- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കച്ചവട പങ്കാളിത്തത്തിനായി 1 കോടി രൂപയുടെ കറൻസിയുമായി എത്തിയ ആൾ പള്ളിയിൽ നമസ്‌ക്കാരത്തിന് കയറിയ തക്കം നോക്കി പണം തട്ടിയെടുത്ത് ഓടി; 20 ലക്ഷം രൂപ വീണത് പെരുവഴിയിൽ; കാസർകോട് എണ്ണപ്പാറയിലെത്തി തട്ടിപ്പുകാരൻ തൗസിഫിനെ പൊക്കിയത് അതിവിദഗ്ധമായി; തിരൂർ പൊലീസിനെ ഞെട്ടിച്ച ഒരു കവർച്ചാകേസ് ഇങ്ങനെ
കാസർകോട്: മലപ്പുറം സ്വദേശിയുടെ 80 ലക്ഷം രൂപ തട്ടിയെടുത്ത ഓടിയ കേസ്സിൽ പ്രതി കാസർകോട് എണ്ണപ്പാറ സ്വദേശിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. എണ്ണപ്പാറ ഏഴാംമൈലിലെ മുസ്തഫയുടെ മകൻ 26 വയസുള്ള തൗസിഫാണ് മലപ്പുറം കവർച്ചാക്കേസ്സിൽ അറസ്റ്റിലായത്. നിരവധി കവർച്ചാക്കേസ്സുകളിൽ പ്രതിയായ തൗസിഫ് പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു കവർച്ചാക്കേസ്സിലും പ്രതിയാണെന്ന് പൊലീസ് പറയുന്നു.
ഇക്കഴിഞ്ഞ നവംബറിലാണ് തൗസിഫ് അടങ്ങുന്ന സംഘം മലപ്പുറം സ്വദേശിയായ പ്രവാസിയിൽ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തത്. ഗൾഫിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്താണ് സംഘം മലപ്പുറം സ്വദേശിയെ വലയിൽ വീഴ്‌ത്തിയത്. കച്ചവട പങ്കാളിത്തത്തിനായി 1 കോടി രൂപയുമായെത്തിയ മലപ്പുറം സ്വദേശി തട്ടിപ്പ് സംഘവുമായി ആശയവിനിമയം നടത്തിയതിന് ശേഷം പള്ളിയിൽ നമസ്‌ക്കാരത്തിന് കയറി.ഈ തക്കം ഉപോയോഗപെടുത്തിയാണ് തട്ടിപ്പ് സംഘം പണവുമായി മുങ്ങിയത്.മുഴുവൻ തുകയും തട്ടിയെടുത്ത് ഓടുന്നതിനിടെ സംഘത്തിന്റെ കയ്യിൽ നിന്നും 20 ലക്ഷം രൂപ വഴിയിൽ വീണതുകൊണ്ട് അപ്പോൾ തന്നെ തിരിച്ചു കിട്ടി . സംഭവത്തിൽ മലപ്പുറം സ്വദേശി നൽകിയ പരാതിയിൽ തിരൂർ പൊലീസ് ഇൻസ്്പെക്ടർ ഫർഷാദാണ് പ്രോബിസ്‌നൽ തൗസിഫിനെ കാസർകോട് എണ്ണപ്പാറയിലെത്തി അറസ്റ്റ് ചെയ്തത്.
മലപ്പുറം കവർച്ചയിൽ ഒരു പ്രതിയെ തിരൂർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ള 2 പ്രതികൾക്ക് വേണ്ടി പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ ഇതേ കേസിൽ പരിയാരം കോരൻ പീടിക സ്വദേശിയായ റിവാജിനെ തിരൂർ പൊലീസ് തളിപ്പറമ്പ് ഉണ്ടപ്പറമ്പിലെ താമസ സ്ഥലത്തെത്തി അറസ്റ്റ് ചെയ്തതിരുന്നു .തിരൂർ പൊലീസ് ഇൻസ്്പെക്ടർ ഫർഷാദിനേ കൂടതെ പ്രോഭോഷണൽ എസ് ഐ ഷറഫുദീൻ, എസ് ഐ പ്രോമോട് ,എ എസ് ഐ ജയപ്രകാശ് പൊലീസുകാരാനയാ അഭിമന്യ തുടങ്ങിയവരാണ് കാസർകോട് എണ്ണപ്പാറയിലെത്തി വിദഗ്ദ്ധമായി തൗസിഫിനെ അറസ്റ്റ് ചെയ്തത്.