- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം സർക്കിളിൽ അന്വേഷിക്കാൻ കേസുകൾ ഒരുപാട്; ചന്ദനം കടത്തുന്നുവെന്ന് കേട്ടപ്പോൾ അടിച്ചു വിട്ട് കരുനാഗപ്പള്ളിയിൽ പോയി പിടികൂടി പ്രതിയെയും കസ്റ്റഡിയിലെടുത്തു; വൻചന്ദനവേട്ടയെന്ന് പബ്ലിസിറ്റിയും നൽകി; വനംവകുപ്പുകാർ വന്നു നോക്കിയപ്പോൾ വെറും കാട്ടുതടി; കസ്റ്റഡിയിൽ എടുത്ത പ്രതിയെ സ്റ്റേഷൻ ജാമ്യം കൊടുത്ത് പറഞ്ഞു വിട്ട് തലയൂരി; തിരുവല്ലയിലെ പൊലീസ് ഇൻസ്പെക്ടർ പിടിച്ച പുലിവാൽ ഇങ്ങനെ
തിരുവല്ല: മണ്ടത്തരങ്ങൾ ധാരാളം കാട്ടിക്കൂട്ടുന്ന പൊലീസ് ഇൻസ്പെക്ടർമാരെ നമ്മൾ ധാരാളം കണ്ടിട്ടുണ്ട് സിനിമയിൽ. പക്ഷേ, അതൊക്കെ അതേപടി ജീവിതത്തിലും ചിലയിടത്തൊക്കെ ആവർത്തിക്കുന്നുണ്ട്. അത്തരമൊരു അമളിയാണ് തിരുവല്ല സ്റ്റേഷനിലെ ഇൻസ്പെക്ടർ സന്തോഷ്‌കുമാറിന് പറ്റിയത്. ഇദ്ദേഹം ഇവിടെ ചുമതലയേറ്റിട്ട് നാളുകളേ ആകുന്നുള്ളൂ. സ്റ്റേഷൻ പരിധിയിൽ പിടിപ്പത് കേസുകൾ അന്വേഷിക്കാനുമുണ്ട്. അങ്ങനെയിരിക്കേയാണ് അദ്ദേഹം മുൻപ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് ഒരു രഹസ്യ വിവരം ലഭിക്കുന്നത്. കുറേപ്പേർ ചേർന്ന ചന്ദനമുട്ടികൾ നടത്തുന്നു. ഇദ്ദേഹത്തിന്റെ സ്റ്റേഷൻ പരിധിയല്ല. കിട്ടിയ വിവരം ആ സ്റ്റേഷനിലെ ഇൻസ്പെക്ടർക്ക് കൈമാറിയാൽ മാത്രം മതി. എന്നാൽ, ഈ വിവരം വെറുതേ മറ്റൊരാൾക്ക് കൈമാറാൻ ഇൻസ്പെക്ടർ തയാറായില്ല. സ്വയം അങ്ങ് പിടികൂടാനും തന്റെ സർക്കിളിന്റെ പരിധിയിൽ നിന്ന് പിടിച്ചതായി കാണിച്ച് കേസെടുക്കാനും തീരുമാനിച്ചു. വിവരം ഡിവൈഎസ്‌പിയോടും പറഞ്ഞു. അദ്ദേഹവും സമ്മതിച്ചു. ബിഗ് ക്യാച്ച് ആണെങ്കിൽ രണ്ടുപേർക്കും പേരും പ്രശസ്തിയും കിട്ടുമല്ലോ. രഹസ
തിരുവല്ല: മണ്ടത്തരങ്ങൾ ധാരാളം കാട്ടിക്കൂട്ടുന്ന പൊലീസ് ഇൻസ്പെക്ടർമാരെ നമ്മൾ ധാരാളം കണ്ടിട്ടുണ്ട് സിനിമയിൽ. പക്ഷേ, അതൊക്കെ അതേപടി ജീവിതത്തിലും ചിലയിടത്തൊക്കെ ആവർത്തിക്കുന്നുണ്ട്. അത്തരമൊരു അമളിയാണ് തിരുവല്ല സ്റ്റേഷനിലെ ഇൻസ്പെക്ടർ സന്തോഷ്‌കുമാറിന് പറ്റിയത്. ഇദ്ദേഹം ഇവിടെ ചുമതലയേറ്റിട്ട് നാളുകളേ ആകുന്നുള്ളൂ.
