മൂന്നാമത്തെ ഭീകരന്റെ മൃതദേഹം കണ്ടെത്തിയത്. ജമ്മു കാഷ്മീർ പൊലീസിന്റെ പ്രത്യേക സംഘവും രാഷ്ട്രീയ റൈഫിൾസും സിആർപിഎഫും ചേർന്നായിരുന്നു തെരച്ചിൽ. പാക് സഹായത്തോടെയാണ് ഭീകരാക്രമണം സൈനിക ക്യാമ്പിന് നേരെ ഉണ്ടായത്.