- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രത്തിൽ നിവേദ്യം നടക്കുന്നതിനാൽ പുറത്തേക്ക് മാറി നിന്ന 10 വയസുകാരിയെ ഉപദ്രവിച്ചു; രക്ഷിതാക്കളോട് പരാതിപ്പെട്ടെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല; ഡാൻസ് ക്ലാസിന് പോയപ്പോൾ കാറിൽ കയറുന്ന പ്രതിയെ കണ്ട് നമ്പർ കുറിച്ചെടുത്തുകൊച്ചുമിടുക്കി; പൊലീസ് പിടിയിലായപ്പോൾ എല്ലാം സമ്മതിച്ച് വിമുക്തഭടൻ; രക്ഷിക്കാൻ കച്ചകെട്ടിയിറങ്ങി ബിജെപി കൗൺസിലറും; സമ്മർദം മൂലം അറസ്റ്റും
തിരുവല്ല: ദർശനത്തിന് വന്ന 10 വയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് ശാരീരികമായി ഉപദ്രവിച്ച വിമുക്തഭടൻ പിടിയിൽ. രണ്ടാഴ്ചയ്ക്ക് ശേഷം പ്രതിയെ കുടുക്കിയതാകട്ടെ ബാലികയുടെ മിടുക്കും. പിടിയിലായ പ്രതിയുടെ മകന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കേ കേസ് ഒതുക്കാനും ഒത്തുതീർപ്പാക്കാനും ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ശ്രമം. മാധ്യമങ്ങൾ ശക്തമായി ഇടപെട്ടതോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കാവുംഭാഗം കിഴക്കുമുറി ചോതിനിവാസിൽ വിജയനെയാണ് ഇന്നലെ വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. സംഭവം ഇങ്ങനെ: മാർച്ച് 15 ന് തിരുവല്ല ഗോവിന്ദൻകുളങ്ങര ക്ഷേത്രത്തിൽ ദർശനത്തിൽ വന്നതായിരുന്നു നാലാം ക്ലാസിൽ പഠിക്കുന്ന ബാലിക. നിവേദ്യത്തിന്റെ സമയമായതിനാൽ ക്ഷേത്രത്തിനുള്ളിൽ നിന്ന് ഭക്തരെ പുറത്തേക്ക് ഇറക്കി നിർത്തി. ദർശനത്തിന് ആളുകുറവായിരുന്നു. നിവേദ്യം കഴിയുന്നതും കാത്ത് ഒരു മൂലയിലേക്ക് മാറി നിന്ന ബാലികയെ വിജയൻ ഉപദ്രവിക്കുകയായിരുന്നു. കുട്ടി കരഞ്ഞു കൊണ്ട് ഈ വിവരം വീട്ടിൽ ചെന്ന് പറഞ്ഞു. മാതാപിതാക്കൾ വി
തിരുവല്ല: ദർശനത്തിന് വന്ന 10 വയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് ശാരീരികമായി ഉപദ്രവിച്ച വിമുക്തഭടൻ പിടിയിൽ. രണ്ടാഴ്ചയ്ക്ക് ശേഷം പ്രതിയെ കുടുക്കിയതാകട്ടെ ബാലികയുടെ മിടുക്കും. പിടിയിലായ പ്രതിയുടെ മകന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കേ കേസ് ഒതുക്കാനും ഒത്തുതീർപ്പാക്കാനും ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ശ്രമം. മാധ്യമങ്ങൾ ശക്തമായി ഇടപെട്ടതോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
കാവുംഭാഗം കിഴക്കുമുറി ചോതിനിവാസിൽ വിജയനെയാണ് ഇന്നലെ വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. സംഭവം ഇങ്ങനെ: മാർച്ച് 15 ന് തിരുവല്ല ഗോവിന്ദൻകുളങ്ങര ക്ഷേത്രത്തിൽ ദർശനത്തിൽ വന്നതായിരുന്നു നാലാം ക്ലാസിൽ പഠിക്കുന്ന ബാലിക. നിവേദ്യത്തിന്റെ സമയമായതിനാൽ ക്ഷേത്രത്തിനുള്ളിൽ നിന്ന് ഭക്തരെ പുറത്തേക്ക് ഇറക്കി നിർത്തി. ദർശനത്തിന് ആളുകുറവായിരുന്നു. നിവേദ്യം കഴിയുന്നതും കാത്ത് ഒരു മൂലയിലേക്ക് മാറി നിന്ന ബാലികയെ വിജയൻ ഉപദ്രവിക്കുകയായിരുന്നു. കുട്ടി കരഞ്ഞു കൊണ്ട് ഈ വിവരം വീട്ടിൽ ചെന്ന് പറഞ്ഞു.
മാതാപിതാക്കൾ വിവരം പൊലീസിൽ അറിയിച്ചു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതിനിടെ ഇന്നലെ രാവിലെ ഡാൻസ് ക്ലാസിന് പോയ ബാലിക തൊട്ടടുത്ത വീടിന്റെ മുറ്റത്ത് നിന്നും കാറിലേക്ക് കയറുന്ന പ്രതിയെ കണ്ടു. പിന്നാലെ ഓടിച്ചെന്ന കുട്ടി കാറിന്റെ നമ്പർ കുറിച്ചെടുത്ത് കൈയിൽ വച്ചു. ഇതു മാതാപിതാക്കൾക്ക് നൽകി. മാതാവ് ഇത് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് എസ്ഐ ബി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ കാറിന്റെ ഉടമയെ അന്വേഷിച്ചപ്പോൾ അതൊരു ടാക്സിയാണെന്ന് മനസിലായി.
പ്രതിയും കുടുംബവുമായി ആലപ്പുഴയിലേക്ക് ഓട്ടം പോയതാണെന്ന് കണ്ടെത്തിയ പൊലീസ് അവർ മടങ്ങി വരുന്നതും കാത്ത് ബാലികയുമായി വീടിന് സമീപം നിലയുറപ്പിച്ചു. കഥയൊന്നുമറിയാതെ വന്നിറങ്ങിയ പ്രതിയെ പൊലീസിന്റെ സാന്നിധ്യത്തിൽ ബാലിക തിരിച്ചറിഞ്ഞു. ഇയാളെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം ഏറ്റു പറഞ്ഞു. ഇതിനിടെയാണ് ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ പ്രതിയെ രക്ഷിക്കാൻ ശക്തമായ ഇടപെടൽ ഉണ്ടായത്. ബാലികയുടെ വീട്ടുകാരുടെ മേൽ പരാതി പിൻവലിക്കാൻ ശക്തമായ സമ്മർദം ചെലുത്തി.
പ്രതിയുടെ മകന്റെ വിവാഹം അടുത്ത മാസത്തേക്ക് നിശ്ചയിച്ചിരിക്കുകയാണെന്നും അതു മുടങ്ങുമെന്നുമുള്ള സെന്റിമെന്റൽ അപ്രോച്ചാണ് നടത്തിയത്. പൊലീസ് ഇതോടെ കേസ് എടുക്കാൻ മടിച്ചു. വിവരമറിഞ്ഞ് മാധ്യമപ്രവർത്തകർ ഇടപെട്ട് ചോദ്യങ്ങൾ ഉന്നയിച്ചതോടെ ഇന്നലെ രാത്രി തന്നെ കേസെടുത്തു. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.