സ്റ്റേഷൻ പരിധിയിൽ പിടിപ്പത് കേസുകൾ അന്വേഷിക്കാനുമുണ്ട്. അങ്ങനെയിരിക്കേയാണ് അദ്ദേഹം മുൻപ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് ഒരു രഹസ്യ വിവരം ലഭിക്കുന്നത്. കുറേപ്പേർ ചേർന്ന ചന്ദനമുട്ടികൾ നടത്തുന്നു. ഇദ്ദേഹത്തിന്റെ സ്റ്റേഷൻ പരിധിയല്ല. കിട്ടിയ വിവരം ആ സ്റ്റേഷനിലെ ഇൻസ്പെക്ടർക്ക് കൈമാറിയാൽ മാത്രം മതി. എന്നാൽ, ഈ വിവരം വെറുതേ മറ്റൊരാൾക്ക് കൈമാറാൻ ഇൻസ്പെക്ടർ തയാറായില്ല. സ്വയം അങ്ങ് പിടികൂടാനും തന്റെ സർക്കിളിന്റെ പരിധിയിൽ നിന്ന് പിടിച്ചതായി കാണിച്ച് കേസെടുക്കാനും തീരുമാനിച്ചു.
വിവരം ഡിവൈഎസ്‌പിയോടും പറഞ്ഞു. അദ്ദേഹവും സമ്മതിച്ചു. ബിഗ് ക്യാച്ച് ആണെങ്കിൽ രണ്ടുപേർക്കും പേരും പ്രശസ്തിയും കിട്ടുമല്ലോ. രഹസ്യ വിവരം തന്നയാൾ പറഞ്ഞത് അനുസരിച്ച് കരുനാഗപ്പള്ളിയിൽ ചെന്ന് ചന്ദനമുട്ടികൾ പിടികൂടി. ഒരു പ്രതിയെയും കസ്റ്റഡിയിൽ എടുത്തു. തിരുവല്ലയിൽ കൊണ്ടു വന്ന് ഈ സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയതായി കാണിച്ചു കേസുമെടുത്തു. എഫ്ഐആർ ഇട്ടു, റിമാൻഡ് റിപ്പോർട്ടുമെഴുതി പ്രതിയെ കോടതിയിൽ ഹാജരാക്കാൻ തയ്യാറെടുത്തു.
അതിന് മുൻപായി തൊണ്ടി വനംവകുപ്പിനെ കാണിക്കാൻ തീരുമാനിച്ചു. വനപാലകർ സ്ഥലത്തു വന്നു പരിശോധിച്ചപ്പോഴല്ലേ രസം. ഒറ്റ നോട്ടത്തിൽ ചന്ദനമെന്ന് തോന്നുന്ന മുട്ടികൾ പക്ഷേ അതല്ല. വെറും കാട്ടുതടി. നല്ല സുഗന്ധമൊക്കെയുണ്ട്. എന്നാൽ ചന്ദനമല്ല. അകിലാകാം എന്ന് വനംവകുപ്പുകാർ പറഞ്ഞു. എന്തായാലും ചന്ദനമല്ല എന്നുറപ്പിച്ചു. ഇതോടെ ഡിവൈഎസ്‌പിയും ഇൻസ്പെക്ടറും വെട്ടിലായി. ചന്ദനവേട്ട സംബന്ധിച്ച് മേലുദ്യോഗസ്ഥർക്കൊക്കെ വിവരം കൊടുത്തതാണ്.
സംഗതി ഇരുചെവിയറിയാതെ ഒതുക്കി തീർക്കാനായി ശ്രമം. പിടികൂടിയ പ്രതിയെ പെറ്റിക്കേസ് നൽകി, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചന്ദനമുട്ടികൾ വിഗദ്ധ പരിശോധനയ്ക്കായി വനംവകുപ്പിന് കൈമാറി. ഇനിയാണ് രസം, പിടികൂടപ്പെട്ട പ്രതി പൊലീസിനെതിരേ നിയമനടപടിക്ക് നീങ്ങുകയാണ്. വിറകും വാങ്ങി വീട്ടിൽ പോയ തന്നെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണ് ഇയാളുടെ വാദം.