- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബുവും കൂടെയുള്ള സ്ത്രീയും ഒരുമിച്ച് മദ്യപിച്ചു; തർക്കം തുടങ്ങിയപ്പോൾ വെട്ടുകത്തിയുമായി ബാബുവിന്റെ പരാക്രമം; തടയാൻ ശ്രമിച്ചവരെ കത്തി വീശി ഓടിച്ചു; പിന്നെ നഗ്നതാ പ്രദർശനം; സ്ത്രീയുടെ തലയിലെ ചോര തുടയ്ക്കാൻ ശ്രമിച്ചയാളിന്റെ തല തല്ലിപൊളിച്ചു; തിരുന്നക്കരയിലും ലഹരി മാഫിയ; കോട്ടയത്തെ ഞെട്ടിച്ചും അക്രമം
കോട്ടയം: തിരുവനന്തപുരത്തും കൊച്ചിയിലും മാത്രമല്ല കോട്ടയത്തും എന്തുന നടക്കും. പൊലീസ് വെറും കാഴ്‌ച്ചക്കാരാകും. നഗരമധ്യത്തിൽ വഴിപോക്കരെയും പൊലീസിനെയും ആക്രമിച്ച് മദ്യപൻ ചർച്ചകളിൽ എത്തുകയാണ്. ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും തടയാനെത്തിയ ആളെയും തലയ്ക്കടിച്ചുവീഴ്‌ത്തിയായിരുന്നു അക്രമം. പൊലീസും മൂക സാക്ഷിയായി. ഒടുവിൽ ബലം പ്രയോഗിച്ചാണ് അക്രമിയെ കീഴടക്കിയത്. തടയാനെത്തിയവർക്കു നേരെ ഇയാൾ വെട്ടുകത്തി വീശി.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അക്രമം നടത്തിയ ആളുടെ പേര് ബാബു എന്നാണ്. ഇയാളും കൂടെ താമസിക്കുന്ന സ്ത്രീയും തിരുനക്കര മൈതാനത്തോടു ചേർന്നു റോഡരികിലാണു താമസം. അവിടെ മദ്യപിച്ച ശേഷം സ്ത്രീയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ടു. പ്രതി വെട്ടുകത്തിയുമായി സ്ത്രീയെ വെട്ടാൻ ശ്രമിച്ചു. തുടർന്ന് ആളുകളുടെ നേരെ തിരിഞ്ഞു. കൺട്രോൾ റൂമിലേക്കു ഫോൺ ചെയ്തിട്ടും നടപടിയെടുക്കാൻ പൊലീസ് വൈകി. പൊലീസെത്തിയാണ് അക്രമിയെ പ്രദേശത്തുനിന്ന് മാറ്റിയത്. പൊലീസിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു.
അക്രമം തടയാനെത്തിയ ആളുടെ തല അടിച്ചുപൊട്ടിച്ചു. പൊലീസിനെ സാക്ഷിയാക്കിയും മദ്യപൻ നഗരമധ്യത്തിൽ അഴിഞ്ഞാടി. തിരുനക്കര മൈതാനത്തിന്റെ ശൗചാലയത്തോട് ചേർന്ന് തെരുവിൽ കഴിയുന്ന സ്ത്രീയും ബാബു എന്ന ആളും മദ്യപിച്ച ശേഷം വാക്കുതർക്കമുണ്ടായി എന്നാണ് സൂചന. സ്ത്രീയെ ബാബു ക്രൂരമായി മർദിച്ചു. തടയാൻ ശ്രമിച്ച ആളുകളെ ആക്രോശിച്ചും കത്തിവീശിയും ഓടിച്ചു. നഗ്‌നപ്രദർശനവും നടത്തി.
ഇതിനിടെ സ്ത്രീയുടെ ശരീരത്തിൽ നിന്ന് പൊട്ടിയൊലിച്ച ചോര തുടക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ തല ബാബു അടിച്ചുപൊട്ടിച്ചു. പൊലീസ് അപ്പോൾ അവിടെയുണ്ടായിരുന്നു. പക്ഷേ അവർക്ക് ഒന്നും ചെയ്യാനായില്ല. പൊലീസ് കൺട്രോൾ റൂമിലും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലും വിളിച്ച് വിവരം പറഞ്ഞിട്ടും ഏറെ സമയത്തിന് ശേഷമാണ് നഗരമധ്യത്തിൽ നടക്കുന്ന അക്രമം തടയാൻ കൺട്രോൾ റൂം പൊലീസ് എത്തിയത്. അക്രമം തടയാനോ ഇയാളെ പിടിച്ചുകൊണ്ടുപോകാനോ പൊലീസ് ആദ്യം ശ്രമിച്ചില്ല.
അര മണിക്കൂറോളം ഇവിടെ ഗതാഗതസ്തംഭനമുണ്ടായി. വീണ്ടും ഫോൺ വിളിച്ചറിയിച്ചതിനെ തുടർന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസുകാരെത്തിയത്. ബൈക്കിൽ പൊലീസുകാർ എത്തിയിട്ടും ഒരാൾ മാത്രമാണ് അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചത്. എന്തിനാണ് ഇതിനൊക്കെ പൊലീസിനെ വിളിക്കുന്നതെന്നായിരുന്നു വന്ന ഒരു പൊലീസുകാരന്റെ ചോദ്യം. തുടർന്ന് നാട്ടുകാർ ബഹളംവെച്ചതോടെയാണ് അക്രമിയെ പിടിച്ച് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയത്.
തിരുനക്കര മൈതാനത്തിന് സമീപം ഇതുപോലുള്ള ലഹരി സംഘങ്ങൾ തമ്പടിക്കുന്നുണ്ട്. നിരവധി തവണ പരാതിപ്പെട്ടിട്ടും പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
മറുനാടന് മലയാളി ബ്യൂറോ