- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഭഗവാന്റെ നവരത്ന പതക്കം അടിച്ചുമാറ്റിയതാര്? വിഷുവിന് ചാർത്തിയശേഷം മടക്കി നൽകിയെന്ന് മേൽശാന്തി; തിരികെ തന്നില്ലെന്ന് അഡ്‌മിനിസ്ട്രേറ്റർ; ശാന്തിമാർ ഭഗവാന്റെ ആഭരണം മോഷ്ടിക്കില്ലെന്ന ഉറച്ച വിശ്വാസവുമായി ഭക്തർ
അമ്പലപ്പുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. പ്രത്യേക അവസരങ്ങളിൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ക് ചാർത്തുന്ന തിരുവാഭരണത്തിലെ പതക്കമാണ് കാണാതായത്. ഇക്കഴിഞ്ഞ വിഷുദിവസം പ്രത്യേകമായി അണിയിക്കാൻ തിരുവാഭരണം എടുത്തപ്പോഴാണ് പതക്കം കാണാതായതായി വ്യക്തമായത്. ഇക്കാര്യം രഹസ്യമാക്കി വയ്ക്കാൻ നീക്കം നടന്നതായും സൂചനയുണ്ട്. ൽസവദിനത്തിലും വിശേഷദിനങ്ങളിലും പുറത്തെടുക്കുന്ന ആഭരണങ്ങൾ ഭഗവാന് ചാർത്തിയശേഷം തിരിച്ച് അഡ്‌മിനിസ്ട്രേറ്ററെ ഏൽപ്പിക്കലാണ് പതിവ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ വിഷുദിനത്തിലാണ് മാലയും പതക്കങ്ങളും പുറത്തെടുത്തത്. ആഭരണങ്ങളുടെ ചുമതലക്കാരനായ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ വിഷുവിന് ഭഗവാന് ചാർത്താനായി നവരത്‌നങ്ങൾ പതിച്ച മുഖം, മാറ്, മാല എന്നിവ മേൽശാന്തിയെ ഏൽപ്പിച്ചിരുന്നു. എന്നാൽ ചടങ്ങിനുശേഷം ഇവ തിരികെ നൽകിയില്ലെന്നാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ പറയുന്നത്. പതക്കം കാണാത്തതിനെ തുടർന്ന് ക്ഷേത്രത്തിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേതുടർന്ന് ഇന്നലെ ദേവസ്വം ബോർഡ് അധികൃത
അമ്പലപ്പുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. പ്രത്യേക അവസരങ്ങളിൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ക് ചാർത്തുന്ന തിരുവാഭരണത്തിലെ പതക്കമാണ് കാണാതായത്. ഇക്കഴിഞ്ഞ വിഷുദിവസം പ്രത്യേകമായി അണിയിക്കാൻ തിരുവാഭരണം എടുത്തപ്പോഴാണ് പതക്കം കാണാതായതായി വ്യക്തമായത്. ഇക്കാര്യം രഹസ്യമാക്കി വയ്ക്കാൻ നീക്കം നടന്നതായും സൂചനയുണ്ട്. ൽസവദിനത്തിലും വിശേഷദിനങ്ങളിലും പുറത്തെടുക്കുന്ന ആഭരണങ്ങൾ ഭഗവാന് ചാർത്തിയശേഷം തിരിച്ച് അഡ്‌മിനിസ്ട്രേറ്ററെ ഏൽപ്പിക്കലാണ് പതിവ്.
ഏറ്റവും ഒടുവിൽ കഴിഞ്ഞ വിഷുദിനത്തിലാണ് മാലയും പതക്കങ്ങളും പുറത്തെടുത്തത്. ആഭരണങ്ങളുടെ ചുമതലക്കാരനായ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ വിഷുവിന് ഭഗവാന് ചാർത്താനായി നവരത്‌നങ്ങൾ പതിച്ച മുഖം, മാറ്, മാല എന്നിവ മേൽശാന്തിയെ ഏൽപ്പിച്ചിരുന്നു. എന്നാൽ ചടങ്ങിനുശേഷം ഇവ തിരികെ നൽകിയില്ലെന്നാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ പറയുന്നത്.
പതക്കം കാണാത്തതിനെ തുടർന്ന് ക്ഷേത്രത്തിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേതുടർന്ന് ഇന്നലെ ദേവസ്വം ബോർഡ് അധികൃതർക്ക് ഭക്തർ നേരിട്ട് പരാതി നൽകുകയായിരുന്നു. ഇന്ന് രാവിലെ തനിക്ക് ലഭിച്ച അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടതായി തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ സി.പി.രാമപ്രസാദ് പ്രതികരിച്ചു. ദേവസ്വത്തിന്റെ തിരുവാഭരണം കമ്മിഷണർ എസ്.പാർവതിക്കാണ് അന്വേഷണ ചുമതല.
പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷണർ ഇന്ന് ഉച്ചയോടെയെത്തി പരിശോധന തുടങ്ങി. നേരത്തെ ഭഗവാന്റെ പേരിൽ പായസം ഉണ്ടാക്കി മറിച്ചുവിറ്റുവെന്ന് ആരോപിച്ച് വിവാദം നിലനിന്നിരുന്നു. ലോകപ്രസിദ്ധമായി തീർന്ന അമ്പലപ്പുഴ പാൽപായസത്തിന്റെ പേരിൽ കള്ളത്തരം നടന്നതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിൽ പായസത്തിലെ തിരിമറി കണ്ടെത്തിയിരുന്നു. പായസ വിവാദത്തിൽ മുൻ അഡ്‌മിനിസ്ട്രേറ്റർക്കും പങ്കുണ്ടായിരുന്നുവെന്ന് ആക്ഷേപം നിലനിന്നിരുന്നു. പിന്നീടാണ് ഹരിപ്പാട് സ്വദേശിയായ മുരുകേശൻ പുതിയ അഡ്‌മിനിസ്ട്രേറ്ററായി നിയമിതനായത്.
ഭഗവാന്റെ പതക്കങ്ങൾ ക്ഷേത്രം മേൽശാന്തി തിരികെ നൽകിയില്ലെന്ന അഡ്‌മിനിസ്ട്രേറ്റരുടെ നിലപാട് ക്ഷേത്രാഭരണങ്ങളിൽ മേലുള്ള വിശ്വാസത്തിൽ കരിനിഴൽ വീഴ്‌ത്തുകയാണ്. അമ്പലപ്പുഴ ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങളിൽ ഏർപ്പെടുന്നത് രണ്ടു മനകളിൽനിന്നുള്ളവരാണ്. കണ്ണമംഗലത്തുനിന്നുള്ള കേശവൻ നമ്പൂതിരിയും പുതുമനയിൽനിന്നുള്ള ശ്രീധരൻ തന്ത്രികളും.
മേൽശാന്തിയെന്ന നിലയിൽ കേശവൻ നമ്പൂതിരി വിശ്വാസികളുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയിട്ടുള്ള ആളാണ്. ശ്രീധരൻ തന്ത്രികളോടും വിശ്വാസികൾക്ക് ബഹുമാനാദരങ്ങൾക്ക് കുറവില്ല. എന്നാൽ അഡ്‌മിനിസ്ട്രേറ്റർ വിഷുവിന് ഭഗവാന് ചാർത്താൻ നൽകിയ പതക്കങ്ങൾ തിരികെ നൽകിയില്ലെന്ന് പറയുമ്പോൾ കാര്യങ്ങൾ കൈവിടുകയാണ്.
തന്ത്രിമാരെ സംബന്ധിച്ചിടത്തോളം ഭഗവാന്റെ ആഭരണങ്ങൾ അടിച്ചുമാറ്റി കുടുംബത്തു കൊണ്ടുപോകേണ്ടതില്ലെന്ന നിലപാടിലാണ് വിശ്വാസികൾ. ആഭരണങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി ദേവസ്വം കമ്മീഷണറും ചെയർമാനും ക്ഷേത്രത്തിലെത്തിയിട്ടുണ്ട്. പരാതിയെ തുടർന്ന് ദേവസ്വം കമ്മിഷണർ അന്വേഷണത്തിന് ഉത്തരവിട്ടു. വിഗ്രഹത്തിൽ ചാർത്തുന്ന നവ രത്‌നങ്ങൾ പതിച്ച സ്വർണ്ണപതക്കം കാണാതായെന്നാണ് പരാതി.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള പതക്കമാണ് നഷ്ടമായത്. വിഗ്രഹത്തിൽ ചാർത്തുന്നതിനായി തിരുവാഭരണം എടുത്തപ്പോഴാണ് പതക്കം കാണാതായത് ശ്രദ്ധയിൽപ്പെട്ടതെന്നാണ് സൂചന. ഇത് അറിഞ്ഞ ജീവനക്കാർ വിവരം ദേവസ്വത്തെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. വിവരമറിഞ്ഞ ഏതോ ഭക്തനാണ് കമ്മിഷണറെ അറിയിച്ചതെന്നാണ് സൂചന. മുമ്പ് ഉത്സവത്തിനാണ് തിരുവാഭരണം ലോക്കറിൽ നിന്ന് പുറത്തെടുത്തത്. അതിനുശേഷം തിരിച്ചുനൽകുമ്പോഴോ അതിനു ശേഷമോ തിരുവാഭരണം കവർച്ച ചെയ്യപ്പെട്ടതെന്ന് സംശയമുണ്ട്.
അതേസമയം, തിരുവാഭരണം നഷ്ടപ്പെട്ടതായി ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്നും അന്വേഷണത്തിന് ശേഷം മാത്രമെ ഇത് വ്യക്തമാവുകയുള്ളെന്നും കമ്മിഷണർ പറഞ്ഞു. സംഭവമറിഞ്ഞ് ദേവസ്വം കമ്മീഷണർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.